News
Saturday, 4 February 2012
മഞ്ഞനിക്കര തീര്ത്ഥയാത്ര ആറിന് പുറപ്പെടും
നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്നട തീര്ത്ഥയാത്ര ആറിന് ചെറിയ വാപ്പാലശ്ശേരി മോര് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില് നിന്ന് പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്ത്ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവയും ഏല്യാസ് മോര് അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്ന്ന് ആശീര്വദിക്കും. പള്ളിയില് സ്ഥാപിച്ചിട്ടുള്ള മോര് ഇഗ്നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല് നിന്നുമാണ് ദീപശിഖ തെളിക്കുന്നത്.
മലബാര് ഭാഗത്ത് നിന്നും എത്തുന്ന തീര്ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില് നിന്നുമുള്ള തീര്ത്ഥാടകരും പ്രധാന തീര്ത്ഥയാത്രയോടൊപ്പം ചേര്ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്ത്ഥനാ ഗീതങ്ങള് ആലപിച്ചാണ് വിശ്വാസികള് നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്, മറ്റൂര്, വല്ലം, പെരുമ്പാവൂര് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്ക്ക് ശേഷം തീര്ത്ഥാടകര് പള്ളിയില് വിശ്രമിക്കും. തുടര്ന്ന് കീഴില്ലം, മണ്ണൂര്, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്മുള കൂടി 10ന് വൈകീട്ട് തീര്ത്ഥയാത്ര മഞ്ഞനിക്കരയിലെത്തിച്ചേരും.
പരിശുദ്ധ സഖാ പ്രഥമന് പാത്രിയര്ക്കീസ് ബാവയുടെ പ്രതിനിധികളായ മോര് പീലക്സിനോസ് മത്തിയാസ് നയീസ്, ബെയ്റൂട്ട് ആര്ച്ച് ബിഷപ്പ് മോര് ക്ലീമിസ് ഡാനിയേല് ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര് എന്നിവര് ചേര്ന്ന് തീര്ത്ഥയാത്രയെ സ്വീകരിക്കും.
Friday, 3 February 2012
പെരുമ്പാവൂര്: ബഥേല് സുലോക്കോ കത്തീഡ്രലില് മാര് കൗമയുടെ ഓര്മപ്പെരുന്നാള് നാല് മുതല് ആറുവരെ ആഘോഷിക്കും
ബഥേല് സുലോക്കോ കത്തീഡ്രലില് ഓര്മപ്പെരുന്നാള്
Posted on: 03 Feb 2012
.
പെരുന്നാളിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ എട്ടിന് സ്ലീബാ മാര് ഒസ്താത്തിയോസ് ബാവയുടെ കബറിങ്കലേക്ക് തീര്ഥയാത്ര നടക്കും. ശനിയാഴ്ച രാവിലെ 10ന് കൊടിയേറ്റ്, വൈകീട്ട് 6.30ന് ഭക്തസംഘടനകളുടെ വാര്ഷികാഘോഷം, ഞായറാഴ്ച രാവിലെ 8.45ന് കുര്ബാന, വൈകീട്ട് ആറിന് തോമസ് മാര് അലക്സാന്ത്രയാസ് മെത്രാപ്പോലീത്തയുടെ കാര്മികത്വത്തില് സന്ധ്യാപ്രാര്ഥന, ഏഴിന് പ്രദക്ഷിണം, തിങ്കളാഴ്ച രാവിലെ 8.45ന് അഞ്ചിന്മേല് കുര്ബാന, 11ന് നേര്ച്ചസദ്യ, ഒന്നിന് പ്രദക്ഷിണം എന്നിവയാണ് പരിപാടികള്
പെരുന്നാളിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ എട്ടിന് സ്ലീബാ മാര് ഒസ്താത്തിയോസ് ബാവയുടെ കബറിങ്കലേക്ക് തീര്ഥയാത്ര നടക്കും. ശനിയാഴ്ച രാവിലെ 10ന് കൊടിയേറ്റ്, വൈകീട്ട് 6.30ന് ഭക്തസംഘടനകളുടെ വാര്ഷികാഘോഷം, ഞായറാഴ്ച രാവിലെ 8.45ന് കുര്ബാന, വൈകീട്ട് ആറിന് തോമസ് മാര് അലക്സാന്ത്രയാസ് മെത്രാപ്പോലീത്തയുടെ കാര്മികത്വത്തില് സന്ധ്യാപ്രാര്ഥന, ഏഴിന് പ്രദക്ഷിണം, തിങ്കളാഴ്ച രാവിലെ 8.45ന് അഞ്ചിന്മേല് കുര്ബാന, 11ന് നേര്ച്ചസദ്യ, ഒന്നിന് പ്രദക്ഷിണം എന്നിവയാണ് പരിപാടികള്
മണീട് പള്ളിയില് പെരുന്നാളിനും മഞ്ഞനിക്കര തീര്ഥയാത്രയ്ക്കും ഒരുക്കങ്ങളായി
പിറവം: മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര് മഞ്ഞനിക്കര തീര്ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില് ഏലിയാസ് തൃതീയന് പാത്രിയാര്ക്കീസ് ബാവയുടെ എണ്പതാമത് ഓര്മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്ഡേ സ്കൂള്, കുടുംബ യൂണിറ്റുകള് തുടങ്ങിയ ഭക്തസംഘടനകളുടെ സംയുക്ത വാര്ഷികവും ഇതോടൊപ്പം നടക്കും.
ഓമല്ലൂര് ബാവയെന്ന പേരില് വിശ്വാസികളുടെ ഇടയില് പ്രസിദ്ധനായ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന് പാത്രിയാര്ക്കീസ് ബാവ 1931 മാര്ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്ഷം ഫിബ്രവരി 13ന് ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില് പങ്കെടുക്കാന് മണീടില്നിന്നും ഏഴംഗ സംഘം കാല്നടയായി സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്നടയാത്രയുടെ പിന്തുടര്ച്ചയാണ് മഞ്ഞനിക്കര തീര്ഥയാത്ര.
കാലം ചെയ്ത ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ പാത്രിയാര്ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന പെരുന്നാള്.
പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്പതിന് വികാരി സ്ലീബ പോള് കോറെപ്പിസ്കോപ്പ കൊടി ഉയര്ത്തും. വൈകീട്ട് ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്ഷികയോഗത്തില് സ്ലീബ പോള് കോറെപ്പിസ്കോപ്പയെ അനുമോദിക്കും.
ഫിബ്രവരി അഞ്ചിന് രാവിലെ കുര്ബാന. 10.30ന് നെയ്യപ്പ നേര്ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം അസുരഗോളങ്ങള് എന്നിവയുണ്ട്.
ആറിന് രാവിലെ എട്ടിന് കുര്ബാനയും വൈകീട്ട് ഏഴിന് പ്രദക്ഷിണവും.
പ്രധാന പെരുന്നാളായ ഏഴിന് രാവിലെ 8.30ന് നടക്കുന്ന അഞ്ചിന്മേല് കുര്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവ കാര്മികത്വം നല്കും. ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില് നിന്നായി പള്ളിയിലെത്തുന്ന കാല്നട തീര്ഥാടകര്ക്ക് സ്വീകരണം. തുടര്ന്ന് 2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്ഥയാത്രയും പ്രയാണവും ഡോ. മാത്യൂസ്മാര് ഈവാനിയോസ് മെത്രാപ്പോലീത്ത പതാക ആശീര്വദിച്ച് നല്കി തീര്ഥാടകരെ യാത്രയാക്കും.
Subscribe to:
Posts (Atom)





