News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 26 October 2011

<object width="300" height="400" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/209713292434471" /><embed src="http://www.facebook.com/v/209713292434471" type="application/x-shockwave-flash" allowfullscreen="true" width="300" height="400"></embed></object>

വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിച്ചു

വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു.നീണ്ട പതിനഞ്ചു  വര്‍ഷത്തിനു ശേഷമാണ് ഇവിടെ ഒരു മേല്പ്പട്ടക്കാരന്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. കുര്‍ബ്ബാനയ്ക്ക് ശേഷം എം.ജെ.എസ്.എസ്.എ പൂത്തൃക്ക ഡിസ്ട്രിക്ട് സണ്‍ഡേ സ്‌കൂള്‍ അധ്യാപക ഏകദിന സമ്മേളനം അഭി തിരുമേനി     ഉദ്ഘാടനം ചെയ്തു.ഫാ. എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ വീടിനു നേരേ അക്രമം: പ്രതികളെക്കുറിച്ച്‌ സൂചനയില്ല

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതികളെ പിടികുടാനാകാതെ പോലീസ്‌. അക്രമമുണ്ടായി ആഴ്‌ച ഒന്ന്‌ പിന്നിടുമ്പോഴും പ്രതികളാരെന്നതിനെക്കുറിച്ച്‌ സുചന പോലുമില്ല. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ്‌ ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ താമസിക്കുന്ന പുതുപ്പളളിയിലെ വീടിനു നേരേ അക്രമമുണ്ടായത്‌.

സംഭവത്തെത്തുടര്‍ന്ന്‌, ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡി.വൈ.എസ്‌.പി. എന്‍.എം. തോമസിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്‌ അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന്‌ അമ്പതോളം പേരെ പോലീസ്‌ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇത്‌ വരെയും പ്രതികളാരെന്നത്‌ സംബന്ധിച്ച്‌ പോലീസിന്‌ സൂചനയൊന്നുമില്ല. പ്രദേശവാസികളായ ചിലരെയും ചില രാഷ്‌ട്രീയ കക്ഷി നേതാക്കളെയും ചോദ്യം ചെയ്‌തു വരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു

Tuesday, 25 October 2011

ഇരിങ്ങോള്‍ പള്ളി പെരുന്നാള്‍

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളും ജൂബിലി സ്മാരക മന്ദിര കൂദാശയും 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ ഏഴിന് വികാരി ഫാ. പൗലോസ് പള്ളത്തുകുടി കൊടിയേറ്റും.

വൈകീട്ട് 6.30ന് ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ജൂബിലി സ്മാരക മന്ദിര കൂദാശ നിര്‍വഹിക്കും. 30ന് രാവിലെ 8.15ന് കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും

മാര്‍ ബസേലിയോസ് ആസ്‌പത്രി: കാത്ത്‌ലാബ് ഉദ്ഘാടനം ഇന്ന്

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം തുടങ്ങുന്നു.

ആസ്​പത്രി അങ്കണത്തില്‍ ബുധനാഴ്ച 10ന് മന്ത്രി അടൂര്‍ പ്രകാശ് കാത്ത്‌ലാബിന്റെ ഉദ്ഘാടനവും മന്ത്രി എ.പി.അനില്‍കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. പി.ടി.തോമസ് എംപി, ടി.യു.കുരുവിള എംഎല്‍എ, മാര്‍തോമ ചെറിയ പള്ളി വികാരി ഫാ. കെ.പി.എല്‍ദോസ് കാക്കനാട്ട്, നഗരസഭാധ്യക്ഷന്‍ കെ.പി.ബാബു, മാര്‍ ബസേലിയോസ് ആസ്​പത്രി സെക്രട്ടറി സലിം ചെറിയാന്‍, ട്രസ്റ്റിമാരായ സി.പി.കുര്യാക്കോസ്, കെ.ജെ.തോമസ്, നെല്ലിമറ്റം എം ബിറ്റ്‌സ് സെക്രട്ടറി ജോണ്‍സണ്‍ കുര്യാക്കോസ്, അഡ്വ. ഷിബു കുര്യാക്കോസ്, പ്രൊഫ. പി.ഐ.ബാബു, സി.ഐ.എല്‍ദോസ് , കാര്‍ഡിയോളജിസ്റ്റ് ജെയിന്‍ ടി.കല്ലറക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോര്‍ജ് എബ്രഹാം, ബാബു മാത്യു കൈപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും

His Beatitude inaugurates the Anniversary of Kudumba Units and Viswasa Samrakshana Samithi Unit at Njarakkad

MUVATTUPUZHA: His Beatitude Catholicos of India Baselios Thomas inaugurated the Anniversary celebrations of Family Units at Njarakadu St. Johns Jacobite Syrian Orthodox Church. Diocesan Metropolitan Dr. Mor Ivanios Mathews presided over the function.  Shri. Joseph Vazhyakan MLA inaugurated the website of the church. Dr. Mor Athanasius Eliyas, Working President Metropoliatn of Viswasa Samrakshana Samithi inaugurated the unit of Samithi. Shri. Eldhose Kunnapally, Ernakulam Disrict Panchayath President, inaugurated the charitable activities of the church in the function. Shri. Sinil Chacko Thadathil (Co-ordinator Kudumba Unit), Fr. Eldhose Kakkadan (Vicar),  Very Rev. Cor Episcopus Sleebapaul Vattavellil, Smt. Lissie Kuruvilla (President Paingottoor Grama Panchayath), Adv. K I Jacob (President Kothamangalam Block Panchayath), Smt. Aannis Francis (Standing committee Chairperson, Kothamangalam Block Panchayath), Shri. P. S Mathai (General Convenor) spoke on the occasion.