News
Friday, 2 December 2011
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ ഓഫീസില്‍ 40 വിഷപ്പാമ്പുകളെ തുറന്നുവിട്ടു
കൈനീട്ടിയത് കൈക്കൂലിക്കാണെങ്കില്‍ കണ്‍മുന്നില്‍ കണ്ടത് പാമ്പുകളെയാണ്. ഒന്നുരണ്ടുമല്ല, നാല്‍പതെണ്ണം.
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കുനേരേ ഇതല്ലാതെ എന്തുമാര്‍ഗമെന്നാണ് ഓഫീസില്‍ ചാക്കുകെട്ടിലാക്കി പാമ്പുകളെ അഴിച്ചുവിട്ടവര്‍ ചോദിക്കുന്നത്. പത്തിവിടര്‍ത്തി ചീറ്റി നടക്കുന്ന പാമ്പുകളെ കണ്ടതും മിക്കവരും കസേരയിലും മേശപ്പുറത്തു കയറി ഇരുപ്പുറപ്പിച്ചു. ചിലതെല്ലാം പുറത്തേയ്‌ക്കു പോയി, ചിലത് ഫയല്‍ക്കൂമ്പാരങ്ങള്‍ക്കുള്ളിലേയ്‌ക്കും.
ചില രേഖകള്‍ നല്‍കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടതാണ് ഉത്തര്‍പ്രദേശിലെ ബസ്‌തി സ്വദേശികളായ ഇവരെ പ്രകോപിപ്പിച്ചത്. പാമ്പാട്ടിയായ ഹുക്കുള്‍ രാമും റാംകുള്‍ റാമുമാണ് 40 പാമ്പുകളെ മൂന്നുചാക്കുകളിലാക്കി കൊണ്ടുചെന്നശേഷം ഓഫീസില്‍വച്ചു കെട്ടഴിച്ചുവിട്ടത്. മാരകവിഷമുള്ള നാല് മൂര്‍ഖന്‍ പാമ്പുകളും ചേനത്തണ്ടനും ്‌അണലിയുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പാമ്പുകളെ തുറന്നുവിട്ടതോടെ ഭയന്നുപോയ ജീവനക്കാര്‍ പരക്കംപാഞ്ഞു. പാമ്പുകള്‍ മേശയും കസേരയുമൊക്കെ കൈയടക്കിയതായി ജീവനക്കാരനായ റാംസുഖ് ശര്‍മ പറഞ്ഞു. നൂറുകണക്കിനാളുകള്‍ സംഭവമറിഞ്ഞ് വടികളുമായി ഓടിയെത്തി. ആര്‍ക്കും അപായമൊന്നുമുണ്ടായിട്ടില്ലെന്നറിയുന്നു. മൊബൈല്‍ ഫോണില്‍ പാമ്പാടം പകര്‍ത്തിയാണ് ചിലര്‍ രസിച്ചത്.
കോലഞ്ചേരി പള്ളിത്തര്‍ക്കം
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പുരോഗതിയെന്ന് യാക്കോബായ സഭ പ്രതികരിച്ചപ്പോള്‍ പിറവം ഉപതെരഞ്ഞെടുപ്പിനു മുന്‍പ് ഒത്തു തീര്‍പ്പ് ഉണ്ടാക്കണമോയെന്ന കാര്യം ഭരിക്കുന്നവര്‍ തീരുമാനിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. മറ്റൊരു പള്ളി പണിയുക എന്ന നിര്‍ദേശമാണ് മുന്നിലുള്ളതെന്നു യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ്. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പിറവം തെരഞ്ഞെടുപ്പിനു മുന്‍പു പ്രശ്നപരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സിവേറിയോസ് പറഞ്ഞു. സഭാ തര്‍ക്കത്തിന്‍റെ പ്രതിഫലനങ്ങള്‍ പിറവം തെരഞ്ഞെടുപ്പില്‍ ഒഴിവാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. മന്ത്രിസഭ ഉപസമിതിയംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാളിന് വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റി.
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാളിന് വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റി. കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങിയിട്ടുള്ള യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മയായാണ് പെരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി യൂത്ത് അസോസിയേഷന്‍ വാര്‍ഷികം നടന്നു. കത്തീഡ്രലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. www.stgeorgecathedral.in ആണ് വെബ്‌സൈറ്റ് വിലാസം.
വെള്ളിയാഴ്ച രാവിലെ 8.30ന് ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് കത്തീഡ്രല്‍ വക വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.
പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതിന് കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് വഴിപാട് സാധനലേലം, വൈകീട്ട് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം
Foundation Stone laid for Mor Athanasius Rehabilitation Centre (MARC)
KOCHI: Foundation Stone for Mor Athanasius Rehabilitation Center (MARC) for Mentally Challenged Children laid by His Beatitude Catholicos of India, Aboon Mor Baselios Thomas I. H G Mor Aprem Mathews was the concelebrant of the ceremony. MARC is a joint endeavor of the churches of Perumbavoor region of Angamaly Diocese. Priests and representatives from different parishes of Perumbavoor region attended in the program. Fr. George Vayaliparambil is the appointed as the co-ordinater of MARC by H G Mor Mathews Aprem. Ver Rev. Alias Cor Episcopa Chettalathukulangara, Ver. Rev. George Cor Episcopa Mathottam, Fr. Reji Thekkinedathu Chev. Joy Thombra, Chev. Biju Chirakkunnathu and Chev. Adv. K O Alias was present in the public meeting.
Thursday, 1 December 2011
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പുരോഗതിയെന്ന് യാക്കോബായ സഭ പ്രതികരിച്ചപ്പോള്‍ പിറവം ഉപതെരഞ്ഞെടുപ്പിനു മുന്‍പ് ഒത്തു തീര്‍പ്പ് ഉണ്ടാക്കണമോയെന്ന കാര്യം ഭരിക്കുന്നവര്‍ തീരുമാനിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. മറ്റൊരു പള്ളി പണിയുക എന്ന നിര്‍ദേശമാണ് മുന്നിലുള്ളതെന്നു യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ്. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പിറവം തെരഞ്ഞെടുപ്പിനു മുന്‍പു പ്രശ്നപരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സിവേറിയോസ് പറഞ്ഞു. സഭാ തര്‍ക്കത്തിന്‍റെ പ്രതിഫലനങ്ങള്‍ പിറവം തെരഞ്ഞെടുപ്പില്‍ ഒഴിവാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. മന്ത്രിസഭ ഉപസമിതിയംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പുരോഗതിയെന്ന് യാക്കോബായ സഭ പ്രതികരിച്ചപ്പോള്‍ പിറവം ഉപതെരഞ്ഞെടുപ്പിനു മുന്‍പ് ഒത്തു തീര്‍പ്പ് ഉണ്ടാക്കണമോയെന്ന കാര്യം ഭരിക്കുന്നവര്‍ തീരുമാനിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ.
മറ്റൊരു പള്ളി പണിയുക എന്ന നിര്‍ദേശമാണ് മുന്നിലുള്ളതെന്നു യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ്. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പിറവം തെരഞ്ഞെടുപ്പിനു മുന്‍പു പ്രശ്നപരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സിവേറിയോസ് പറഞ്ഞു.
സഭാ തര്‍ക്കത്തിന്‍റെ പ്രതിഫലനങ്ങള്‍ പിറവം തെരഞ്ഞെടുപ്പില്‍ ഒഴിവാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. മന്ത്രിസഭ ഉപസമിതിയംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Mullapaeriyar Dam
Jacobite Syrian Christian Church Metropolitans Mor Theipolose Kuriakose, Mor Milithose Yuhanon and Mor Athanasius Alias visited “Mullapaeriyar Dam” site and participated in the agitation for the decommissioning of 115 year old dam for the safely of around 3 million people and assured the support and solidarity of the Church with the people of the state of Kerala
Subscribe to:
Posts (Atom)