News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 19 January 2012

Grand reception for newly consecrated metropolitans at Nedumbasserry

NEDUMBASSERY: A warm reception was accorded to the newly ordained metropolitans Dr. Mor Anthimos Mathews, Mor Julius Eliyas, Mor Alexandrios Thomas and Mor Polycarpus Zacharia, on their arrival at Cochin International Airport on Monday, the 17th January 2012 morning by the Angamaly Region Metropolitan Dr. Mor Severios Abraham, Dr. Mor Athanasius Eliyas and Rev. Priests of the Diocese. On behalf of the clergy Association, Fr. Alias Ipe Parackal, Fr. George Vayaliparambil, Fr. Sabu Parackal, Fr. Jiby Yohannan, Fr. Yesudas and Fr. Mathai Kattumangattu handed over bouquets. A multitude of faithful were there waiting to receive the newly ordained bishops at the Airport. The metropolitans were also given a warm welcome at the Mor Sabore Afroth Jacobite Syrian Cathedral Valiyapally. Vicar V. Rev. Titus Varghese Cor-episcopa and Fr. Geevarghese V. Areeckal, the Asst. Vicar garlanded the Bishops

Tuesday, 17 January 2012

നവമെത്രാപ്പോലീത്തമാര്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം

നെടുമ്പാശ്ശേരി: യാക്കോബായ സഭ പുതുതായി വാഴിച്ച 4 മെത്രാപ്പോലീത്തമാര്‍ക്ക്‌ചൊവ്വാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. രാവിലെ 8ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാസ്‌കസില്‍ നിന്നും എത്തുന്ന മാത്യൂസ് മാര്‍ അന്തീമോസ്, ഏല്യാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് എന്നീ മെത്രാപ്പോലീത്തമാര്‍ക്കാണ് വിമാനത്താവളത്തില്‍ സഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നത്. തുടര്‍ന്ന് അകപ്പറമ്പ് കത്തീഡ്രലിലും സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കോലഞ്ചേരി: കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരാന്നാളും, മാര്‍ ആബോ, കടമറ്റത്ത്‌ കത്തനാര്‍, മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടേയും ഓര്‍മ്മപ്പെരുന്നാളും ഫെബ്രുവരി 6,7 തീയതികളില്‍ ആഘോഷിക്കും. ആറാം തീയതി വലിയ പള്ളിയിലും, ഏഴാം തീയതി പോയേടം പള്ളിയിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും. ആറാം തീയതി രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 8.30-ന്‌ വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട്‌ 7-ന്‌ സന്ധ്യാ പ്രാര്‍ത്ഥന, രാത്രി ഒമ്പതിന്‌ പ്രദക്ഷിണം (പെരുവംമൂളി കുരിശിങ്കലേക്ക്‌), 11-ന്‌ ആശീര്‍വ്വാദം, കരിമരുന്നു പ്രയോഗം. ഏഴാം തീയതി രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 8-ന്‌ വിശുദ്ധ കുര്‍ബ്ബാന (പോയേടം പള്ളി), 9.30-ന്‌ മൂന്നിന്മേല്‍ കുര്‍ബ്ബാന (പോയേടം ചെറിയപള്ളിയില്‍-ഏലിയാസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്ത).

Die Bischofsweihe von Hasyo Mushe Görgün

Vazhamuttom St.Mary's JSO Church

Vazhamuttom: Feast of Mother Mary and Kurishinthotti Consegration Concluded at St.Mary's JSO Church Vazhamuttom. On 15th HG Youhanon Mor Militious lead the Holy Mass & Consegration of Newly Built Kurishinthootti in the name of Mother Mary.

Monday, 16 January 2012

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്​ടും കഴിഞ്ഞ ഒന്നാം തിയതി നടന്ന സംഘര്‍ഷത്തില്‍പ്പെട്ട് പ്രതികളാക്കപ്പെട്ടവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്​പെട്ട് യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടങ്ങി.

പൊയ്ക്കാട്ടുശ്ശേരി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മോര്‍ ബഹനാം യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളും തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ 26-ാം വാര്‍ഷികവും 21 മുതല്‍ 23 വരെ നടക്കും. 21ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷെബി ജേക്കബ് മഴുവഞ്ചേരി മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ഫാ. വര്‍ഗീസ് പാലയില്‍ പെരുന്നാളിന് കൊടിയേറ്റും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, ഏഴിന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, വിവിധ കലാപരിപാടികള്‍, 22ന് രാവിലെ 8.30ന് ഏല്യാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്നുപ്രയോഗം. 23ന് രാവിലെ ഏഴിന് കെ.ടി. ജേക്കബ് കൂരന്‍താഴത്തുപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 8.30ന് ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മിത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, 6.30ന് സന്ധ്യാപ്രാര്‍ഥന, ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടാകും.