News
Sunday, 19 February 2012
മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചടയമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. ജാമ്യത്തില്‍ വിട്ടയച്ചു.
പുനലൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചടയമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. ജാമ്യത്തില്‍ വിട്ടയച്ചു.
ആയൂര്‍ നീറായ്‌ക്കോട് നെല്ലിമൂട്ടില്‍ വീട്ടില്‍ വിനോദ്, ഇളമാട് തോട്ടാത്തറ ജോതിര്‍ ഭവനില്‍ ബിജോ, ഇടമുളയ്‌ക്കല്‍ പാലവിളപുത്തന്‍വീട്ടില്‍ ശാമുവേല്‍ എന്നിവരെയാണ് അറസ്‌റ്റ് ചെയ്യ്‌ത് വിട്ടയച്ചത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരത്തു നടന്ന മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടമുളയ്‌ക്കല്‍ പാലവിള പുത്തന്‍വീട്ടില്‍ ശാമുവേലിന് വോട്ടുചെയ്‌തില്ലെന്ന് പറഞ്ഞാണ് ഫോണിലൂടെ വരിഞ്ഞവിള ഓര്‍ത്തഡോക്‌സ് പള്ളി വികാരി പൂയപ്പള്ളി വലിയവിള ബംഗ്ലാവില്‍ കോശിജോര്‍ജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞത്. പുനലൂര്‍ ഡിവൈ.എസ്.പി: കെ.എല്‍.ജോണ്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ചടയമംഗലം എസ്.ഐ: ഷാജുകുമാറാണ് അറസ്‌റ്റ്ചെയ്‌തത്.
Saturday, 18 February 2012
സംഘര്‍ഷം: കോലഞ്ചേരി മെഡിക്കല്‍ കോളജ് പൂട്ടി
കോലഞ്ചേരി: സേവന വേതന വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്‌ചിതകാല സമരം തുടരുന്നതിനിടെ മാനേജ്‌മെന്റ് ആശുപത്രി അടച്ചുപൂട്ടി. ചികിത്സയിലായിരുന്ന 12 രോഗികളെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ആശുപത്രി അടച്ചുപൂട്ടിയത്.
നഴ്‌സുമാരുടെ സമരം ഇന്നലെ 21 ദിവസം പിന്നിട്ടു. നിലവില്‍ ആശുപത്രി ഒ.പി. ബ്ലോക്കിന് മുന്നില്‍ നിന്ന് സമരം നടത്തുന്ന നഴ്‌സുമാരെ അവിടെനിന്ന് മാറ്റാനുളള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. സമരം ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം സമരവേദി മാറ്റാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യാതൊരു അടിസ്‌ഥാന സൗകര്യവും ഒരുക്കാതെ സമരവേദി മാറ്റാനുളള നീക്കത്തെ നഴ്‌സുമാരും സമരസഹായസമിതി പ്രവര്‍ത്തകരും ചെറുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് ലാത്തി വീശി. സമരം ചെയ്യുന്ന നഴ്‌സുമാരില്‍പ്പെട്ട കറുകപ്പിളളി സ്വദേശി ലിന്‍സി ജോര്‍ജ് (24)ന് പരുക്കേറ്റു. ഒടുവില്‍ പോലീസ് പിന്‍മാറിയതോടെ സമരം പഴയരീതിയില്‍ തുടരുകയും ചെയ്‌തു.
Friday, 17 February 2012
8oth Dukhorono feast of St. Ignatius Elias III at St. Gregoriose JSO Church, New Delhi
New Delhi: 80th Dhukrono of St. Ignatious Elias-III of Manjanikkara celebrated at St.Gregoriose JSO Church, New Delhi. Hundreds of faithful were attended the "Padhayathra" to the church
8oth Dukhorono feast of St. Ignatius Elias III at St. Ignatius JSO Church, Bangalore on 18th & 19th 2012
Bangalore: 80th Dukhorono of St.Ignatius Elias III at St.Ignatius JSO Church bangalore on 18th & 19th feb 2012. H.G. Mor Gregorios Joseph Hon. Secretary for the Holy Episcopal Synod in India & Metropolitan of Kochi Diocese, H.G. Mor Osthatheos Pathrose Metropolitan of Bangalore Diocese and H.G Mor Antheemos Mathews Metropolitan will be the chief celebrant of this year's perunnal.
Thursday, 16 February 2012
കഞ്ഞിക്കുഴി കാതൊലിക്കെ ഈ പാവം നേഴ്സ് മാരുടെ കണ്ണുനീര്‍ കാണുന്നില്ലേ
കോലഞ്ചേരി മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ സമരം 20ാം ദിവസത്തിലേക്ക്.ഓര്‍ത്തഡോക്‍സ് സഭയുടെ ഒരു സ്ഥാപനം ഏന്നു പറയുമ്പോഴും ഏന്തുകൊണ്ട് ഈ സമരം അവസനിപിക്കാന്‍ സഭയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. കോലഞ്ചേരി പള്ളിയില്‍ നിരാഹാരം കിടക്കാനും പള്ളി പിടികാനും നടത്തുന്ന ചര്‍ച്ചകളുടെ പകുതി സമയം വേണ്ടി വരുമോ ഈ ദൈവത്തിന്‍റെ മലഹമാരുടെ പ്രശ്നം തിര്‍ക്കാന്‍...? സഭയ്ക്ക് ഏല്ലാം നിയമത്തിന്‍റെ വഴിക്ക് പോവാന്‍ അന്ന് താല്പര്യം ഏങ്കില്‍ ഏന്തിനു പള്ളി പടിക്കല്‍ സമരം നടത്തി സര്‍ക്കാരിനെ വെല്ലുവിളിച്ചു?? മിനിമം വേതനം മാത്രം അവിശ്യപെടുന്ന നേഴ്സ്- മാരുടെ പ്രശനം കണ്ടില്ല ഏന്നു പിതകന്മാര്‍ നടികുന്നത് ഏന്തിനു വേണ്ടി അന്ന്....? കഴിഞ്ഞ 20- ദിവസം ആയി അവിടെ സമരം ചെയുന്നവരില്‍ സഭമക്കളും ഉണ്ട്...അത് നിങ്ങള്‍ കാണുന്നില്ല. പാവം നേഴ്സ്-മാര്‍ ജിവികാനും കൂടി അന്ന് ഈ സമരം നടത്തുന്നത്. 3000/- രൂപ ഒരു കുര്‍ബാന ചൊല്ലിയാല്‍ അച്ചന്മാര്‍ക്ക് കിട്ടുന്ന കാലം അന്ന് ഇത് കൂടാതെ മാസശമ്പളം, ടി ഏ, ഓര്‍മ്മകുര്‍ബനയ്ക്കും സന്തോഷത്തിനും വേറെ കയിമടക്കു, സഞ്ചരിക്കാന്‍ കാര്‍, ഭാര്യക്ക് സഭ സ്ഥാപനത്തില്‍ ജോലി ഏല്ല സ്വകാര്യവും ...അപ്പോള്‍ അന്ന് പക്കലും രാത്രിയും രോഗിക്കളുടെ വേദനകളില്‍ കുട്ടിരിക്കുന്ന പാവം നേഴ്സ് മാരുടെ "പിച്ച - ചട്ടിയില്‍"(മാസശംബളം 1500-5000) കയിട്ടുവരി കുറെ സഭ സ്നേഹികള്‍ സഭയെ വളര്‍ത്തുനത്.... വേദനകളില്‍ ആശ്വസ്പികുകയും ആപത്തുകളില്‍ സഹായികുകയും പ്രാര്‍ത്ഥിക്കുകയും ചെയുന്നവര്‍ അന്ന് യഥാര്‍ത്ഥ ദൈവവിശ്വാസികള്‍... അല്ലാതെ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ചൊല്ലി ഒരു പ്രസംഗം നടത്തി അതുകഴിഞ്ഞ് വിഭവ സമൃദ്ധം ആയി ആഹാരം കഴിച്ചു പവപെട്ടവന്റെ വേദനകളില്‍ തിരിഞ്ഞു നോക്കാത്ത ആളുകളെകള്‍ ഏത്ര നല്ലവരാണ് ഈ പാവം നേഴ്സ്-മാര്‍.... ഇനിയും ഏത്ര കാലം ഓര്‍ത്തഡോക്‍സ് സഭയും ആശുപത്രി മുതലാളിമാരും കണ്ണടച്ചു ഇരുട്ടക്കും... ഇനിയെങ്കിലും ഈ അനിതികേതിരായി സഭമക്കളും ഈ സമുഹവും ഉണരണം. ഈ സമരം ആരെയും തോല്പിക്കാന്‍ അല്ല.... ജിവിത പ്രരപ്ധങ്ങള്‍ക്ക് മുന്‍പില്‍ നടുവുകുനിച്ച് മരിക്കാര്‍ആയവരുടെ നിലനില്പിന്നു വേണ്ടിയുള്ള പോരാട്ടം അന്ന് ...വിജയം വരെ ഞങ്ങള്‍ പോരാടും....ഒപ്പം നിറപുഞ്ചിരിയോടെ നിങ്ങളുടെ വേദനകളില്‍ ഞങ്ങള്‍ ഉണ്ടാക്കും നിങ്ങളുടെ സ്വന്തം ദൈവത്തിന്‍റെ മലഹമാര്‍.
പിള്ള സഭയെ ഉപദേശിക്കണ്ട-യാക്കോബായ നിരണം ഭദ്രാസനം
തിരുവല്ല: യാക്കോബായ സഭയെ ആര്‍.ബാലകൃഷ്ണപിള്ള ഉപദേശിക്കേണ്ടെന്ന് നിരണം ഭദ്രാസന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. പ്രമുഖ ദൈവശാസ്ത്രജ്ഞനും അഖില ലോക സഭാ കൗണ്‍സില്‍ അംഗവുമായ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ ബാലകൃഷ്ണപിള്ള അവഹേളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് നിരണം ഭദ്രാസനത്തിന്റെ സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഫിലിപ്പ് അറിയിച്ചു
മക്കള്‍ പിഴച്ചു പോയാല്‍ അതിനു ഇവിടുത്തെ ക്രിസ്ത്യാനികള്‍ അല്ല ഉത്തരവാദി.
പറവൂര്‍: ക്രൈസ്തവസഭകളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അവകാശമില്ലെന്നും അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച പ്രസ്താവന അപലപനീയമാണെന്നും യാക്കോബായ സുറിയാനി സഭ യൂത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
എല്ലാവരാലും ആദരിക്കപ്പെടുന്ന നിരണം ഭദ്രാസനാധിപനായ ഡോ. ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്തയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന നടപടി തീര്‍ത്തും അപലപനീയംതന്നെയെന്ന് കേന്ദ്ര ജന. സെക്രട്ടറി ബിജു സ്‌കറിയ, കെ.സി. പോള്‍, ബൈജു മാത്തറ, റജി പി. വര്‍ഗീസ്, ജോസ് സ്ലീബാ, സിനോള്‍ വി. സാജു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ എല്ലാ നടപടികളോടും പൂര്‍ണമായി പിന്തുണച്ച് മുന്നോട്ടുപോകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
Wednesday, 15 February 2012
പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത്
പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് മനുസ്മൃതി പറയുന്നു. പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19).
ബാല കൃഷ്ണ പിള്ളേ തനിക്കു മാപ്പില്ല...
എണ്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള അച്ചു മാമനെ "കാമ ഭ്രാന്തന്‍ "എന്ന് വിളിച്ച ബാല കൃഷ്ണ പിള്ളയുടെ മകനെ നിലക്ക് നിറുത്തിയിട്ടു മതി പിള്ളേ ഇവിടെ ക്രിസ്ത്യാനികളെ ഉപദേശിക്കാന്‍ വരാന്‍,,,മക്കള്‍ പിഴച്ചു പോയാല്‍ അതിനു ഇവിടുത്തെ ക്രിസ്ത്യാനികള്‍ അല്ല ഉത്തരവാദി....ഇന്ന് ഒരു മെത്രാചനോട് "ചുവന്ന കുപ്പായം ഊരാന്‍ "പറയാന്‍ മാത്രമുള്ള ധൈര്യം കിട്ടിയത് കഴിഞ്ഞ മാസങ്ങളില്‍ ജയിലില്‍ കിടന്നു ഗോതമ്പുണ്ട തിന്നപ്പോള്‍ കിട്ടിയതാണോ??ആദ്യം സ്വയം നന്നാകൂ ,,,പിന്നെ മക്കളെ നന്നാക്കൂ ,,,അത് കഴിഞ്ഞു സ്വന്തം ഈര്‍ക്കിലി പാര്‍ട്ടിയെയും ശുദ്ധി ചെയ്തിട്ട് മതി...ഇവിടെയുള്ള ക്രിസ്ത്യാനികളെ നന്നാക്കാന്‍ നടക്കാന്‍....പരസ്യമായി മെത്രാപ്പോലിതയോട് "ചുവന്ന കുപ്പായം "ഊരാന്‍ പറഞ്ഞ ബാല കൃഷ്ണ പിള്ള പരസ്യമായി തന്നെ മാപ്പ് പറയുക...ഇത് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിനോടുള്ള വെല്ലുവിളി തന്നെയാണ്...ബാല കൃഷ്ണ പിള്ളേ തനിക്കു മാപ്പില്ല...
തീരം മുതല്‍ മറ്റു പല അഗതി മന്ദിരങ്ങളും നോക്കി നടത്തുന്ന കൂറിലോസ് തിരുമേനിയുടെ ചെരുപ്പിന്റെ വാറ് പോലും തൊടാന്‍ യോഗ്യത ഇല്ലാത്ത ആള് ബാലകൃഷ്ണ പിള്ള
തീരം മുതല്‍ മറ്റു പല അഗതി മന്ദിരങ്ങളും നോക്കി നടത്തുന്ന കൂറിലോസ് തിരുമേനിയുടെ ചെരുപ്പിന്റെ വാറ് പോലും തൊടാന്‍ യോഗ്യത ഇല്ലാത്ത ആള് ബാലകൃഷ്ണ പിള്ള
കോലഞ്ചേരിയില്‍ നഴ്‌സുമാര്‍ക്ക് സമാധാനപരമായ സമരത്തിനു സൗകര്യം നല്‍കണം: കോടതി
കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് സമാധാനപരമായി സമരം ചെയ്യുന്നതിന് ആശുപത്രിക്കുള്ളില്‍ സ്‌ഥലസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കെട്ടിടത്തില്‍നിന്ന് അമ്പത് മീറ്റര്‍ അകലത്തില്‍ സൗകര്യം അനുവദിക്കണമെന്നാണ് ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് മഞ്‌ജുള ചെല്ലൂര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. മെഗാഫോണ്‍ ഉപയോഗിക്കുന്നത് കോടതി വിലക്കി. നിയമാനുസൃതമായ കുറഞ്ഞ വേതനം നല്‍കുന്നുണ്ടോയെന്ന് വ്യക്‌തമാക്കി മാനേജ്‌മെന്റ് സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പോലീസ് സംരക്ഷണം തേടി മാനേജ്‌മെന്റും രോഗിയായ വെള്ളിയാമറ്റം സ്വദേശി ജോസും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്
Tuesday, 14 February 2012
Monday, 13 February 2012
സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
The Indian Orthodox Gundas tried to close the gates of Thrikkunath Jacobite Seminary locking hundreds of faithfuls who came to pray at the cemetry. One of the Jacobite believer was admitted with injuries caused by IOC goons. Timely intervention by Police averted a major standoff and enquiry about the IOC miscreants has started.
The Indian Orthodox Gundas tried to close the gates of Thrikkunath Jacobite Seminary locking hundreds of faithfuls who came to pray at the cemetry. One of the Jacobite believer was admitted with injuries caused by IOC goons. Timely intervention by Police averted a major standoff and enquiry about the IOC miscreants has started.
Vathakkattil Mathews of Indian Orthodox group playing the dirty game with his fathers dead body at Piravom St. Mary's JSOC
Vathakkattil Mathews of Indian Orthodox group playing the dirty game with his fathers dead body at Piravom St. Mary's JSOC
ചെഗുവേരയുടെ ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല: മോര്‍ കൂറിലോസ്
കോട്ടയം:യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം ചെഗുവേരയുടെ ചിത്രവും തന്റെ പൂജാമുറിയലുണ്ടെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത തികച്ചും അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.സി.പി.എം.സമ്മേളനനഗരിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കാണുന്നതിനിടെ വാര്‍ത്താലേഖകര്‍ സമീപിച്ചപ്പോള്‍ തനിക്കു പണ്ടു സമ്മാനമായി ലഭിച്ച അംബേദ്‌കറുടെയും ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ തന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ടെന്നു മാത്രമാണു പറഞ്ഞത്.ഈ ചിത്രങ്ങള്‍ മാത്രമല്ല,തനിക്കു പുരസ്‌കാരമായും മറ്റും ലഭിച്ച ഒട്ടനവധി ചിത്രങ്ങള്‍ സ്വീകരണമുറിയിലുണ്ട്.ഈ വസ്‌തുതയാണു പറഞ്ഞത്.എന്നാല്‍ ഇതു റിപ്പോര്‍ട്ട് ചെയ്‌ത ചില മാധ്യമപ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രവും യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം താന്‍ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു തെറ്റിദ്ധാരണവരത്തക്കവിധമാണു വാര്‍ത്ത നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു
Saturday, 11 February 2012
മഞ്ഞനിക്കര പെരുന്നാള്‍: പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിസംഘം എത്തി
നെടുമ്പാശ്ശേരി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോന പെരുന്നാളിന് പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിസംഘം എത്തി. വ്യാഴാഴ്ച രാവിലെ എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് വിമാനത്തില്‍ ദമാസ്‌ക്കസില്‍ നിന്നെത്തിയ 20 പേരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ വരവേറ്റു.
ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ മാക്ലിമീസ്, ലണ്ടന്‍ പാത്രിയര്‍ക്കല്‍ വികാര്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ എത്തിയിട്ടുള്ളത്. പരിശുദ്ധ ഏല്യാസ് ബാവയുടെ കുടുംബാംഗങ്ങളും സംഘത്തിലുണ്ട്. ഇന്ത്യയില്‍ കബറടങ്ങിയിട്ടുള്ള ഏക അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയാണ് പരിശുദ്ധ ഏല്യാസ് തൃതീയന്‍.
മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് , സ്ലീബ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം സി.വൈ. വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാത്രിയര്‍ക്കാ പ്രതിനിധി സംഘത്തിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സംഘം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്ക് പോയി. ഒരാഴ്ച കേരളത്തിലുണ്ടാകും.
Subscribe to:
Posts (Atom)
















