Pages

Sunday, 24 April 2011

ഉയിര്‍പ്പിന്റെ സ്തുതിഗീതങ്ങളുമായി തോട്ടുപുറത്ത് ഭക്തജന കൂട്ടായ്മ

കൂത്താട്ടുകുളം: ഉയിര്‍പ്പിന്റെ സ്തുതിഗീതങ്ങളുമായി തോട്ടുപുറം മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്തജന കൂട്ടായ്മ. ഫാ. എബി എളങ്ങനാമറ്റത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പള്ളിയങ്കണത്തില്‍ പ്രത്യേക സ്ഥലത്ത് ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്നു. പ്രാര്‍ഥനാ ഗീതങ്ങളുമായി കുട്ടികളുടേയും വനിതകളുടേയും സംഘങ്ങളുണ്ടായിരുന്നു.



കൂത്താട്ടുകുളം ടൗണ്‍ പള്ളിയില്‍ ശനിയാഴ്ച വൈകീട്ട് പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പ് നടന്നു. ഫാ. തോമസ് ബ്രാഹ്മണവേലില്‍, ഫാ. തോമസ് വടക്കുമുകളയില്‍ നേതൃത്വം നല്‍കി.



പാലക്കുഴ വലിയപള്ളിയില്‍ ഫാ. ഷിബു, പാലക്കുഴ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഫാ. ജോണ്‍ തുരുത്തേല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി, വടകര സെന്റ് ജോണ്‍സ് കത്തോലിക്ക പള്ളി, കാക്കൂര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളി, മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി, കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളി, കാരമല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി എന്നിവിടങ്ങളിലും ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു.



No comments:

Post a Comment