News
Thursday, 2 February 2012
Wednesday, 1 February 2012
മഞ്ഞനിക്കര തീര്‍ത്ഥയാത്ര:പതാക പ്രയാണം രണ്ടിന് ആരംഭിക്കും
മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 80-ാമത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന് മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച് വ്യാഴാഴ്‌ച്ച രാവിലെ 6.15ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന് കൈമാറും. ബിജു ഏലിയാസ്, ടി.കെ എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന് ഫാ. കുര്യാക്കോസ് ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍, വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന് അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന് ഫെബ്രുവരി 10ന് വൈകിട്ട് ആറുമണിക്ക് മഞ്ഞിനിക്കരയിലെത്തിച്ചേരും.
മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോനോ പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളി ഒരുങ്ങി. ഇന്ന് സന്ധ്യാനമസ്‌കാരത്തിനുശേഷം ചെമ്പെടുപ്പ് റാസ നടക്കും.
ഓമല്ലൂര്‍: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോനോ പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളി ഒരുങ്ങി. ഇന്ന് സന്ധ്യാനമസ്‌കാരത്തിനുശേഷം ചെമ്പെടുപ്പ് റാസ നടക്കും.
വിശ്വാസികള്‍ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയും പിടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ഞിനിക്കര കബറിടത്തില്‍ എത്തിച്ചേരും. ദയറാധിപന്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് പ്രാര്‍ഥിച്ച് ചെമ്പില്‍ അരി നിക്ഷേപിക്കും.
തുടര്‍ന്ന് റമ്പാച്ചന്‍മാരുടേയും വൈദികരുടേയും നേതൃത്വത്തില്‍ റാസയായി പള്ളിയില്‍ എത്തി കുരിശടിയിലെ പ്രാര്‍ഥനയ്‌ക്കുശേഷം അനുപമ ജംഗ്‌ഷനിലുളള പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ബാവയുടെ എണ്ണച്ചായാചിത്രത്തിനുമുന്നില്‍ ചെമ്പ് വെയ്‌ക്കും. 9 വരെ നാനാജാതിമതസ്‌ഥരായ വിശ്വാസികള്‍ ചെമ്പില്‍ നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിക്കും.
10-ന് പുലര്‍ച്ചെ 4-ന് വൈദികരുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കര ദയറായിലെത്തി ചെമ്പടുപ്പിലേക്ക് തീ പകരാനുളള ദീപശിഖ കബറിടത്തിലെ നിലവിളക്കില്‍നിന്നു കൊളുത്തി ഏറ്റുവാങ്ങി പളളിയിലെത്തിക്കും. പ്രാര്‍ഥനയ്‌ക്കുശേഷം ചെമ്പടുപ്പിലേക്ക് ദീപശിഖയില്‍നിന്നു തീ പകര്‍ന്ന് ഭക്ഷണസാധനങ്ങള്‍ പാകംചെയ്യും.
രാവിലെ 8.30-ന് ദൈവാലയത്തില്‍ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് ബാവയുടെ നാമത്തിലുള്ള കുരിശടിയില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം 10.30-ന് നേര്‍ച്ചസദ്യ ഉദ്‌ഘാടനം ചെയ്യും.
Tuesday, 31 January 2012
Monday, 30 January 2012
Sunday, 29 January 2012
ശ്രേഷ്ഠ ബാവാ തിരുമേനി അവിടെ കുര്‍ബാന അര്‍പ്പിച്ചു എന്ന് സമ്മതിക്കുക.
ആലുവ തൃക്കുന്നത് സെമിനാരി പള്ളി പ. പിതാന്ക്കന്മ്മാരുടെ ഓര്‍മ്മ ദിവസം യാക്കോബായ സഭാ എന്തോ കരാര്‍ ലംഘനം നടത്തിയെന്ന് ഓര്‍ത്തഡോക്‍സ്കാര്‍ പറയുന്നു. (1 ) ശ്രേഷ്ഠ കാതോലിക്കാ ബാവാ ബലി അര്‍പ്പിച്ചതിന്റെ ഫോട്ടോ എടുക്കാന്‍ യാക്കോബായക്കാര്‍ Camera കബറിടത്തില്‍ ഒളിച്ചു കടത്തി എന്നാണു ആദ്യത്തെ ആരോപണം. ശരിയാണ്. ഓര്‍ത്തഡോക്‍സ് കാരും ക്യാമറ ഒളിച്ചു കടത്തിയതിന്റെ തെളിവ്, MOSC മേത്രാന്മ്മാര്‍ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തിയതിന്റെ ചിത്രം Malankara Orthodox TV – യില്‍ കൊടുത്തിട്ടുണ്ട്. (2) ഓര്‍ത്തഡോക്‍സ് കാര്‍ പറയുന്നു ശ്രേഷ്ഠ കാതോലിക്കാ അവിടെ കുര്‍ബാന അര്‍പ്പിച്ചില്ല എന്ന്. കാരണം അവിടെ അതിനുള്ള സമയം അദ്ദേഹത്തിന് കിട്ടിയില്ല എന്ന്.
അങ്ങനെയെങ്കില്‍ എന്ത് കരാര്‍ ലംഘനമാണ് അവിടെ നടന്നത്? അല്ലെങ്കില്‍ ശ്രേഷ്ഠ ബാവാ തിരുമേനി അവിടെ കുര്‍ബാന അര്‍പ്പിച്ചു എന്ന് സമ്മതിക്കുക.
Subscribe to:
Posts (Atom)




