Pages
▼
Tuesday, 7 June 2011
വലമ്പൂര്‍ പള്ളിയുടെ ശിലാസ്ഥാപനം നടത്തി
കോലഞ്ചേരി: പുനര്‍നിര്‍മാണം നടത്തുന്ന വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ശിലാസ്ഥാപനം നടത്തി. സമ്മേളനത്തില്‍ കെ.പി. ധനപാലന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റബിള്‍ ഫണ്ട്‌ശേഖരണം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് പുതിയാമഠം, ഫാ. ഡോ. ഏലിയാസ് മാരിയില്‍, ബിനീഷ് പുല്യാട്ടേല്‍, അജിതമണി, റീന മത്തായി, അല്‍ഫോന്‍സ് ഏലിയാസ്, ഷിജി ജോര്‍ജ്, പൗലോസ് മുടക്കുന്തല, അഡ്വ. എന്‍.കെ. പൗലോസ്‌കുട്ടി, ടി.വി. സജി എന്നിവര്‍ പ്രസംഗിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ പ്രഥമഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
No comments:
Post a Comment