News
Sunday, 5 February 2012
മഞ്ഞനിക്കര തീര്‍ഥയാത്രയ്‌ക്ക് നാളെ തുടക്കമാകും
തൊടുപുഴ: മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 80-ാമത് ഓര്‍മപ്പെരുന്നാള്‍ ഇന്നു മുതല്‍ 11 വരെ ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞനിക്കര തീര്‍ഥയാത്ര നാളെ ആരംഭിക്കും.
വിശുദ്ധന്റെ മഞ്ഞനിക്കരയിലെ കബറിങ്കലേക്കുള്ള കാല്‍നട തീര്‍ഥയാത്ര നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു പരിശുദ്ധന്റെ തിരുശേഷിപ്പ് സ്‌ഥിതി ചെയ്യുന്ന അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍നിന്നു വികാരിയുടെ നേതൃത്വത്തില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം പുറപ്പെട്ട് നാലുമണിയോടെ ഉടുമ്പന്നൂര്‍ മാര്‍ ഇഗ്നാത്തിയോസ് സുവിശേഷാലയത്തില്‍ എത്തിച്ചേരും.
അവിടെനിന്നു 4.15 ന് ഇടമറുക് മാര്‍ ഗ്രിഗോറിയോസ്, കട്ടിക്കയം സെന്റ് മേരീസ് യാക്കോബായ പള്ളികളിലെ തീര്‍ഥയാത്രാ സംഘവും മൂന്നിന് തിരുശേഷിപ്പ് സ്‌ഥാപിച്ചിരിക്കുന്ന പൂന്തോട്ടം ഏലിയാസ് മാര്‍ ഇഗ്നാത്തിയോസ് മെമ്മോറിയല്‍ ചാപ്പലില്‍നിന്നു പുറപ്പെട്ട തീര്‍ഥയാത്രാ സംഘവും ഇതേസമയംതന്നെ വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ് പള്ളി, മുളപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി എന്നിവിടങ്ങളിലെ വിശ്വാസികളും കൂടി വൈകുന്നേരം 4.30 ന് കരിമണ്ണൂര്‍ പൗരാവലിയുടെ സ്വീകരണത്തിനുശേഷം എട്ടുമണിയോടെ തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേരും.
ഏഴിനു രാവിലെ എട്ടിന് ധൂപപ്രാര്‍ഥനയ്‌ക്കുശേഷം തൊടുപുഴ മേഖലയില്‍നിന്നുള്ള എല്ലാ വിശ്വാസികളും യാത്ര പുറപ്പെട്ട് പുതുപ്പരിയാരം കുരിശുപള്ളിയിലെ പ്രാര്‍ഥനയ്‌ക്കും പൗരസമിതിയുടെ സ്വീകരണത്തിനും ശേഷം പെരിയാമ്പ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തി പ്രാര്‍ഥനയ്‌ക്കുശേഷം 12.30 ന് വഴിത്തല പൗരസ്വീകരണത്തിനുശേഷം 1.30 ന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ എത്തിച്ചേരും. പ്രാര്‍ഥനയ്‌ക്കും വിശ്രമത്തിനും ശേഷം മൂന്നിന് പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ എത്തി കൂത്താട്ടുകുളം മേഖലയുമായി ചേര്‍ന്ന് തീര്‍ഥയാത്ര തുടരുമെന്ന് ഇവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ റവ. സഖറിയ കോര്‍ എപ്പിസ്‌കോപ്പ നിരപ്പുകണ്ടത്തില്‍, ഫാ. ജോയി പാറനാല്‍, സഭ മാനേജിംഗ് കമ്മിറ്റി അംഗം സാജന്‍ നെടിയശാല, ജയ്‌മോന്‍ കുറുമഠത്തില്‍, എം.സി. സാജു, റോയി മങ്കുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.
Saturday, 4 February 2012
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരം
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റല്‍ നഴ്‌സുമാരുടെ സമരം: പ്രവാസി മലയാളി വിന്‍സെന്റ് ഇമ്മാനുവേല്‍ സമര പന്തലില്‍
2003 മുതല്‍ നഴ്‌സിംഗ് രംഗത്ത് മാറ്റങ്ങള്‍ ആവശ്യപ്പെട്ട് കോടതി കയറിയിറങ്ങിയ വിന്‍സെന്റ് ഇമ്മാനുവേല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരോടൊപ്പം സമര പന്തലില്‍ പങ്കെടുത്തു. സമരം സജീവമായി തുടരുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. എന്തുവന്നാലും സമരത്തില്‍നിന്നും പിന്മാറില്ല എന്നാണ് പ്രദേശിക ഭാരവാഹികള്‍ അറിയിച്ചത്. ഡല്‍ഹി നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കോലഞ്ചേരി നഴ്‌സസ് സമരം തുടരുന്നത്. ലൈല പീറ്റര്‍ (സെക്രട്ടറി, നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍) അറിയിച്ചതാണിത്.
വന്ദ്യ ഇലവിനാമണ്ണില്‍ ഇ. ഓ തോമസ് കോര്‍ എപിസ്കോപയുടെ ചരമ രജത ജൂബിലി അനുസ്മരണ സമ്മേളനത്തില്‍ നിന്നും
<iframe width="420" height="315" src="http://www.youtube.com/embed/ldO5zBRV_YE" frameborder="0" allowfullscreen></iframe>
മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആറിന് പുറപ്പെടും
നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശീര്‍വദിക്കും. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള മോര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍ നിന്നുമാണ് ദീപശിഖ തെളിക്കുന്നത്.
മലബാര്‍ ഭാഗത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരും പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള കൂടി 10ന് വൈകീട്ട് തീര്‍ത്ഥയാത്ര മഞ്ഞനിക്കരയിലെത്തിച്ചേരും.
പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിക്കും.
Friday, 3 February 2012
Subscribe to:
Posts (Atom)






