News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 3 February 2012

കൊള്ളപ്പലിശക്കാരെ യേശുക്രിസ്‌തു ദേവാലയത്തില്‍ നിന്നും ചാട്ടവാറടിച്ചു പുറത്താക്കിയെന്നും അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചകനാണ്‌ യേശുവെന്നും പിണറായി പറഞ്ഞു.

മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി

പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ കത്തീഡ്രലില്‍ മാര്‍ കൗമയുടെ ഓര്‍മപ്പെരുന്നാള്‍ നാല് മുതല്‍ ആറുവരെ ആഘോഷിക്കും

ബഥേല്‍ സുലോക്കോ കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍

Posted on: 03 Feb 2012




.

പെരുന്നാളിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ എട്ടിന് സ്ലീബാ മാര്‍ ഒസ്താത്തിയോസ് ബാവയുടെ കബറിങ്കലേക്ക് തീര്‍ഥയാത്ര നടക്കും. ശനിയാഴ്ച രാവിലെ 10ന് കൊടിയേറ്റ്, വൈകീട്ട് 6.30ന് ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം, ഞായറാഴ്ച രാവിലെ 8.45ന് കുര്‍ബാന, വൈകീട്ട് ആറിന് തോമസ് മാര്‍ അലക്‌സാന്ത്രയാസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, ഏഴിന് പ്രദക്ഷിണം, തിങ്കളാഴ്ച രാവിലെ 8.45ന് അഞ്ചിന്‍മേല്‍ കുര്‍ബാന, 11ന് നേര്‍ച്ചസദ്യ, ഒന്നിന് പ്രദക്ഷിണം എന്നിവയാണ് പരിപാടികള്‍

മണീട് പള്ളിയില്‍ പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും ഒരുക്കങ്ങളായി

പിറവം: മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും ഇതോടൊപ്പം നടക്കും. ഓമല്ലൂര്‍ ബാവയെന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ 1931 മാര്‍ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്‍ഷം ഫിബ്രവരി 13ന് ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മണീടില്‍നിന്നും ഏഴംഗ സംഘം കാല്‍നടയായി സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്‍നടയാത്രയുടെ പിന്തുടര്‍ച്ചയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര. കാലം ചെയ്ത ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ പാത്രിയാര്‍ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന പെരുന്നാള്‍. പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് വികാരി സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികയോഗത്തില്‍ സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പയെ അനുമോദിക്കും. ഫിബ്രവരി അഞ്ചിന് രാവിലെ കുര്‍ബാന. 10.30ന് നെയ്യപ്പ നേര്‍ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം അസുരഗോളങ്ങള്‍ എന്നിവയുണ്ട്. ആറിന് രാവിലെ എട്ടിന് കുര്‍ബാനയും വൈകീട്ട് ഏഴിന് പ്രദക്ഷിണവും. പ്രധാന പെരുന്നാളായ ഏഴിന് രാവിലെ 8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും. ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പള്ളിയിലെത്തുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന് 2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്‍ഥയാത്രയും പ്രയാണവും ഡോ. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക ആശീര്‍വദിച്ച് നല്‍കി തീര്‍ഥാടകരെ യാത്രയാക്കും.

ശ്രേഷ്ഠബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം

കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ് കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിലെ ദേവലോകം കാതോലിക്കയും കൂട്ടരും മുടക്കപെട്ട വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ തന്നെയാണ്

കേരളത്തിലെ ദേവലോകം കാതോലിക്കയും കൂട്ടരും മുടക്കപെട്ട വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ തന്നെയാണ്...അതാണ്‌ ഒരൊറ്റ യാക്കോബായ രക്തം ഉള്ളവനും ,,,നിന്‍റെ ഒക്കെ കൈമുത്തു വാങ്ങാന്‍ വരാത്തത്...പിഴച്ചുണ്ടായ സ്ത്രീയുടെ മക്കളും പിഴച്ച പിള്ളേര്‍ തന്നെ...അവര്‍ ഒരു ദിവസം പണക്കാര്‍ ആയി എന്നോര്‍ത്ത് പിഴച്ചവന്മാര്‍ അല്ലതാകുമോ??അപ്പോള്‍ പൊതു ജനം വിളിക്കും "പിഴച്ചവന്മാര്‍ ആയ പണക്കാര്‍ "ഒന്നോര്‍ക്കുക നിങ്ങളുടെ മെത്രാന്‍ കക്ഷി സഭക്ക് ഞങ്ങള്‍ അന്ത്യോക്യയുടെ അനുയായികളെ വേണമായിരിക്കാം..സന്തോഷത്തോടു കൂടി പറയട്ടെ...ഞങ്ങളുടെ പാരമ്പര്യ വിശ്വാസത്തെ എതിര്‍ക്കുന്ന ഒരുത്തനെയും ഞങ്ങള്‍ക്ക് വേണ്ട...