News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 3 February 2012

ശ്രേഷ്ഠബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം

കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ് കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിലെ ദേവലോകം കാതോലിക്കയും കൂട്ടരും മുടക്കപെട്ട വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ തന്നെയാണ്

കേരളത്തിലെ ദേവലോകം കാതോലിക്കയും കൂട്ടരും മുടക്കപെട്ട വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ തന്നെയാണ്...അതാണ്‌ ഒരൊറ്റ യാക്കോബായ രക്തം ഉള്ളവനും ,,,നിന്‍റെ ഒക്കെ കൈമുത്തു വാങ്ങാന്‍ വരാത്തത്...പിഴച്ചുണ്ടായ സ്ത്രീയുടെ മക്കളും പിഴച്ച പിള്ളേര്‍ തന്നെ...അവര്‍ ഒരു ദിവസം പണക്കാര്‍ ആയി എന്നോര്‍ത്ത് പിഴച്ചവന്മാര്‍ അല്ലതാകുമോ??അപ്പോള്‍ പൊതു ജനം വിളിക്കും "പിഴച്ചവന്മാര്‍ ആയ പണക്കാര്‍ "ഒന്നോര്‍ക്കുക നിങ്ങളുടെ മെത്രാന്‍ കക്ഷി സഭക്ക് ഞങ്ങള്‍ അന്ത്യോക്യയുടെ അനുയായികളെ വേണമായിരിക്കാം..സന്തോഷത്തോടു കൂടി പറയട്ടെ...ഞങ്ങളുടെ പാരമ്പര്യ വിശ്വാസത്തെ എതിര്‍ക്കുന്ന ഒരുത്തനെയും ഞങ്ങള്‍ക്ക് വേണ്ട...

Wednesday, 1 February 2012

അത്യാര്ത്തിയുടെയും അതിമോഹതിന്റെയും പേരില്‍ ഒരു സഭ

മഞ്ഞനിക്കര തീര്‍ത്ഥയാത്ര:പതാക പ്രയാണം രണ്ടിന്‌ ആരംഭിക്കും

മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ ബാവായുടെ 80-ാമത്‌ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന്‌ മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്‌ തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച്‌ വ്യാഴാഴ്‌ച്ച രാവിലെ 6.15ന്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന്‌ കൈമാറും. ബിജു ഏലിയാസ്‌, ടി.കെ എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന്‌ ഫാ. കുര്യാക്കോസ്‌ ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍, വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന്‌ അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന്‌ ഫെബ്രുവരി 10ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ മഞ്ഞിനിക്കരയിലെത്തിച്ചേരും.

മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ദുഖ്‌റോനോ പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ സെന്റ്‌ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളി ഒരുങ്ങി. ഇന്ന്‌ സന്ധ്യാനമസ്‌കാരത്തിനുശേഷം ചെമ്പെടുപ്പ്‌ റാസ നടക്കും.

ഓമല്ലൂര്‍: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ദുഖ്‌റോനോ പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ സെന്റ്‌ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളി ഒരുങ്ങി. ഇന്ന്‌ സന്ധ്യാനമസ്‌കാരത്തിനുശേഷം ചെമ്പെടുപ്പ്‌ റാസ നടക്കും. വിശ്വാസികള്‍ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയും പിടിച്ച്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ഞിനിക്കര കബറിടത്തില്‍ എത്തിച്ചേരും. ദയറാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ പ്രാര്‍ഥിച്ച്‌ ചെമ്പില്‍ അരി നിക്ഷേപിക്കും. തുടര്‍ന്ന്‌ റമ്പാച്ചന്‍മാരുടേയും വൈദികരുടേയും നേതൃത്വത്തില്‍ റാസയായി പള്ളിയില്‍ എത്തി കുരിശടിയിലെ പ്രാര്‍ഥനയ്‌ക്കുശേഷം അനുപമ ജംഗ്‌ഷനിലുളള പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ബാവയുടെ എണ്ണച്ചായാചിത്രത്തിനുമുന്നില്‍ ചെമ്പ്‌ വെയ്‌ക്കും. 9 വരെ നാനാജാതിമതസ്‌ഥരായ വിശ്വാസികള്‍ ചെമ്പില്‍ നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിക്കും. 10-ന്‌ പുലര്‍ച്ചെ 4-ന്‌ വൈദികരുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കര ദയറായിലെത്തി ചെമ്പടുപ്പിലേക്ക്‌ തീ പകരാനുളള ദീപശിഖ കബറിടത്തിലെ നിലവിളക്കില്‍നിന്നു കൊളുത്തി ഏറ്റുവാങ്ങി പളളിയിലെത്തിക്കും. പ്രാര്‍ഥനയ്‌ക്കുശേഷം ചെമ്പടുപ്പിലേക്ക്‌ ദീപശിഖയില്‍നിന്നു തീ പകര്‍ന്ന്‌ ഭക്ഷണസാധനങ്ങള്‍ പാകംചെയ്യും. രാവിലെ 8.30-ന്‌ ദൈവാലയത്തില്‍ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും. തുടര്‍ന്ന്‌ ബാവയുടെ നാമത്തിലുള്ള കുരിശടിയില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം 10.30-ന്‌ നേര്‍ച്ചസദ്യ ഉദ്‌ഘാടനം ചെയ്യും.