News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 31 December 2011

ക്രിസ്തുവിനെ അറിഞ്ഞ് ജീവിക്കണം - ശ്രേഷ്ഠബാവ

കോലഞ്ചേരി: ക്രിസ്തുവിനെ അറിഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ജീവിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നുവന്ന 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തില്‍ ശനിയാഴ്ച രാത്രി സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈശ്വരന്റെ വചനങ്ങള്‍ മനുഷ്യന്റെ മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിക്കുവാന്‍ പോന്നതാണെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മനുഷ്യന്‍ ദൈവം കാണിച്ചുതരുന്ന നേര്‍വഴി വിട്ട് വളഞ്ഞവഴികള്‍ തേടുന്നവനാണ്. അവരെ നേര്‍വഴിക്കു നയിക്കുവാന്‍ ദൈവം ചിലരെ നിയോഗിക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് റൗഹ് പറഞ്ഞു. ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ യോഗത്തില്‍ വചനശുശ്രൂഷ നടത്തി. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ആദായി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മോര്‍ അത്തനാസിയോസ്, യാക്കോബ് മോര്‍ അത്തനാസിയോസ്, ഐസക് മോര്‍ ഒസ്താത്തിയോസ് എന്നിവരും സഭാ ഭാരവാഹികളായ ജോയ് പി.ജോര്‍ജ്, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, കെ.പി. പീറ്റര്‍, കെ.കെ. മേരിക്കുട്ടി എന്നിവരും സംബന്ധിച്ചു.

പിറവം തെരഞ്ഞെടുപ്പ്‌: ഓര്‍ത്തഡോക്‌സ് യോഗം ഇന്ന്‌

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ത്തഡോക്‌സ് സഭാ അനുഭാവികള്‍ ഇന്നു കൊച്ചിയില്‍ രഹസ്യയോഗം ചേരും. പള്ളിത്തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണു പൊതു ആവശ്യം. കോലഞ്ചേരി പള്ളി വിധി നടപ്പാക്കണമെന്നു കൂടുതല്‍ ശക്‌തിയോടെ ആവശ്യപ്പെടാന്‍ ഇതാണ്‌ അവസരമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ കരുതുന്നു. പിറവത്ത്‌ രണ്ടു മുന്നണികളുടേയും സ്‌ഥാനാര്‍ഥികള്‍ യാക്കോബായ സഭാ വിശ്വാസികളാണ്‌. പരുമല പള്ളി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല നിലപാടു നേടിയെടുക്കാന്‍ യു.ഡി.എഫ്‌. നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്താനാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നത്‌. അതിനിടെ പിറവം, പുത്തന്‍കുരിശ്‌, മാമലശേരി, കണ്യാട്ടുനിരപ്പ്‌ പള്ളികളില്‍ നിലനില്‍ക്കുന്ന സമാധാനസ്‌ഥിതി തകര്‍ക്കാന്‍ ശ്രമം നടക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്‌. പള്ളിപ്രശ്‌നത്തിനു സര്‍ക്കാരിനു തലവേദനയുണ്ടാക്കുന്ന നടപടി കൈകൊള്ളാന്‍ ഇടതുപക്ഷം തുനിഞ്ഞാല്‍ എന്തായിരിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടെന്നതും ശ്രദ്ധേയമാണ്‌. അതേസമയം, യു.ഡി.എഫിനെ എതിര്‍ക്കുന്നെന്ന പ്രതീതി ജനിപ്പിക്കുക മാത്രമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ചെയ്യുന്നതെന്നു മറുപക്ഷം ആരോപിക്കുന്നു.

New Year Service & Celebrations held at Patriarchal Monastery, Damascus

MA`ARAT SAYYIDNAYA, DAMASCUS: The New Year was celebrated at St. Ephraim Patriarchal Monastery here. His Holiness Patriarch Ignatius Zakka I Iwas celebrated Holy Qurbono. Metropolitans Their Eminences Mor Philoxenos matthiyas Nayis, Mor Dionysius Yuhanon Kawaq, Monks, priests and Rev. Sisters were present. New Year Celebrations were held at the Hall in the monastery. Ambassador of India to Syria, His Excellency, Shri. V P Haran IFS was the Guest of Honour.

Christmas Carol Song

വിശ്വാസികളെ വിഡ്ഢികള്‍ ആക്കുന്ന തട്ടിപ്പ്....

പണ്ട് കാലങ്ങളില്‍ ചില വീടുകള്‍ രാജാക്കന്മാര്‍ കൊള്ളയടിക്കുകയും ,,,സ്വത്തു തട്ടി എടുത്തിട്ട് ,,,,ആ വീട് കത്തിച്ചു....അതിലെ പെണ്ണുങ്ങളെ പിടിച്ചു കൊണ്ട് പോകുന്ന ,,ആ പഴയ ശൈലി ആണ് ഇന്ന് കേരളത്തിലെ മെത്രാന്‍ കക്ഷി സമൂഹം ചെയ്യുന്നത്....സുറിയാനി സഭക്കും ,സുറിയാനി ആളുകള്‍ക്കും എതിരെ കേസ് കൊടുക്കുകയും ,പള്ളികള്‍ പൂട്ടിച്ചു ഭണ്ടാരം കോള്ളയടിക്കുകയും,,,എന്നിട്​ട് അവരുടെ വേഷ വിധാനങ്ങള്‍ അനുകരിച്ചു...അവരുടെ പ്രാര്‍ത്ഥനാ ക്രമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു ഉപയോഗിച്ചിട്ടു... വിശ്വാസികളെ വിഡ്ഢികള്‍ ആക്കുന്ന തട്ടിപ്പ്.... ഓഹോ സുറിയാനി മയം....സുറിയാനിക്കാരെ എതിര്‍ക്കുന്നവര്‍ ....സുറിയാനി ക്രമം ഉപയോഗിക്കുന്നത് എന്തിനാ...മെത്രാന്‍ കക്ഷിക്കാരുടെ പുതിയ തട്ടിപ്പ്...

സമാധാന ജീവിതത്തിന് ഈശ്വരസംസര്‍ഗം വേണം -മോര്‍ സേവേറിയോസ്

കോലഞ്ചേരി: സമാധാനപരമായ ജീവിതത്തിന് ഈശ്വരസംസര്‍ഗം ആവശ്യമാണെന്ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശില്‍ നടന്നുവരുന്ന 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവമഹത്വം തിരിച്ചറിയുമ്പോഴാണ് മനുഷ്യന്‍ സ്വന്തം ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവാന്മാരാകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതത്തെ വിചിന്തനം ചെയ്യാനും തെറ്റ് തിരുത്താനും തയ്യാറാകുന്നവനില്‍ മാത്രമേ ഈശ്വരന്‍ വസിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവരും പ്രസംഗിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, ജര്‍മനിയില്‍നിന്നെത്തിയ ആല്‍ബര്‍ട്ട് റൗഹ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ശനിയാഴ്ച രാവിലെ 10.30ന് ധ്യാനയോഗം, വൈകീട്ട് 5.30ന് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക സമാപന സന്ദേശം നല്‍കും. രാത്രി 1.15ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും.

Thursday 29 December 2011

മണര്‍കാടും, പരുമലയും ഉള്ളതുകൊണ്ട് തല്ക്കാലം പിടിച്ചു നില്‍ക്കാം .പാവം വിശ്വാസികളുടെ നേര്‍ച്ചപണം വക്കീലന്മാരുടെ കീശകളിലേക്ക്..നിസംഗരാകുന്ന പാവം സഭാവിശ്വാസികള്‍ !

മലങ്കര സഭയുടെ സ്വയ ശീര്‍ഷകത്തിനും, സ്വാതന്ദ്ര്യത്തിനും വേണ്ടിയുള്ള കേസുകള്‍ പില്‍ക്കാലത്ത് കാതോലിക്കേറ്റ് സ്ഥാപനവും, ഭരണ ഘടനയും, മലങ്കര മെത്രാപോലീത്താ സ്ഥാനവും എല്ലാം കോടതി വിധികളിലൂടെ അഗ്നിശുദ്ധി വരുത്തേണ്ടിവന്നു. എന്നിട്ടും ആര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത തപസ്യകളായി കക്ഷി വഴക്കുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഉറഞ്ഞുതുള്ളുകയാണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള കേസുകള്‍ …മജിസ്ട്രറ്റ് കോടതിയില്‍ പരിഹാരമായില്ല ….ജില്ലാ കോടതിയില്‍ പരിഹാരമായില്ല …..ഹൈകോടതിയില്‍ പരിഹാരമായില്ല….ഭാരതത്തിന്റെ പരമോന്നത നീതി പീOമായ സുപ്രീം കോടതി വിധി ഉണ്ടായിട്ടും സമാധാനം ഉണ്ടായില്ലാ…സഭാ കേസ് മാത്രം നടത്താനായി ഒരു പ്രത്യേക കോടതി തന്നെ ഉണ്ടാക്കിയിട്ടും എവിടെ പരിഹാരം ?വീണ്ടും കോടതികളില്‍ നിന്ന് കോടതികളിലേക്ക്….കോടതിക്ക് പുറത്തു വച്ചു സമാധാനം ഉണ്ടാക്കെണമെന്ന് കോടതികള്‍ ..മധ്യസ്തരെ ഉള്‍പെടുത്തി പരിഹാരം നിര്‍ദേശിക്കണമെന്ന് കോടതികള്‍ .വിവിധ കോടതികളിലായി മുന്നൂറിലധികം കേസുകള്‍ …ഇരു സഭകള്‍ക്കും കൂടി കോടതി ചെലവുകള്‍ക്കായി കോടി കണക്കിന് രൂപ …മണര്‍കാടും, പരുമലയും ഉള്ളതുകൊണ്ട് തല്ക്കാലം പിടിച്ചു നില്‍ക്കാം .പാവം വിശ്വാസികളുടെ നേര്‍ച്ചപണം വക്കീലന്മാരുടെ കീശകളിലേക്ക്..നിസംഗരാകുന്ന പാവം സഭാവിശ്വാസികള്‍ ! പെന്തികൊസ്തു സഭകളിലും സ്വര്‍ഗീയ വിരുന്നിലും ബോണ്‍ എഗൈനിലും ചേക്കേറുന്നു. ആരോപണങ്ങള്‍ പ്രത്യാരോപണങ്ങള്‍… പ്രതിക്ഷേത പ്രകടനങ്ങള്‍.. റാലികള്‍.. ലക്ഷങ്ങളെ പങ്കെടുപ്പിച്ചു വലിയ സമ്മേളനങ്ങള്‍.. പോര്‍വിളികള്‍.. രക്തസാക്ഷികള്‍.. നിരാഹാരം .. കല്ലേറ്.. വാഹനം കത്തിക്കല്‍.. അങ്ങനെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാം .. സര്‍ക്കാരിനും പോലീസിനും പണി കൊടുക്കാം. അങ്ങനെ മുന്നോട്ടു പോകാം .. .പൊതു ഖജനാവിനും കുറെ പണം ചെലവാകട്ടെ …ഇത്രയും കേസുകള്‍ നടത്തിയിട്ട് ആര്‍ക്ക് എന്ത് പ്രയോജനം ഉണ്ടായി? കക്ഷി വഴക്കിന്റെ കാര്യത്തില്‍ മലങ്കര സഭക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാം. ഇത്രയും പൌരാണികമായ ഈ സഭയില്‍ നിന്ന് എന്നന്നേക്കുമായി കക്ഷി വഴക്കുകള്‍ ഇല്ലാതാക്കുവാന്‍ ഇരു വിഭാഗത്തിലെയും നേതാക്കള്‍ ഇനിയും അമാന്തിച്ചാല്‍ കാലം നമ്മോടു ക്ഷമിക്കില്ല. പരസ്പരം മല്ലടിച്ചു മുന്നേറാന്‍ എല്ലാവര്‍ക്കും അവരവരുടെ വാദമുഖങ്ങളുണ്ട്‌. ഇവിടെ നഷ്ട്ടമാകുന്നത് മലങ്കര സഭയുടെ സ്വത്വമാണ്‌ എന്ന സത്യം നാം ഉള്‍കൊള്ളണം. സഭ ക്രിസ്തുവിന്റെ ഗാത്രം ആണെങ്കില്‍ അംഗങ്ങള്‍ ആയ നാമെല്ലാവരും യോജിച്ചു മുന്നോട്ടു പോകുവാന്‍ ഒരു മനസ്സോടെ പ്രാര്‍ഥിച്ചു തീരുമാനാമെടുക്കണം. വിട്ടുവീഴ്ചകള്‍ക് രണ്ടു കൂട്ടരും തയ്യാറാകണം! പള്ളികള്‍ പൂട്ടിയിട്ടിരികുന്നതുമ്മൂലം എന്തെങ്കിലും പ്രയോജനം ഇരു കൂട്ടര്കും ഉണ്ടായോ? ദൈവത്തെ മഹാത്വപെടുതാതെ പള്ളികള്‍ പൂട്ടിയിട്ടു ശാപം വരുത്തി വെയ്കുന്നതാണോ ക്രിസ്തീയ പ്രമാണം? അല്ലെങ്കില്‍ ക്രിസ്തീയ ധര്‍മം? ആതമീയതയും ലൌകികതയും യുക്തിയും ബുദ്ധിയും വൈരാഗ്യവും ഒക്കെ ചേര്‍ന്ന ഒരു അനുഭവം ആണ് ഈ തര്‍ക്കങ്ങളില്‍ മുഴുവന്‍. സമാധാന ഭംഗം മൂലം സഭയോട് അകന്നു നില്‍ക്കുന്ന മലങ്കര സഭ മക്കള്‍ വിചാരിച്ചാല്‍ 1000 പള്ളി പണിയാം. സ്വത്തുക്കള്‍ നഷ്ടമായത് ഒക്കെ ഇനിയും ഉണ്ടാക്കാം. സമാധാനമില്ലായ്മ ഇനി തുടര്‍ന്നാല്‍ അവരുടെ പിന്തലമുറ വേറെ വഴി തേടി പോകും. സംഭവിച്ച കാര്യങ്ങള്‍ ദൈവ സന്നിധിയില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും എന്ന സത്യം നാം മറക്കരുത് . കോടതികൾ നൽകിയ വിധികൾ നടപ്പിലാക്കുവാൻ സർക്കാരുകളും അറച്ചുനിൽക്കുന്ന ഇന്നത്തെ സ്ഥിതിയിൽ “നീ ഇടത്തോട്ടെങ്ങില്‍ ഞാന്‍ വലത്തോട്ട്” എന്ന സത്യം ഉള്‍കൊണ്ടുകൊണ്ട് വഴിപിരിയുകയാണ്‌ അഭികാമ്യം. ഇനിയൊരു യോജിപ്പ് എന്നത് പ്രായോഗികമല്ല. ഇവിടെ മറ്റു പോംവഴികള്‍ ഇരു വിഭാഗവും കണ്ടെത്തണം. മലങ്കര സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരസ്പരം വിട്ടു വീഴ്ചകളോടെ വിഭജിച്ചു പിരിയുവാന്‍ തയ്യാറാകണം. പരിഗണിക്കാവുന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു 1 ഓരോ ദേവാലയങ്ങളിലും ഭൂരിപക്ഷം ഉള്ളവര്‍ ന്യുനപക്ഷത്തിനു ആരാധിക്കുവാനായി മാന്യമായ മറ്റു സൗകര്യങ്ങള്‍ ഒരുക്കികൊടുക്കണം. അതിനായി വ്യക്തമായ പദ്ധതികള്‍ മധ്യസ്ഥരുടെ സഹായത്തോടെ രൂപപ്പെടുത്തണം. ഭൂരിപക്ഷമുള്ള ഇടവകകൾ ഓരോ വിഭാഗവും നിലനിർത്തി, മറുവിഭാഗത്തിന്‌ പുതിയ ദേവാലയം പണിതു നൽകുക. 2 ഇപ്പോള്‍ കൈവശത്തിലും പൂര്‍ണ നിയന്ത്രണത്തിലും ഉള്ള പള്ളികളും സ്ഥാപനങ്ങളും അവരവര്‍ക്ക് തന്നെ വിട്ടു കൊടുക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ ഇരു കൂട്ടരും മധ്യസ്തരുടെ സാനിധ്യത്തില്‍ ഒരുമിച്ചിരുന്നു വ്യക്തമായി എഴുതി തയ്യാറാക്കിയ എഗ്രിമെന്റോട് കൂടി ഇപ്പോള്‍ നിലവില്‍ കേസുള്ള പള്ളികള്‍ക്ക് ഓരോന്നിനും മാന്യമായ വില നിശ്ചയിച്ച് ഓരോ പള്ളിയുടെയും പേരുകള്‍ ഞറുക്കിട്ട് എടുത്ത് ആര്‍ക്കു ലഭിക്കുന്നുവോ അവര്‍ ആ പള്ളി എടുക്കുകയും മറ്റേ വിഭാഗത്തിനു മുന്‍പ് നിശ്ചയിച്ച വില നല്‍കുകയും ചെയ്തു സമാധാനമായി പിരിയുന്നതല്ലേ ഉത്തമം. 3 അതല്ലെങ്കില്‍ കേസ്സുകള്‍ തീര്‍പ്പാകാതെ കിടക്കുന്ന തര്‍ക്കമുള്ള പള്ളികളില്‍ ഇരു കൂട്ടര്‍ക്കും ന്യൂനപക്ഷ ഭൂരിപക്ഷഭേദം ഇല്ലാതെ ഒന്നിട വിട്ടു ആരാധനയും പെരുന്നാളും നടത്താന്‍ സമ്മതിക്കുക. 4 സഹോദരീ സഭകള്‍ എന്ന നിലയില്‍ വിശ്വാസികള്‍ തമ്മില്‍ യോജിക്കാവുന്ന മേഘലകളില്‍ ഒരുമിച്ചു പോവുകയും, ഓരോ വിഭാഗവും അവരുടെ വിശ്വാസവും രീതികളും അനുസരിച്ചു വളരുവാനുമുള്ള സന്മനസ് നമുക്കുണ്ടാകണം. 5 പരസ്പരം മല്ലടിക്കാതെ സഹോദരീ സഭകളായി വേര്‍പിരിയുവാനുള്ള സന്മനസ് നേതാക്കന്മാര്‍ക്കുണ്ടാകണം. 6 രണ്ടു കൂട്ടരും പുതിയ കേസുകളും അപ്പീലുകളും കൊടുക്കാതിരിക്കുക. 7 കോടതി വിധി ഉള്ളിടത്ത് രണ്ടു കൂട്ടരും വിധി അനുസരിക്കാന്‍ സന്മനസ്സു കാട്ടുക. 8 മാമോദീസ, വിവാഹം, സംസ്കാരം തുടങ്ങിയ ശുശ്രൂഷകളില്‍ പരസ്പരം സഹകരിക്കണം. 9 പ്രകോപിത ഭാഷകളിലുള്ള പ്രതികരണങ്ങള്‍ ഇരു വിഭാഗവും ഒഴിവാക്കണം. 10. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ഉപയസമ്മതപ്രകാരം ഇരുകൂട്ടരും പിന്‍വലിക്കുക മലങ്കര സഭ ചെയ്യേണ്ടത് 1 മലങ്കര സഭയുടെ 1934 -ലെ ഭരണഘടനയില്‍ ആവശ്യമായ തിരുത്തലുകള്‍ ഉണ്ടാക്കണം. 1995 ലെ ബഹു. സുപ്രിം കോടതി നിര്‍ദേശം അനുസരിച്ച് ചില ഭേദഗതികള്‍ വരുതിയിട്ടുണ്ട്‌ എന്ന് അല്ലാതെ, കാലാനുസൃതമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേസ് നടക്കുന്നത് കൊണ്ട്, സഭ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ല എന്ന് പറയുന്നത് ബാലിശമാണ്. 2 ഇടവകകളുടെ ദൈനം ദിന ഭരണത്തിനു ആവശ്യമായ ബൈലകള്‍ഉണ്ടാക്കണം 3 മലങ്കര സഭയുടെ പേര് “ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച്” എന്ന് ഭരണഘടനയില്‍ തിരുത്തി എഴുതണം 4 “സിറിയന്‍” എന്ന പദം സഭയുടെ തലക്കെട്ടില്‍ നിന്ന് മാറ്റണം 5 പാത്രിയര്‍ക്കെസിന്റെ പേര് ഭരണ ഘടനയില്‍ നിന്ന് മാറ്റണം. അന്തിയോക്കിയ പാത്രിയര്കീസു- ആകമാന സുറിയാനി സഭയുടെ പ്രധാന തലവന്‍ എന്ന ഭാഗം മലങ്കര സഭ ഭരണ ഘടനയില്‍ നിന്നും, തുബുതെനില്‍ നിന്നും നീക്കുക. 6 ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍റെ പേര് “പേട്രിയാര്‍ക്ക് ഓഫ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച്” എന്ന് മാറ്റണം 7 ഇപ്പോഴത്തെ കാതോലിക്കയെ ഇന്ത്യയുടെ പാത്രിയര്‍ക്കീസ് ആയി വാഴിക്കണം 8 മലങ്കര സഭയെ തുരുവനന്തപുരം കേന്ദ്രമാക്കി തെക്കന്‍ മേഖലയും , എറണാകുളം കേന്ദ്രമാക്കി മധ്യമേഖലയും കോഴിക്കോട് കേന്ദ്രമാക്കി വടക്കന്‍ മേഖലയും ദല്‍ഹി കേന്ദ്രമാക്കി Outside Kerala മേഖലയും America കേന്ദ്രമാക്കി Outside India മേഖലയും മാക്കി അഞ്ചു ആര്‍ച്ച് ടയോസിസുകള്‍ ഉണ്ടാക്കണം. 9 ഓരോ ആര്‍ച്ച് ടയോസിസുകള്‍ക്കും ഓരോ കാതോലിക്കമാരെ വാഴിക്കണം. സീനിയര്‍ മെത്രാപോലീത്തന്മാരില്‍ അഞ്ചു പേരെ കാതോലിക്കമാരായി തെരഞ്ഞെടുത്തു വാഴിക്കണം. 10 ഈ വരുന്ന മലങ്കര അസോസിയേഷനില്‍ അതിനായുള്ള ഭേദഗതികള്‍ പാസാക്കണം

കഞ്ഞിക്കുഴി കാതോലിക്കയും ശോഭനാജോര്‍ജ്ജിന്റെ സിനിമ വരുന്നു

ചെങ്ങന്നൂര്‍: മുന്‍ എം.എല്‍.എ. ശോഭനാജോര്‍ജ് കഥയും കഞ്ഞിക്കുഴി കാതോലിക്ക തിരക്കഥയുമെഴുതി സിനിമ നിര്‍മ്മിക്കുന്നു. അഭിനയിക്കുന്നുമുണ്ട്. 'പ്രതീക്ഷയോടെ' എന്നാണ് പേര്. നിരാശ്രയരായ കുഞ്ഞുങ്ങളുടെ മൗനനൊമ്പരങ്ങള്‍ ഇതിവൃത്തമാക്കുന്ന സിനിമ, ബാലവേലാനിരോധന നിയമത്തിന്റെ പരിമിതികളിലേക്കും വിരല്‍ചൂണ്ടുമെന്ന് ശോഭനാജോര്‍ജ് പറഞ്ഞു. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ജനവരി രണ്ടിന് 6.45ന് നടക്കുന്ന ചടങ്ങില്‍ സ്വിച്ചോണ്‍ കര്‍മ്മം നടക്കും. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. ചിത്രാഞ്ജലിയുടെ പാക്കേജില്‍പ്പെടുത്തി ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക. ബസേലിയോസ് മാര്‍ പൌലോസ് ദ്വീതീയന്‍ കതോലിക ബാവ Militheos George Joseph മുകേഷ്, ശ്വേതാമേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്,ബിജുക്കുട്ടന്‍ എന്നിവരാണ് അഭിനേതാക്കള്‍. പുതുമുഖമായ മാനസിയാണ് നായിക. ഡാഡി കൂള്‍ ഫെയിം ധനഞ്ജയനും വേഷമുണ്ട്

Wednesday 28 December 2011

സിറിയക്കിന്റെ മരണം :റിയല്‍ എസ്‌റ്റേറ്റ്‌-ബ്ലേഡ്‌മാഫിയാ സംഘങ്ങള്‍ക്ക്‌ പങ്കെന്ന്‌ സൂചന

പാലാ/പൈക: മീനച്ചില്‍ പാലാക്കാട്‌ വട്ടോത്ത്‌ സിറിയക്‌ ജോര്‍ജിന്റെ(അപ്പച്ചന്‍-50) മരണത്തില്‍ റിയല്‍ എസ്‌റ്റേറ്റ്‌-ബ്ലേഡ്‌മാഫിയാസംഘങ്ങള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സൂചന. സിറിയക്‌ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പാലായിലെ നാല്‌ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇവര്‍ വന്‍ തുക നല്‍കാനുണ്ടെന്നും വസ്‌തു തട്ടിയെടുത്തതായും കത്തില്‍ പറയുന്നു. ഇതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം ആരംഭിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്‌. റിയല്‍ എസ്‌റ്റേറ്റ്‌-ബ്ലേഡ്‌മാഫിയാ സംഘം തട്ടിയെടുത്തുവെന്നു പറയുന്ന ഇടമറ്റത്തുള്ള പുരയിടത്തില്‍ 27-നു രാവിലെയാണ്‌ സിറിയക്കിനെ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലേന്നു രാത്രിയിലാണ്‌ പാലക്കാടുള്ള വീട്ടില്‍നിന്ന്‌ സിറിയക്‌ ഇടമറ്റത്തേക്കു പോന്നത്‌. വിഷം കഴിച്ച്‌ രാത്രിയില്‍തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്‌ സൂചന. എന്നാല്‍ രാവിലെ മൃതദേഹം കണ്ട ഉടന്‍തന്നെ സ്‌ഥലത്തുനിന്ന്‌ നീക്കി. മരിച്ചിട്ടില്ലെന്ന സംശയത്താല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നു പറയുന്നു. മൃതദേഹവും മൃതദേഹം കിടന്ന കാറും പൊടുന്നനെ സംഭവസ്‌ഥലത്തുനിന്നു മാറ്റിയതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ്‌-ബ്ലേഡ്‌മാഫിയാ സംഘത്തിനു പങ്കുണ്ടെന്ന്‌ ആരോപണമുണ്ട്‌. സിറിയക്ക്‌ രണ്ട്‌ കത്തുകളെഴുതി ഷര്‍ട്ടിന്റെ പോക്കറ്റിലും അടിവസ്‌ത്രത്തിലും വച്ചിരുന്നു. പോക്കറ്റിലെ കത്ത്‌ ആരെങ്കിലും നശിപ്പിക്കുമെന്ന്‌ സംശയിച്ചാണ്‌ അടിവസ്‌ത്രത്തിലും കത്ത്‌ വച്ചത്‌. രണ്ട്‌ കത്തിലും ഒരേ വിവരങ്ങളാണെന്നാണ്‌ സൂചന. പോലീസ്‌ കത്തിന്റെ കോപ്പി ബന്ധുക്കള്‍ക്ക്‌ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. അന്വേഷണം തുടക്കത്തില്‍തന്നെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന്‌ ആരോപണമുണ്ട്‌. പിന്നീട്‌ ബന്ധുക്കള്‍ മൃതദേഹവുമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ്‌ കത്തിന്റെ പകര്‍പ്പ്‌ നല്‍കാന്‍ പോലീസ്‌ കൂട്ടാക്കിയത്‌. കത്തിലെ സൂചനപ്രകാരം കടബാധ്യതയും വസ്‌തു തട്ടിയെടുത്തതിലുള്ള മനോവിഷമവുംമൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ കരുതുന്നത്‌. പൂവരണി വില്ലേജില്‍പെട്ട ഇടമറ്റത്ത്‌ ഏഴേക്കറോളം റബ്ബര്‍ത്തോട്ടം മൂന്നു വര്‍ഷം മുന്‍പാണ്‌ സിറിയക്‌ വാങ്ങുന്നത്‌. സ്‌ഥലം വാങ്ങുന്നതിനും പ്ലോട്ടുകളാക്കി തിരിക്കുന്നതിനും ആധാരം പണയപ്പെടുത്തി പാലായിലെ ബ്ലേഡ്‌-റിയല്‍ എസ്‌റ്റേറ്റ്‌ സംഘത്തില്‍നിന്ന്‌ പണം കടം വാങ്ങിയിരുന്നു. ഈ സ്‌ഥലം പ്ലോട്ടുകളാക്കി വില്‌ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബ്ലേഡ്‌ സംഘത്തിന്‌ പലിശയടക്കം വന്‍ തുക നല്‍കാനുള്ള ബാധ്യതയുമുണ്ടായി. ഇതിനിടയില്‍ വീടിനു സമീപം പശയുണ്ടാക്കുന്ന ഫാക്‌ടറി തുടങ്ങാനും ലക്ഷ്യമിട്ടിരുന്നു. ഇതിനായി സ്വകാര്യ ബാങ്കില്‍നിന്ന്‌ രണ്ടു കോടിയോളം രൂപ വായ്‌പടെയുത്തിരുന്നു. എന്നാല്‍ ഫാക്‌ടറി പ്രവര്‍ത്തനം തുടങ്ങാനായില്ല. താമസിക്കുന്ന വീടും സ്‌ഥലവും സഹോദരന്റെ വസ്‌തുവും ഈടുവച്ചാണ്‌ സ്വകാര്യ ബാങ്കില്‍നിന്ന്‌ വായ്‌പ തരപ്പെടുത്തിയത്‌. ഇത്‌ കുടിശികയായതോടെ ബാങ്ക്‌ ജപ്‌തി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ കടങ്ങള്‍ വീട്ടാന്‍ ഇടമറ്റത്തെ വസ്‌തു വില്‌ക്കാന്‍ സിറിയക്ക്‌ വീണ്ടും നീക്കം നടത്തി. മുതലും പലിശയും തിരികെ നല്‍കുമ്പോള്‍ ഈടായി വാങ്ങിയ ഭൂമി തിരികെ നല്‍കാമെന്ന വ്യവസ്‌ഥയില്‍ ബ്ലേഡ്‌-റിയല്‍ എസ്‌റ്റേറ്റ്‌ സംഘം ഇടമറ്റത്തെ സിറിയക്കിന്റെ വസ്‌തു തീറെഴുതി വാങ്ങിയിരുന്നതായി സൂചനയുണ്ട്‌. ഈ വസ്‌തു ഇതേ സംഘം എട്ടു കോടി രൂപയ്‌ക്ക് കച്ചവടം ഉറപ്പിച്ചു. നേരത്തേ കടം വാങ്ങിയ തുകയും പലിശയും അഡ്വാന്‍സായി കണക്കാക്കി. ബാക്കി അഞ്ചു കോടിയോളം രൂപ സിറിയക്കിനു നല്‍കി വസ്‌തു എഴുതാന്‍ ബ്ലേഡ്‌-റിയല്‍ എസ്‌റ്റേറ്റ്‌ സംഘം കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന്‌ സ്‌ഥലം വേറെ ചിലര്‍ക്ക്‌ വില്‌്ക്കാന്‍ സിറിയക്‌ തീരുമാനിച്ചെങ്കിലും ആധാരം തിരികെ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന്‌ അന്വേഷണം നടത്തിയപ്പോഴാണ്‌ തന്റെ വസ്‌തു ബ്ലേഡ്‌-റിയല്‍ എസ്‌റ്റേറ്റ്‌ സംഘം വില്ലേജില്‍നിന്ന്‌ പേരില്‍ക്കൂട്ടി തട്ടിയെടുത്തതായി സിറിയക്കിനു മനസിലായത്‌. ഇടമറ്റത്തെ സ്‌ഥലവും കിടപ്പാടവുംകൂടി നഷ്‌ടപ്പെട്ടതോടെ സാമ്പത്തികമായും മാനസികമായും തകര്‍ന്ന സിറിയക്ക്‌ ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ കത്തിലെ സൂചനയെന്ന്‌ അറിയുന്നു. ഇതിനിടയില്‍ സിറിയക്‌ കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യക്ക്‌ നീക്കം നടത്തിയിരുന്നതായും ഇത്‌ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ വീട്ടില്‍നിന്നിറങ്ങിപ്പോരുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Dr. Mor Coorilos Celebrates Christmas with the Landless and Homeless in Chengara

CHENGARA: Dr. Mor Coorilos Geevarghese, Metropolitan of Niranam Diocese spent the Christmas day in Chengara where thousands of landless and homeless people are still struggling for their right to a homeland. Dr. Coorilos was accompanied by priests from Niranam diocese, leaders of Kerala Council of Chruches and Fr. Abraham Zacharaiah of the Marthoma Church. Shri Laha Gopalan and other leaders of the struggle received Mor Coorilos and the group

യാക്കോബായ സഭാ വിശ്വാസികളെ തല്ലിച്ചതച്ചതില്‍ പ്രതിക്ഷേദം

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപള്ളിയുടെ കീഴിലുള്ള സെന്റ്‌.മേരീസ്‌ ചാപ്പലിന്റെ കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം പെരുന്നാള്‍ ശുശ്രുഷകളില്‍ പങ്കെടുത്തുകൊണ്ട് നിന്ന വികാരി ഫാ.പൗലോസ്‌ ഞാട്ടുകലയെയും പഞ്ചായത്തംഗം ടി.പി.ജോണിനെയും കോ ട്രുസ്ടി ജേക്കബ്‌ ജോണിനെയും dr ജെയിംസ്‌ മാണി തുടങ്ങിയവരെയും വിശ്വാസികളെയും മുന്‍ വികാരി ഫാ. ഏലിയാസ് ജോണും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ചതിലും പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിലും പള്ളി മാനേജിംഗ് കമ്മറ്റിയുടെയും ഭക്ത സംഘടനകളുടെയും സംയുക്ത യോഗം പ്രതിക്ഷേദിച്ചു. യോഗത്തില്‍ വികാരി rev .fr . പൗലോസ്‌ ഞാറ്റുകാല അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ്‌ അഭി.ഏലിയാസ് മോര്‍ അത്തനാസിയോസ് ,സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍,rev dr ആദായി ജേക്കബ്‌ കോര്‍എപ്പിസ്കോപ്പ,rev സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്കോപ്പ, rev fr വറുഗീസ് പുല്യട്ടെല്‍, rev fr ബേബി മണ്ടോളില്‍ rev fr എല്‍ദോസ് കക്കാടന്‍ rev dn ബിനു അമ്പാട്ട് തുടങ്ങിയവരും ഉന്നത നേതാക്കളും സംസാരിച്ചു.

അടി വരുന്ന വഴി 1934

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ അംഗങ്ങളെല്ലാം ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്നാണ് ബസേലിയോസ് മാര്‍ പൌലോസ് ദ്വീതീയന്‍ കതോലിക ബാവ പറഞ്ഞു

യാക്കോബായ സഭയുടെ നിയുക്‌ത മെത്രാപ്പോലീത്തമാര്‍ക്ക്‌ റമ്പാന്‍ സ്‌ഥാനം നല്‍കി

പുത്തന്‍കുരിശ്‌: യാക്കോബായ സുറിയാനി സഭയുടെ നിയുക്‌ത മെത്രാപ്പോലീത്തമാര്‍ക്കു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലെ സെന്റ്‌ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ ശ്രേഷ്‌ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ റമ്പാന്‍ സ്‌ഥാനംനല്‍കി. ഫാ. സഖറിയ കൊച്ചില്ലത്തിനു ശെമവൂന്‍ റമ്പാന്‍ എന്നും ഫാ. തോമസ്‌ നേര്യന്തറയ്‌ക്ക് ബര്‍സൗമ റമ്പാന്‍ എന്നും ഫാ. ഡോ. ജോമി ജോസഫിനു സ്‌തേഫാനോസ്‌ റമ്പാന്‍ എന്ന പേരിലും ആണ്‌ റമ്പാന്മാരായി ഉയര്‍ത്തിയത്‌. മെത്രാപ്പോലീത്ത വാഴ്‌ചയ്‌ക്കു മുന്നോടിയായി നടന്ന സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ സഭയിലെ മെത്രാപ്പോലീത്തമാരും അനേകം വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു. ജനുവരി രണ്ടിനു നവാഭിക്ഷിക്‌തരായ റമ്പാച്ചന്മാരെയും ഗബ്രിയേല്‍ റമ്പാച്ചനെയും മെത്രാപ്പോലീത്തമാരായി ഉയര്‍ത്തും. സ്‌തേഫാനോസ്‌ റമ്പാച്ചന്റെ മെത്രാപ്പോലീത്ത വാഴ്‌ച ജനുവരി 15ന്‌ ദമാസ്‌കസില്‍ നടക്കും. ജനുവരി രണ്ടിനു നടക്കുന്ന മെത്രാപ്പോലീത്ത വാഴ്‌ചയ്‌ക്കുള്ള ക്രമീകരണങ്ങള്‍ പുത്തന്‍കുരിശില്‍ പൂര്‍ത്തിയായി വരുന്നതായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ തിരുമേനി അറിയിച്ചു. വിപുലമായ ക്രമീകരണങ്ങളാണു മെത്രാപ്പോലീത്ത വാഴ്‌ചയോടനുബന്ധിച്ച്‌ പുത്തന്‍കുരിശില്‍ ക്രമീകരിച്ചിരിക്കുന്നതെന്നു മെത്രാപ്പോലീത്ത അറിയിച്ചു. ഹോണവാര്‍ മിഷന്റെ റവ. ജോണ്‍ ഏബ്രഹാം അച്ചനും ബസ്‌കീഫോ റമ്പാന്‍ എന്ന പേരില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവാ റമ്പാന്‍ സ്‌ഥാനം നല്‍കി.

Tuesday 27 December 2011

അഖില മലങ്കര സുവിശേഷയോഗം തുടങ്ങി

കോലഞ്ചേരി: മാനസാന്തരമുണ്ടാകുമ്പോഴാണ് ദൈവത്തിന് പ്രിയപ്പെട്ടവനാകുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ 22-ാമത് അഖില മലങ്കര സുവിശേഷയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ ക്രൈസ്തവ ജീവിത്തിന്റെ മഹത്വം ശരിയായ വിശ്വാസവും ദൈവഭയവും വിനയവുമാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ട് ദൈവവചനം കേള്‍ക്കുന്നവന്‍ ദൈവത്തെ ആത്മാവില്‍ വ്യാപരിക്കുന്നവനാകണം. ആധുനിക മനുഷ്യന്‍ ദൈവവചനത്തിന്റെയും നിരന്തര മാനസാന്തരത്തിന്റെയും ആവശ്യകത തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കി. ഈ വര്‍ഷത്തെ ചിന്താവിഷയം 'ജീവന്റെ വഴി' ഫാ. സജി ബാംഗ്ലൂര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ ഡീയോണിസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ ക്ലിമിസ്, പൗലോസ് മാര്‍ ഐറേനിയോസ്, യാക്കോബ് മാര്‍ അത്തനേഷ്യസ്, സക്കറിയ മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എംഎല്‍എമാരായ ടി.യു. കുരുവിള, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ജോസഫ് വാഴക്കന്‍, മുന്‍ എംഎല്‍എ അഡ്വ. എം.എം. മോനായി എന്നിവര്‍ സംബന്ധിച്ചു.

സംഘര്‍ഷം; ആത്താനിയ്ക്കല്‍ ചാപ്പല്‍ പൂട്ടി

കൂത്താട്ടുകുളം: ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് മണ്ണത്തൂര്‍ ആത്താനിയ്ക്കല്‍ ചാപ്പല്‍ പൂട്ടി. മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മയുടെ ഉത്തരവ് പ്രകാരമാണിത്. ഞായറാഴ്ച വൈകിട്ട് ആറുമുതല്‍ ചാപ്പല്‍ പൂട്ടി താക്കോല്‍ കൂത്താട്ടുകുളം പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കാനാണ് നിര്‍ദേശം. മണ്ണത്തൂര്‍ സെന്റ്‌ജോര്‍ജ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ളതാണ് മണ്ണത്തൂര്‍ , ആത്താനിക്കലെ ചാപ്പല്‍. പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുയര്‍ന്നത്. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇരുവിഭാഗങ്ങളില്‍ നിന്നുമായി ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. എം.സി.വര്‍ഗീസ് മുകളേല്‍, തിരുമാറാടി ഗ്രാമപഞ്ചായത്തംഗം ടി.പി.ജോണ്‍, ജേക്കബ് ജോണ്‍, ഡീക്കന്‍ അനൂപ് ഉലഹന്നന്‍ എന്നിവരെ കൂത്താട്ടുകുളം ദേവമാതാ ആസ്​പത്രിയിലും. ഫാ. ബാബു കാക്കയാനിക്കല്‍, ബേബി വല്യാനപറമ്പില്‍, സിനു പുതുശ്ശേരില്‍ എന്നിവരെ മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇരുവിഭാഗവും പ്രതിഷേധിച്ചു. പള്ളി മാനേജിങ് കമ്മിറ്റിയുടേയും ഭക്തസംഘടനകളുടേയും യോഗം ചേര്‍ന്നു. ഫാ. ഫൗലോസ് ഞാറ്റുകാല അധ്യക്ഷനായി. അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ്, തമ്പുജോര്‍ജ് തുകലന്‍, റവ. ആദായിജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, റവ. സ്ലീബാപോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍, റവ. ബേബി വണ്ടോളില്‍, റവ. എല്‍ദോസ് കക്കാടന്‍, ഡീക്കന്‍ ബിനു അമ്പാട്ട്, ബെന്നി പൈലി, സാജു കെ.പോള്‍, ഷെറിന്‍പോള്‍, ജിയോ ജോര്‍ജ്, ലീലാമ്മ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

22nd Akhila Malankara Suvisesha Mahayogam inaugurated

22nd Akhila Malankara Suvisesha Mahayogam inaugurated at Patriarchal Center, Puthencruz by Major Arch Bishop Mar George Alenchery on 26th December 2011.

Monday 26 December 2011

മലയാളത്തനിമയും ശാലീനസൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന ശോഭന ജോര്‍ജ്‌. രാഷ്‌ട്രീയക്കാരിയുടെ മേലങ്കിയണിഞ്ഞ ശോഭനയുടെ ഫാഷന്‍ സങ്കല്‍പ്പത്തിലേക്ക്‌...

മൈ ഡ്രസ്‌ ഡ്രസിങ്ങിന്‌ ഞാന്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഒരു വ്യക്‌തിയുടെ വ്യക്‌തിത്വം പ്രകടമാക്കുന്ന ഒന്നാണ്‌ അയാളുടെ വസ്‌ത്രധാരണം. രാഷ്‌ട്രീയക്കാരുടെ വസ്‌ത്രധാരണത്തെപ്പറ്റി പൊതുജനങ്ങള്‍ക്കൊരു അഭിപ്രായമുണ്ട്‌. സ്‌കൂളിലെ ബുധനാഴ്‌ചകളിലെ യൂണിഫോംപോലെ ഒരു വൈറ്റ്‌ ആന്റ്‌ വൈറ്റ്‌ വേഷമാണ്‌ രാഷ്‌ട്രീയക്കാര്‍ക്കെന്ന്‌ പലരും കരുതുന്നു. അത്‌ മാത്രമല്ല ഡ്രസിങ്ങില്‍ അമിത ശ്രദ്ധ കൊടുക്കാതെ ലുക്കില്‍ ഒരു ബോര്‍ ഇമേജ്‌ ക്രിയേറ്റ്‌ ചെയ്യുന്നൂവെന്ന മിഥ്യാധാരണയും നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഞാന്‍ അതില്‍നിന്നും വ്യത്യസ്‌തയാണ്‌. രാഷ്‌ട്രീയക്കാരിയാണെന്നതിലുപരി ഞാന്‍ ഒരു സാമൂഹികജീവിയാണ്‌. അതുകൊണ്ട്‌ തന്നെ എനിക്ക്‌ എല്ലാത്തിലും എന്റേതായ ഇഷ്‌ടങ്ങളും, അനിഷ്‌ടങ്ങളും ഉണ്ട്‌. അത്‌ ഡ്രസിങ്ങിലാണെങ്കിലും മേയ്‌ക്കപ്പിലാണെങ്കിലും എന്തിനാണെങ്കിലും. പെര്‍ഫെക്‌ട് ഡ്രസിങ്‌ ഡ്രസിങ്‌ കണ്ണിന്‌ സന്തോഷം നല്‍കുന്നതാവണം. അത്‌ മാത്രമല്ല നമ്മുടെ അപ്പീയറന്‍സിന്‌ ചേര്‍ന്നതുമാവണം. ഇങ്ങനെയാവണമെങ്കില്‍ വിലകൂടിയ വസ്‌ത്രം ധരിക്കണമെന്നല്ല, ധരിക്കുന്നത്‌ വൃത്തിയുള്ളതും ആത്മവിശ്വാസം നല്‍കുന്നതുമാകണമെന്ന്‌ മാത്രം. എന്ത്‌ വസ്‌ത്രം ധരിക്കുന്നൂവെന്നതിലല്ല അത്‌ എങ്ങനെ ധരിക്കുന്നൂവെന്നതിലാണ്‌ കാര്യം. മാച്ചിങ്‌ ഓര്‍ണമെന്റസ്‌ ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്‌ അനുയോജ്യമായി, ചേരുന്ന ആഭരണങ്ങള്‍ അണിയുന്നത്‌ ഭംഗിയുള്ള കാര്യമാണ്‌. എന്നാല്‍ നമുക്ക്‌ ചേരാത്ത വേഷംകെട്ടി നടക്കുന്നത്‌ തെറ്റാണ്‌. നമുക്ക്‌ നമ്മളെപ്പറ്റി നല്ല ഓര്‍മ്മയും, അവബോധവുംവേണം. നമ്മുടെ പ്രായം, വയസ്‌, പോകുന്ന സന്ദര്‍ഭം അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ഡ്രസ്‌ കോഡ്‌ മാന്യമായ ഏതു വേഷവും നമുക്ക്‌ ഇണങ്ങുമെങ്കില്‍ ഡ്രസ്‌കോഡിന്റെ ആവശ്യമുണ്ടോ? ശരീരത്തിണങ്ങുന്ന വേഷം തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. കേരളീയര്‍ക്ക്‌ കൃത്യമായ ഒരു ഡ്രസ്‌ കോഡില്ലായെന്നുള്ളതാണ്‌ സത്യം. ഡ്രസ്‌- മോര്‍ ചലഞ്ചിങ്‌ രാഷ്‌ട്രീയക്കാരെ സംബന്ധിച്ച്‌ അവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്‌ ധരിക്കുന്ന വേഷം. കാരണം ചില സമയത്ത്‌ അവര്‍ക്ക്‌ മരണവീട്ടിലും, കല്യാണസ്‌ഥലത്തും പങ്കെടുക്കേണ്ടതായിവരുന്നു. ആ സമയത്ത്‌ വേഷം പ്രധാന വില്ലനാണ്‌. രണ്ട്‌ സന്ദര്‍ഭങ്ങളിലും ഇണങ്ങുന്നത്‌ രണ്ട്‌ വേഷവിധാനങ്ങളാണ്‌. കല്യാണത്തിന്‌ പോകുന്നതുപോലെ മരണവീട്ടിലും. മരണവീട്ടില്‍ പോകുന്നതുപോലെ കല്യാണവീട്ടിലും പോകാന്‍ സാധിക്കില്ല. അതുകൊണ്ട്‌ തന്നെ സന്ദര്‍ഭങ്ങളും വേഷവും വില്ലന്‍ കഥാപാത്രങ്ങളാണ്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌. സീരിയസ്‌ ഷോപ്പിങ്‌ ഷോപ്പിങ്‌ ഇഷ്‌ടമാണ്‌, പക്ഷേ അതിനുവേണ്ടി സമയം കളയുന്നതില്‍ താല്‌പര്യമില്ല. എന്താണോ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്‌ അതുവാങ്ങി എത്രയും പെട്ടെന്ന്‌ സ്‌ഥലം വിടുന്ന ആളാണ്‌ ഞാന്‍. ഒറ്റനോട്ടത്തില്‍ നല്ലതും ചീത്തയും കണ്ടാലറിയാം. പിന്നെയെന്തിന്‌ സമയം കളഞ്ഞ്‌ കറങ്ങിനടക്കണം. ഏറെയിഷ്‌ടം സാരി സാരിയാണ്‌ ഇഷ്‌ടവേഷം. അതില്‍ സെറ്റും മുണ്ടും ഏറെ പ്രിയപ്പെട്ടതാണ്‌. ഏത്‌ സന്ദര്‍ഭമാണെങ്കിലും കഴിയുന്നതും സാരിയുടുക്കാന്‍ ശ്രമിക്കും. വാര്‍ഡ്രോബില്‍ അധികവും സാരിയാണ്‌. അതില്‍ ഡീപ്‌ കളേഴ്‌സാണ്‌ ഏറെ. മെറൂണും കറുപ്പും എന്റെ പ്രിയപ്പെട്ട നിറങ്ങളാണ്‌. തമിഴ്‌നാട്‌ റൊമ്പ പുടിക്കും ഞാന്‍ പോയിട്ടുള്ളതിലും കണ്ടിട്ടുള്ളതിലും വച്ച്‌ എനിക്ക്‌ ഏറെയിഷ്‌ടം തമിഴ്‌നാടാണ്‌. കേരളത്തില്‍നിന്നും തികച്ചും വ്യത്യസ്‌തമായ കള്‍ച്ചര്‍. അവിടെയെല്ലാവരും പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ വേഷവിധാനത്തില്‍ റിച്ചാണ്‌. ദാവണിയും കുപ്പിവളയും കനകാംബരവും മുല്ലപ്പൂവും ഒക്കെ ചൂടി നടക്കുന്നത്‌ കാണാന്‍ തന്നെ നല്ല രസമാണ്‌. അവിടെയെത്തിയാല്‍ പര്‍ച്ചേസ്‌ ചെയ്യാന്‍ ഏറെയിഷ്‌ടം വളയും മാലയുമാണ്‌. പലനിറത്തില്‍ കിട്ടുന്ന പ്ലാസ്‌റ്റിക്‌ വളകളും മുത്തുമാലയും ഒരുപാടിഷ്‌ടമാണ്‌. ഇതിലെല്ലാമുപരിയായി എല്ലാവരിലും അസൂയ ഉണ്ടാക്കുന്ന ''കാഞ്ചീരപുരം സാരി" എന്റെയും വീക്ക്‌നെസ്സാണ്‌. ഇന്‍ മൈ ട്രാവല്‍ബാഗ്‌ യാത്ര പോകുമ്പോള്‍ അധികം സാധനങ്ങള്‍ വാരിക്കെട്ടി പോകാറില്ല. ഒരു ചീപ്പ്‌, കണ്ണാടി, ലിപ്‌ ഗ്ലോസ്‌, രണ്ട്‌ ജോഡി നല്ല ഡ്രസ്‌ - അതില്‍ ഒരു സാരി, ഒരു ചുരിദാര്‍. എപ്പോഴും വണ്ടിയില്‍ ഒരു ജോഡി നല്ല ഡ്രസ്‌ ഞാന്‍ കരുതാറുണ്ട്‌. ക്ലോസ്‌ ടു ഹാര്‍ട്ട്‌ പഴമയെന്നും പുതുമ നല്‍കുന്ന ഒന്നാണ്‌. എന്റെ കൈയില്‍ തലമുറ കൈമാറി വന്ന ഒരു വളയുണ്ട്‌. 140 വര്‍ഷം പഴക്കമുള്ള വള. അത്‌ ഞാന്‍ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. വല്യവല്യമ്മച്ചിയുടെ കമ്മലിന്റെ ഒരു ഭാഗം എന്റെ കൈയില്‍ ഭദ്രമായി ഉണ്ട്‌. സോ ക്രേസി മുല്ലപ്പൂവിനോട്‌ വല്ലാത്ത ഭ്രമമാണ്‌. എവിടെ കണ്ടാലും വാങ്ങി ചൂടും. പിന്നെ പലനിറത്തിലുള്ള കുപ്പിവള, റിബണ്‍ ഒക്കെ വലിയ ഇഷ്‌ടമാണ്‌. ഫാഷന്‍ അഡ്വൈസ്‌ നല്ല വേഷം എപ്പോഴും കണ്ണിന്‌ കുളിര്‍മ നല്‍കുന്ന ഒന്നാവണം. ടെന്‍ഷനും, ക്ഷീണമൊക്കെ മാറ്റി അപ്പിയറന്‍സില്‍ എനര്‍ജി ക്രിയേറ്റ്‌ ചെയ്യുന്നതാവണം ഡ്രസിങ്‌.

Charity Project - 2011 of Sharjah Soonoro Cathedral - "Hridayathinayi... Hridayapoorvam..."

SHARJAH/PUTHENCURIZ: St. Mary’s Jacobite Syrian Orthodox Soonoro Patriarchal Cathedral, most commonly known as “Marubhoomiyile Manarcadu”, one of the largest and most prominent churches in the Gulf Region under the Jacobite Syrian Christian Denomination is currently conducting a Major Charity Project for 2011, under the banner “Hridayathinayi…Hridayapoorvam...” With this project the Church aims at providing the expenses for the Cardiac Surgeries of 100 deserving Heart patients both among the Elderly and Children alike. Having started since the month of August 2011 and to end in December 2011 the church has been accepting applications from deserving individuals with cardiac ailments from all religious backgrounds. The official inauguration of the project and distribution of the hospital cards would be during the Akhila Malankara Suvishesha Yogam on Dec 26, 2011 at Puthencruz, Ernakulam under the Chairmanship of Catholicos of India, Dr. Baselios Thomas I. Shri. K. Babu, Honorable Excise Minister, Govt. of Kerala will inaugurate the project. The handover of the Hospital Cards thereby enables the candidates to undergo the surgery and treatment in two of the best Multi Specialty Cardiac Facility Hospitals in Kerala viz. Medical Trust Hospital, Ernakulam and Bharath Hospital, Kottayam. The Cathedral has made it a point to keep aside 10% of its revenue earned for charity purposes, and apart from these, this Major Charity is a project worth 1 Crore and the entire proceeds we have collected in this name will entirely used solely for this purpose to the last penny as informed by the Vicar, Fr. Joshi Mathew & Church Managing Committee

MECPRO bags EEPC National Award for Export Performance

NEW DELHI: Recognizing the meritorious performance of Member Exporters each year for their outstanding contributions in different engineering export categories, EEPC India formerly Engineering Export Promotion Council, presented one of the National Awards to Mecpro Heavy Engineering Limited. Shri Jyotiraditya M Scindia, Hon’ble Minister of State for Commerce & Industry, Government of India, presented the award to Bar Etho M'haimno Commander Rajan Skhariya, Managing Director, Mecpro Heavy Engineering Ltd. at a function, held on 20th December, 2011 in New Delhi for its export performance during the year 2009-2010.Lauding the exporting fraternity, Mr. Scindia, congratulated the exporters who, despite the challenge & uncertainties in the global market, have emerged as a leading exporters in India. Mecpro is the only Indian technology provider company to achieve this by outperforming its competition. Mecpro has been an acknowledged leader in synergizing technologies with environment in harmony, by providing seamless services from designing to engineering, precision manufacturing to process solutions. Mecpro is one of the leading turnkey plant & machinery suppliers and technology providers in the Edible Oil industry, having successfully executed over 150 projects, both in India and abroad during the last 24 years of its existence and is now in its silver jubilee year.

Christmas Celebrations at St. Thomas College, Puthencuriz

PUTHENCURIZ: His Beatitude catholicos of India, Dr. Baselios thomas I inaugurated the Christmas Celebrations at St. Thomas Arts & Science College, Puthencuriz, in a function held at the college auditorium. Principal Prof. P A Jacob, Lecturers and students were present

Kottayam Diocese Sauhrudha Sangamam held

KOTTAYAM: Kottayam Diocese Adhyapaka Sauhrudha Sangamam 2011 held. Diocesan Metropolitan Mor Themotheos Thomas inaugurated the meet. Teachers from all Sunday Schools attended

Saturday 24 December 2011

അടി വരുന്ന വഴി 25-12-11

അടി വരുന്ന വഴി

തെക്കന്‍ പറവൂര്‍ യാക്കോബായ വലിയ പള്ളിയില്‍ കരോള്‍ കളക്ഷന്‍ അഞ്ചുലക്ഷത്തിലേറെ രൂപ

തെക്കന്‍ പറവൂര്‍ യാക്കോബായ വലിയ പള്ളിയില്‍ കരോള്‍ കളക്ഷന്‍ അഞ്ചുലക്ഷത്തിലേറെ രൂപ കൊച്ചി: തെക്കന്‍ പറവൂര്‍ മോര്‍ യൂഹാനോന്‍ മാംദാനാ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നടന്ന ക്രിസ്‌മസ്‌ കരോളില്‍ കളക്ഷനായി 582388 രൂപ ലഭിച്ചു. ഇത്‌ യാക്കോബായ സഭയിലെ കേരളത്തിലെ പള്ളികളില്‍ ഏറ്റവും വലിയ കരോള്‍ കളക്ഷനാണെന്ന്‌ ഫാ. റിജോ നിരപ്പുകണ്ടം അറിയിച്ചു. കഴിഞ്ഞവര്‍ഷവും ഏറ്റവും കൂടുതല്‍ തുക കളക്‌ട് ചെയ്‌തതും ഈ പള്ളിയായിരുന്നു. 3.22 ലക്ഷം രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ കളക്ഷന്‍. 15 ദിവസം നീണ്ടുനിന്ന കരോള്‍ കോലഞ്ചേരി, ആലുവ, വൈക്കം തുടങ്ങിയ ദൂരസ്‌ഥലങ്ങളിലുള്ള ഇടവക വീടുകളിലും പോയിരുന്നു. 218 ഇടവക വീടുകളിലും 10 പുറംവീടുകളിലും പാടിയപ്പോഴാണ്‌ ഇത്രയും വലിയ കരോള്‍ കളക്ഷന്‍ ലഭിച്ചതെന്നതും ഈ പള്ളിയുടെ പ്രത്യേകതയാണ്‌

തെക്കന്‍ പറവൂര്‍ യാക്കോബായ വലിയ പള്ളിയില്‍ കരോള്‍ കളക്ഷന്‍ അഞ്ചുലക്ഷത്തിലേറെ രൂപ

കൊച്ചി: തെക്കന്‍ പറവൂര്‍ മോര്‍ യൂഹാനോന്‍ മാംദാനാ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നടന്ന ക്രിസ്‌മസ്‌ കരോളില്‍ കളക്ഷനായി 582388 രൂപ ലഭിച്ചു. ഇത്‌ യാക്കോബായ സഭയിലെ കേരളത്തിലെ പള്ളികളില്‍ ഏറ്റവും വലിയ കരോള്‍ കളക്ഷനാണെന്ന്‌ ഫാ. റിജോ നിരപ്പുകണ്ടം അറിയിച്ചു. കഴിഞ്ഞവര്‍ഷവും ഏറ്റവും കൂടുതല്‍ തുക കളക്‌ട് ചെയ്‌തതും ഈ പള്ളിയായിരുന്നു. 3.22 ലക്ഷം രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ കളക്ഷന്‍. 15 ദിവസം നീണ്ടുനിന്ന കരോള്‍ കോലഞ്ചേരി, ആലുവ, വൈക്കം തുടങ്ങിയ ദൂരസ്‌ഥലങ്ങളിലുള്ള ഇടവക വീടുകളിലും പോയിരുന്നു. 218 ഇടവക വീടുകളിലും 10 പുറംവീടുകളിലും പാടിയപ്പോഴാണ്‌ ഇത്രയും വലിയ കരോള്‍ കളക്ഷന്‍ ലഭിച്ചതെന്നതും ഈ പള്ളിയുടെ പ്രത്യേകതയാണ്‌

Christmas Message by Yuhanon Mar Milithos

Syriac Orthodox Church In India will be blessed with Four new Metropolitans

Friday 23 December 2011

ഓര്‍ത്തഡോക്‍സ്‌ പക്ഷക്കാരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു

Carol 2011

St. Ignatius Jacobite Church, Marol - Carol 2011 - Theythom Theythom Taare

പുത്തന്‍കുരിശ് ആറ് നാളുകള്‍ നീളുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും.

കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന് തിങ്കളാഴ്ച തിരിതെളിയുന്നതോടെ പുത്തന്‍കുരിശ് ആറ് നാളുകള്‍ നീളുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും. സുവിശേഷ യോഗത്തിന്റെ ഭാഗമായി പുത്തന്‍കുരിശ്‌മേഖല, ഫെസ്റ്റിവല്‍ ഏരിയയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ രാത്രികാല സര്‍വീസുകളും ഉണ്ടാകും. 26ന് വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശവും ഫാ. സജി ബാംഗ്ലൂര്‍ വചനശുശ്രൂഷയും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരും ഡോ. ജോസഫ് ജര്‍മനി, പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ, അലക്‌സാണ്ടര്‍ ജേക്കബ്, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഡോ. മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് റൗഫ് ജര്‍മനി എന്നിവര്‍ വചനശുശ്രൂഷകള്‍ നടത്തും. സമാപനദിവസം ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും. 'ജീവന്റെ വഴി' എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം

യാക്കോബായ സഭ നാലു പുതിയ ബിഷപ്പുമാരെ വാഴിക്കുന്നു

കൊച്ചി: യാക്കോബായ സുറിയാനി സഭയില്‍ നാലു പുതിയ മെത്രാപ്പോലീത്തമാരെ വഴിക്കുന്നതിന്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കിസ്‌ ബാവയുടെ അനുമതി. ജനുവരി ആദ്യവാരം പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ തയാറാക്കിയ പന്തലില്‍ മെത്രാന്‍ വാഴ്‌ച നടക്കും. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ വാഴ്‌ചാ ശുശ്രൂഷയ്‌ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. പുളിയന്‍ ഗബ്രിയേല്‍ റമ്പാന്‍ (വെങ്ങോല), ഫാ. സ്‌കറിയ കൊച്ചില്ലം (കുറിച്ചി), ഫാ. തോമസ്‌ നേര്യന്തറ (പാണമ്പടി), ഫാ. ജോഷി ചിറ്റേത്ത്‌ ചെമ്പകശേരി (നീണ്ടപാറ) എന്നിവരുടെയും ബന്യാമിന്‍ റമ്പാന്‍, റവ. ഡോ. ജോമി ജോസഫ്‌ തുടങ്ങിയ പേരുകളുമാണ്‌ സാധ്യതാ ലിസ്‌റ്റില്‍. അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗബ്രിയേല്‍ റമ്പാന്‍ വെങ്ങോല ബദ്‌സയ്‌ദ അരമനയുടെ ചുമതല വഹിക്കുന്നു. ഫാ.ജോഷി ചിറ്റേത്ത്‌ നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി സെന്റ്‌ ജോണ്‍സ്‌ ഇടവകാംഗമാണ്‌. ശെമ്മാശനായിരിക്കെ ദീര്‍ഘകാലം ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ്‌ ബാവയുടെ മലങ്കരകാര്യങ്ങളുടെ സെക്രട്ടറിയായി സേവനം ചെയ്‌തിട്ടുണ്ട്‌. കുറിച്ചി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി ഇടവകാംഗമാണ്‌ ഫാ. സ്‌കറിയ (ഷാജി) കൊച്ചില്ലം. ഫാ. തോമസ്‌ നേര്യന്തറ കോട്ടയം പാണമ്പടി സെന്റ്‌ മേരീസ്‌ ഇടവകാംഗമാണ്‌. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ കേന്ദ്രീകരിച്ച്‌ രോഗികളുടെ ഇടയില്‍ ആതുരശുശ്രൂഷ ചെയ്യുന്ന പ്രസ്‌ഥാനത്തിന്റെ മുഖ്യ ചുമതലക്കാരനാണ്‌. ദമാസ്‌കസില്‍ പരി. പാത്രിയര്‍ക്കിസ്‌ ബാവയെ സന്ദര്‍ശിച്ചശേഷം ശ്രേഷ്‌ഠ കാതോലിക്ക ബാവയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ എന്നിവരും ഇന്ന്‌ മടങ്ങിയെത്തും. സഭാ മാനേജിംഗ്‌ കമ്മറ്റിയോഗം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ ചേരും. പുതിയ മെത്രാന്മാര്‍ക്ക്‌ മുബൈ, ഡല്‍ഹി ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച്‌, കോതമംഗലം മേഖലകളുടെയും ചുമതല നല്‍കിയേക്കും.

Tuesday 20 December 2011

വേണ്ടാ വേണ്ടാ വേണ്ടാട്ടോ ..Orthodox Vs Jacobites@Piravom ....

അന്തോഖ്യ -മലങ്കര ബന്ധം നീണാള്‍ വാഴട്ടെ !!!പരിശുദ്ധ അന്തോഖ്യ സിംഹാസനത്തെ നിങ്ങള് മറക്കരുത്, അത് നമ്മുടെ അമ്മ ആണ്, നമ്മുടെ ശക്തി ആണ്, പരിശുദ്ധ പത്രോസ് ഇന്റെ ശ്ലൈഹിക സിംഹാസനം കറ ഇല്ലാത്ത പൌരോഹ്യത്തിന്റെ ഉറവിടം, സത്യ വിശ്വാസത്തിന്റെ അടിസ്ഥാനം, കണ്ണിലെ കൃഷ്ണമണിപോലെ പരിശുദ്ധ സിംഹാസനത്തെ നിങ്ങള് കരുതി അതിനെ അനുസരിച്ച് നടന്നു കൊള്ളണം,നിങ്ങളുടെ മക്കള്ക്ക് അതിനെ അവകാശം അയി നല്കി കൊള്ളണം.. ശ്രേഷ്ഠ പിതാവിന്റെ ഓര്മ കോട്ടയും അഭയസ്ഥാനവുംആയിത്തീരട്ടെ

ഓര്‍ത്തഡോക്‍സ്‌ പക്ഷക്കാരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു

കൊട്ടാരക്കര: ബാറിലെ മുഴുവന്‍ അഭിഭാഷകരും കൊട്ടാരക്കര കോടതി നടപടികള്‍ തിങ്കളാഴ്ച ബഹിഷ്‌കരിച്ചു. ബാറിലെ പ്രധാന അഭിഭാഷകരില്‍ ഒരാളായ കരീപ്ര ശ്രീകുമാറിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. ശനിയാഴ്ച രാത്രിയില്‍ ബൈക്കില്‍ കരീപ്രയിലുള്ള വീട്ടില്‍ എത്തിയ ശ്രീകുമാറിനെ മൂന്നംഗ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ എത്തുംമുമ്പ് രണ്ടുപേര്‍ സ്ഥലം വിട്ടിരുന്നു. ഹരിദാസിനെ പോലീസിന് കൈമാറി. കൂടെയുണ്ടായിരുന്ന കുണ്ടറ സ്വദേശി സംഗീത്, വെണ്‍കുളം സ്വദേശി ഹരിദാസ് എന്നിവരെയാണ് പിടികിട്ടാനുള്ളത്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് ബാറിലെ 350 ഓളം വരുന്ന അഭിഭാഷകര്‍ പ്രകടനമായി ഡി.എസ്.പി. ഓഫീസിലെത്തി നിവേദനം നല്‍കി. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനല്‍കി. പ്രതികളെ മൂന്നു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അഭിഭാഷകസമരം ശക്തമാക്കുമെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മര്‍ദ്ദനക്കേസിലെ പ്രധാന പ്രതിയായ സംഗീതിന്റെ വക്കാലത്ത് സ്വീകരിക്കുന്നതല്ലെന്നും പറഞ്ഞു. സംഗീത് അഭിഭാഷകനാണെന്നതിന് ഒരു തെളിവും തങ്ങളുടെ പക്കലില്ലെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാര്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.മോഹന്‍ദാസ്, സെക്രട്ടറി അഡ്വ. ഉല്ലാസ് എന്നിവര്‍ കാര്യങ്ങള്‍ വിവരിച്ചു.

രാഷ്ട്രീയമായി ഒന്നും പറയാനില്ല.. പക്ഷെ ഒന്ന് പറയാനുണ്ട് , വാത്സല്യ മക്കളെ നിങ്ങള്‍ മൊണ്ണകളാണ്

കോട്ടയം: പുതുപ്പള്ളിക്കു സമീപം കാഞ്ഞിരത്തുംമൂട്ടില്‍ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്ന്‌ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തു.

His Eminence Archbishop Mor Severius Ishak Zakka (80) passes away

Funeral will be at Mor Mathai Dayaro, Mosul, Iraq. The representative of Syriac Orthodox Church in India will attend MA`ARAT SAYYIDNAYA, DAMASCUS/MOSUL, IRAQ: His Holiness Patriarch Moran Mor Ignatius Zakka I Iwas, through HH's Bull informed that, His Eminence Mor Severius Ishak Zakka (80), the Metropolitan for St. Aphrem Seminary and In Charge for the Higher Studies & Research in Syriac and Former Metropolitan (Dayaroyo) for Mor Mathai Dayaro, Mosul, Iraq, passed away at a hospital in Bhkkadidha, Qarakhosh on Monday December 19th, 2011. His Eminence was admitted to the hospital due to prolonged illness. His Holiness Patriarch led the special prayer which was held at Patriarchal Monastery here. Metropolitans Mor Philoxenos Matthiyas, Mor Dionysius Yuhanon, Very Rev. Rabban Mathews Karimpanakkal (Hon. Secretary to His Holiness for Indian Affairs), priests, nuns participated. The mortal remains will be transferred to His Eminences's Home town Barthallah, near to Mosul, Iraq today. His Eminence Archbishop Mor Gregorios Yuhanna Ibrahim of Aleppo on behalf of His Holiness, Hon. Secretary for Holy Episcopal Synod Archbishop Mor Theophilos George Saliba of Lebanon, Mor Osthatheos Matta Rohum of Euphrates & Jazirah, Mor Nicodemos Dawood, Mor Philoxenos Matthiyas Nayis and other metropolitans will lead prayers. The funeral will be held at Mor Mathai Dayaro, Mosul, where Mor Severius Zakka served for a long period as Dayaroyo, later. All the suryoye metropolitans of Universal Syriac Orthodox Church will attend. The representative of Syriac Orthodox Church in India will attend the funeral which will be held at Mor Mathai Dayaro.

Monday 19 December 2011

അടി വരുന്ന വഴി

Indian Orthodox Group tried to intrude into Puthencuriz St. Peter's & St. Paul's JSOC Premises.

8 DEC, SUNDAY:- By 10 45 the priest belonging to the Indian Orthodox faction 'sneaked in' to the church when most of our faithful had left the church, after the Holy Mass. He was accompanied by a few Indian Orthodox members and anti-social elements.... The church office-bearers informed them that they are clearly violating the court order and requested them to kindly avoid problems. Instead of getting out of the compound, they assaulted the office-bearers and Sunday School Staff members. After the assault was over, the police officials reached the spot. The Jacobite Syrian Church expected that they would uphold the court order and evict the anti-socials. Instead, the respected Sub Inspector, shouted at the parishioners and attacked our faithful, cruelly. Soon, our parishioners and hundreds of faithful, from the neighboring churches conducted a march to the Puthencruz Police Station. H.G. Athanasius Elias led the protests. Soon, the Jacob Burdano of Malankara, H.B. Dr. Baselious Thomas-I Bava, ( who's our our courage and confidence) reached the scene and started fasting infront of the P/S, demanding stern action against the culprits. Hundreds of faithful, from all over the district, thronged to the venue to join H.B.'s Struggle For Justice. By afternoon, in the talks held with the authorities, it was decided that stern action would be immediately taken against all miscreants & the sub Inspector. The faithful welcomed the decision with cries of joy. H.B. informed that H.B. will walk with the faithful from the P/S to the Patriarchal Centre. Thus, due to God's Grace, the "protest march" to the P/S got converted to the "victory march", back to the Patriachal Centre. H.G. Athanasius Elias, H.G. Ivanios Mathews, H.G. Theophilos Kuriakose, H.G. Dioscorous Kuriakose, H.G. Osthathios Issac were at the fasting venue, with Bava. H.B. was joined by all these Metropolitans and H.G. Gregorios Joseph, in the victory march too.

അടി വരുന്ന വഴി

Sunday 18 December 2011

ഇടവകയുടെ കരുത്തു തെളിയിച്ചു പിറവം വലിയ പള്ളിയില്‍ ഇടവക സംഗമം

പിറവം: കുടുംബ യൂണിറ്റുകള്‍ വഴി ജനങ്ങള്‍ ഒത്തൊരുമിച്ചു നടത്തുന്ന പ്രവര്‍ത്തനം നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമാണന്നു ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി ശ്രീ കെ ബാബു പറഞ്ഞു.പിറവം വലിയപള്ളി കുടുംബ യൂണിറ്റുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇടവക കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പിറവം വലിയപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനം യാക്കോബായ സഭയ്ക്ക് ആകമാനം മാതൃകയാണെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രജ്ഹ പ്രഭാഷണത്തില്‍ പറഞ്ഞു.വിശ്വാസികള്‍ക്കിടയില്‍ ആത്മീയമായ ഉണര്‍വിനും സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നും, പിറവം വലിയ പള്ളിയെ കത്തീഡ്രല്‍ പദവിയിലേയ്ക്കുയര്‍ത്തുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപെഷിക്കുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അധ്യക്ഷനായി. ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത , ഡോ. ഏലിയാസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത, അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിംഗ് സമിതിയംഗങ്ങളായ എബ്രാഹം ജോസഫ് പേങ്ങനാമറ്റം, , ഷാജു ഇലഞ്ഞിമറ്റം, ഭദ്രാസന കൗണ്‍സില്‍ അംഗം സ്‌കറിയ തച്ചാമറ്റം, തോമസ് മണപ്പാട്ട്, സാബു കോട്ടയില്‍, ബിജു വര്‍ഗീസ്, കുഞ്ഞുമോള്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സഹവികാരി ഫാ. റോയി മാത്യൂസ് മേപ്പാടം ഭക്തിപ്രമേയം അവതരിപ്പിച്ചു. കുടുംബ യൂണിറ്റ് സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ സ്വാഗതവും കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനിച്ചിയില്‍ നന്ദിയും പറഞ്ഞു. പിറവം സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലിയില്‍ 20 കുടുംബയൂണിറ്റുകളിലെയും അംഗങ്ങള്‍ ശുഭ്രവസ്ത്രധാരികളായി അണിചേര്‍ന്നു. ഇടവക പള്ളിയും ക്രിസ്തീയ പാരമ്പര്യവുമായി ബന്ധപ്പെട്ടതും ബൈബിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതുമായ നിരവധി പ്രച്ഛന്നവേഷങ്ങളാണ് റാലിയുടനീളം കാണികളുടെ മനം കവര്‍ന്നത്. വനിതാ ശിങ്കാരി മേളം, ബാന്‍ഡ് സെറ്റുകള്‍ തുടങ്ങി വ്യത്യസ്ത താളമേളങ്ങള്‍ റാലിക്ക് കൊഴുപ്പ് നല്‍കി. പിറവം ടൗണിലൂടെ ചിട്ടയോടെ നീങ്ങിയ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത വിശ്വാസറാലി ആറ് മണിയോടെ പള്ളിയിലെത്തി ചേര്‍ന്നു.

അഖില മലങ്കര സുവിശേഷ യോഗത്തിന് കൊടിയേറി

കോലഞ്ചേരി: യാക്കോബായ സഭയുടെ 22-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം കൊടിയേറി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സുവിശേഷ യോഗം കൊടിയേറ്റി. 26 മുതല്‍ 31 വരെയാണ് സുവിശേഷ യോഗം. ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഡോ. കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ജോര്‍ജ് മാന്തോട്ടം, സ്ലീബ പോള്‍ വട്ടവേലില്‍, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, എ.വി. പൗലോസ്, ജേക്കബ് പരത്തുവയലില്‍, ജോയി പി. ജോര്‍ജ്, ടി.ടി. ജോയി, മത്തായി പുറപ്പാടത്ത്, കെ.കെ. മേരിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു. സുവിശേഷ മഹായോഗത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. 'ജീവന്റെ വഴി' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 26 ന് വൈകീട്ട് 6.30 ന് ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷ യോഗം പ്രമാണിച്ച് പുത്തന്‍കുരിശ് ഉത്സവമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതായും പന്തലില്‍ പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനവും ലഭ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.

യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ പുത്തന്‍കുരിശ്‌ പളളിയില്‍ ഏറ്റുമുട്ടി

കോലഞ്ചേരി: പുത്തന്‍ കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പളളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. ഇന്നലെ രാവിലെ 11.30-നാണ്‌ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തില്‍ വൈദികരടക്കം എട്ടുപേര്‍ക്ക്‌ പരുക്കേറ്റു. യാക്കോബായ വിഭാഗത്തില്‍െ നെടുങ്ങാട്ടില്‍ ബെന്നി വര്‍ഗീസ്‌, പത്രോസ്‌, ചിറപ്പാട്ട്‌ കുര്യാച്ചന്‍ എന്നിവര്‍ വടവുകോട്‌ ആശുപത്രിയിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സഖറിയ ജോണ്‍, കുഞ്ഞമ്മ, പൈലിക്കുഞ്ഞ്‌, ജോയി എന്നിവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ചികിത്സയിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സഖറിയ ജോണും വിശ്വാസികളും സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയ്‌ക്ക് എത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണം. കോടതിവിധിയെ തുടര്‍ന്ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പളളി യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കാമെന്ന്‌ യാക്കോബായ വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ധാരണാ വിരുദ്ധമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയിലെത്തിയതോടെ പളളി ഭാരവാഹികളടക്കമുളളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞ്‌ വിശ്വാസികള്‍ പിരിഞ്ഞശേഷമായിരുന്നു പളളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്‌. പളളിമണിയടിച്ച്‌ യാക്കോബായ വിഭാഗം വിശ്വാസികളെ കൂട്ടിയതോടെ പുത്തന്‍കുരിശ്‌ പോലീസെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ എസ്‌.ഐയുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികളെ മര്‍ദിച്ചെന്ന്‌ ആരോപിച്ച്‌ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പോലീസ്‌ സ്‌റ്റേഷനു മുമ്പില്‍ ഉപരോധം നടത്തി. നിയമവിരുദ്ധമായി പളളിയിലെത്തിയ വൈദികന്‌ സംരക്ഷണം നല്‍കിയെന്നും ചോദ്യംചെയ്‌ത വിശ്വാസികളെ പോലീസ്‌ മര്‍ദിച്ചെന്നും ആരോപിച്ചായിരുന്നു സ്‌റ്റേഷനു മുമ്പില്‍ വിശ്വാസികള്‍ ഉപരോധിച്ചത്‌. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും സംഭവമറിഞ്ഞ്‌ സ്‌റ്റേഷനു മുമ്പിലെത്തിയിരുന്നു. സംഘര്‍ഷാവസ്‌ഥ രൂക്ഷമായതോടെ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ യാക്കോബായ നേതൃത്വവുമായി ചര്‍ച്ച നടത്തി എസ്‌.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ വൈകിട്ട്‌ നാലോടെയാണ്‌ ഉപരോധം അവസാനിച്ചത്‌. ഇതിനുശേഷമാണ്‌ ഓര്‍ത്തഡോക്‌സ് സഭയിലെ ശാമുവേല്‍ റമ്പാനെതിരെ കയ്യേറ്റമുണ്ടായത്‌. പുത്തന്‍കുരിശ്‌ വട്ടക്കുഴി പാലത്തിന്‌ സമീപത്തുവച്ചാണ്‌ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചത്‌.
.

മെത്രാന്‍ കക്ഷിയില്‍ റമ്പാന്‍ മാര്‍ തമ്മില്‍ അടി

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. കൊണ്ടത്‌ ശേമവൂനെങ്കില്‍ കൊടുത്തത് കൊച്ചുപറമ്പില്‍ തന്നെ .. മെത്രാന്‍ സ്ഥാനത്തേക്കുള്ള എതിരാളി അല്ലെ ?

"ദ്വിതിമോസ് പ്രഥമന്‍ "

കോട്ടയത്തെ മെത്രാന്‍ കക്ഷി സഭയുടെ കാതോലിക്ക "ദ്വിതിമോസ് പ്രഥമന്‍ "എന്നാണ് പൊതുവേ അറിയപ്പെടുന്നത്...പക്ഷെ ആ സംഘത്തിലെ കാര്യങ്ങള്‍ എല്ലാം നടത്തുന്ന കാതോലിക്ക ആണ് ഈ ജോണ്‍സ് കോനാട്ട് കത്തനാര്‍ ....ഇയാള്‍ ആണ് ശരിക്കും മെത്രാന്‍ കക്ഷിക്കാരുടെ ബാവ...കാരണം ഏകാധിപത്യ ഭരണ രീതിയില്‍ സഭയെ ഭരിക്കുകയാണ് ഈ കത്തനാര്‍...മെത്രാന്‍ കക്ഷി സഭയിലെ മെത്രാന്‍മാര്‍ക്ക് പോലും ഇയാളെ പേടിയാണ്...അച്ചനെ പേടിച്ചു നടക്കുന്ന മെത്രാന്മാര്‍.... ഈ കതനാര്‍ക്ക് സ്വിസ് ബാങ്കില്‍ കോടിക്കണക്കിന് നിക്ഷേപങ്ങള്‍ ഉള്ളതായി അച്ചന്‍മാരുടെ ഇടയിലും സംസാരം വന്നു കഴിഞ്ഞു...

Idian Orthodox Group gundas tried to intrude into Puthencuriz St. Peter's & St. Paul's church premises like Thiefs...... Goondas of IndianOrthodox grouped attacked jacobite Belivers at Puthencuriz....... Big Protest marches were held at Puthencuriz by Jacobite Syrian Orthodox belivers against the unlawful acts of excommunicated Indan Orthodox Group.........

Idian Orthodox Group gundas tried to intrude into Puthencuriz St. Peter's & St. Paul's church premises like Thiefs...... Goondas of IndianOrthodox grouped attacked jacobite Belivers at Puthencuriz....... Big Protest marches were held at Puthencuriz by Jacobite Syrian Orthodox belivers against the unlawful acts of excommunicated Indan Orthodox Group.........

His Beatitude The Catholicos Aboon Mor Baselios Thomas I Bava 7

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം ഭൂരിപക്ഷമുള്ളവര്‍ക്ക് നല്‍കണം -ശ്രേഷ്ഠ ബാവ

മൂവാറ്റുപുഴ: വിശ്വാസികളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷമുള്ളവര്‍ക്ക് ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം നല്‍കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അല്ലാത്തപക്ഷം യാക്കോബായ സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴയില്‍ അരമനപ്പള്ളി യാക്കോബായ സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. സഭയുടെ സമ്പത്ത് യഥാര്‍ത്ഥ അവകാശികളായ വിശ്വാസികള്‍ക്ക് തിരികെ നല്‍കാത്തപക്ഷം സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചുകൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം. യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ തങ്ങള്‍ അവകാശം ഉന്നയിക്കില്ല -ബാവ പറഞ്ഞു. യോഗത്തില്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത വിശ്വാസപ്രഖ്യാപനം നടത്തി. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഗീവര്‍ഗീസ് തെക്കുംചേരില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, കമാന്‍ഡര്‍ ഷാജി ചുണ്ടയില്‍, കമാന്‍ഡര്‍ കെ.എ. തോമസ്, എം.ജെ. മര്‍ക്കോസ്, ഫാ. വര്‍ഗീസ് പുല്യാട്ടില്‍, ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍നിന്ന് തുടങ്ങിയ റാലി കണ്ടനാട് ദഭ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലിമീസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഭദ്രാസന സെക്രട്ടറി പനിച്ചിയില്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, ജോ. സെക്രട്ടറി കെ.എ. തോമസ്, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, വൈദിക ട്രസ്റ്റി ശ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഗബ്രിയേല്‍ റമ്പാന്‍, ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. റോയി മേപ്പാടം, സിനോള്‍ വി. സാജു എന്നിവര്‍ നേതൃത്വം നല്‍കി. കനത്ത പോലീസ് കാവലിലായിരുന്നു റാലി. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ഹാള്‍ മൈതാനിയില്‍ സമാപിച്ചു.

Saturday 17 December 2011

ഇരുളില്‍ കഴിയുന്നവര്‍ക്കു വെളിച്ചമേകാന്‍ മോര്‍ ഗ്രീഗോറിയോസും

റാന്നി:. അന്ധതയുടെ ലോകത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ വെളിച്ചത്തിന്റെ ദീപം തെളിയിക്കാന്‍ ക്‌നാനായ മെത്രാപ്പോലീത്തായുടെ കണ്ണുകളും. ക്‌നാനായ സഭ കല്ലിശ്ശേരി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായാണ്‌ മരണാനന്തര നേത്രദാനത്തിന്‌ തയ്യാറാകുന്നത്‌. ഭൂമിയിലെ പീഡിതര്‍ക്കു ആശ്വാസമാകാന്‍ ജാതനായ ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്‌തുമസ്‌ ദിനത്തിനു തലേന്ന്‌ തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ കൈമാറും. മരണാനന്തര നേത്രദാന സേനയായ കാഴ്‌ച മുഖേനയാണ്‌ മെത്രാപ്പോലീത്താ സമ്മതപത്രം നല്‍കുന്നത്‌. 24 നു 11.30 നു പത്തനംതിട്ട പ്രസ്‌ക്ളബില്‍ ചലച്ചിത്രസംവിധായകനും കാഴ്‌ച നേത്രദാന സേനയുടെ ചെയര്‍മാനുമായ ബ്‌ളസ്സി സമ്മതപത്രം ഏറ്റുവാങ്ങും. പ്രസ്‌ക്ളബ്‌ സെക്രട്ടറി സാനു ജോര്‍ജ്‌ അദ്ധ്യക്ഷനായിരിക്കും. കാഴ്‌ച നേത്രദാന സേനയിലൂടെ മരണാനന്തര നേത്രദാനത്തിനു സമ്മതപത്രം നല്‍കുന്ന നാലാമത്തെ മെത്രാപ്പോലീത്തായാണ്‌ ഗ്രിഗോറിയോസ്‌. മര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ക്‌നാനായ റാന്നി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌ എന്നിവരാണ്‌ നേരത്തെ സമ്മതപത്രം നല്‍കിയത്‌. കാഴ്‌ച ജനറല്‍ സെക്രട്ടറി റോഷന്‍ റോയി മാത്യുവിന്റെ മുത്തശ്ശിയും സേന വഴി ഏറ്റവും ഒടുവില്‍ നേത്രദാന പുണ്യം നേടിയതുമായ റാന്നി മുളമൂട്ടില്‍ തങ്കമ്മ മാത്യുവിന്റെ സംസ്‌കാര ചടങ്ങിനെത്തിയപ്പോഴാണ്‌ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ തന്റെ കണ്ണുകള്‍ മരണാനന്തരം ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്‌. ലോക പ്രശസ്‌ത ചലച്ചിത്ര നടന്‍ കമലഹാസന്‍, തമിവ്‌ നോവലിസ്‌റ്റ് ചാരു നിവേധിത, മജീഷ്യന്‍ സാംരാജ്‌, ചലച്ചിത്ര നടന്‍മാരായ ഗിന്നസ്‌ പക്രു, കൈലാഷ്‌ തുടങ്ങി കാഴ്‌ച നേത്രദാന സേനയിലൂടെ മരണാനന്തര നേത്രദാനത്തിനു സന്നദ്ധമായ 3016 അംഗങ്ങളില്‍ ഏറ്റവും ഒടുവിലേത്തെ വോളന്റിയറാണ്‌ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ.

ഓര്‍ത്തഡോക്‍സ്‌ പക്ഷക്കാരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു ..

Manorama News Exclusive Nurses Strike in Amrita Hospital Cochin...flv

യഥാര്‍ത്ഥ മുഖം ഓര്‍ത്തഡോക്‍സ്‌ പക്ഷക്കാരുടെ പുറത്തു വന്നു

മുവാറ്റു പുഴയില്‍ കൊടി തോരണങ്ങള്‍ കെട്ടിയ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരെ മെത്രാന്‍ കക്ഷിയിലെ ഗീവര്‍ഗീസ് റമ്പാന്റെ നേതൃത്വത്തില്‍ എത്തിയ അക്രമി സംഘം കമ്പി വടി ഉപയോഗിച്ച്. ആക്രമിക്കുകയും കൊടികള്‍ കത്തിക്കുകയും ചെയ്തു

മുവാറ്റുപുഴയില്‍ ഇന്ന് നടക്കുന്ന വിശ്വാസ സംരക്ഷണ റാലിയോടനുബന്ധിച്ചു ഇന്നലെ രാത്രി മുവാറ്റു പുഴയില്‍ കൊടി തോരണങ്ങള്‍ കെട്ടിയ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരെ മെത്രാന്‍ കക്ഷിയിലെ ഗീവര്‍ഗീസ് റമ്പാന്റെ നേതൃത്വത്തില്‍ എത്തിയ അക്രമി സംഘം കമ്പി വടി ഉപയോഗിച്ച്. ആക്രമിക്കുകയും കൊടികള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പരുക്കേറ്റ രണ്ടു പ്രവര്‍ത്തകരെ മുവാറ്റുപുഴ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Friday 16 December 2011

മുത്തൂറ്റ്‌ ആശുപത്രി സമരം: ചര്‍ച്ച അലസി: ഇന്നു മുതല്‍ നിരാഹാരം തുടങ്ങിയേക്കും

പത്തനംതിട്ട: വേതന വര്‍ധനവും മറ്റ്‌ ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട്‌ മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മുന്‍കൈയെടുത്ത്‌ വിളിച്ച്‌ ചേര്‍ത്ത ചര്‍ച്ച അലസി. മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ്‌ ചര്‍ച്ച പരാജയപ്പെട്ടത്‌. ഇന്നലെ രാവിലെ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍, സമരം നടത്തുന്ന നഴ്‌സുമാരുടെ പ്രതിനിധികള്‍ ട്രേഡ്‌ യൂണിയന്‍ നേതാക്കളായ എ.ഷംസുദ്ദീന്‍, പി.കെ. ഗോപി, ചെങ്ങറ സുരേന്ദ്രന്‍, പി.കെ. സോമരാജന്‍, വല്‍സമ്മ മാത്യു, കോണ്‍ഗ്രസ്‌ നേതാക്കളായ അനില്‍ തോമസ്‌, നാസര്‍ തോണ്ടമണ്ണില്‍, എം.സി ഷെരീഫ്‌, സിദ്ദിഖ്‌, അമീന്‍ തുടങ്ങിയവരാണ്‌ ചര്‍ച്ചയ്‌ക്ക് എത്തിയത്‌. പത്തിന ആവശ്യങ്ങളാണ്‌ നഴ്‌സുമാരുടെ സംഘടന മുന്നോട്ടു വച്ചത്‌. ഇതില്‍ മൂന്നെണ്ണമാണ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അംഗീകരിച്ചത്‌. മിനിമം വേതനം നല്‍കുക, ബോണ്ട്‌ അവസാനിപ്പിക്കുക, 15 മണിക്കൂര്‍ രാത്രി ജോലി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളോട്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അനുകൂലമായാണ്‌ പ്രതികരിച്ചത്‌. എന്നാല്‍ 15 മണിക്കൂര്‍ നൈറ്റ്‌ ഡ്യൂട്ടി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചത്‌ രേഖാമൂലം നല്‍കാന്‍ തയാറാകാതെ വന്നപ്പോഴാണ്‌ ചര്‍ച്ച അലസിയത്‌. തങ്ങള്‍ക്ക്‌ ഉറപ്പ്‌ എഴുതി നല്‍കാന്‍ അധികാരമില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പറഞ്ഞത്‌. സമരം നടത്തുന്ന നഴ്‌സുമാര്‍ ഇന്നലെ വൈകിട്ട്‌ കത്തിച്ച മെഴുകുതിരികളുമായി നഗരത്തില്‍ പ്രകടനം നടത്തി. സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ്‌ തയാറായില്ലെങ്കില്‍ ഇന്ന്‌ ഉച്ച മുതല്‍ നിരാഹാരസമരം തുടങ്ങുമെന്ന്‌ ഓള്‍ ഇന്ത്യാ നഴ്‌സിംഗ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന്‌ ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്നലെ ഭാഗികമായി തടസപ്പെട്ടു. ചര്‍ച്ച അലസാന്‍ കാരണം രാഷ്‌ട്രീയ ഇടപെടലെന്ന്‌ ആരോപണം പത്തനംതിട്ട: മുത്തൂറ്റ്‌ ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുടെ പ്രതിനിധികളുമായി മാനേജുമെന്റും ലേബര്‍ ഓഫീസറും നടത്തിയ ചര്‍ച്ച പൊളിയാന്‍ കാരണം രാഷ്‌ട്രീയക്കാര്‍ക്കിടയിലെ ഈഗോയെന്ന്‌ ആരോപണം. നഴ്‌സുമാരെ പ്രതിനിധീകരിച്ച്‌ തൊഴിലാളി യൂണിയനുകളുടെ നേതാക്കന്‍മാരായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്‌. എന്നാല്‍, ഇന്നലെ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ്‌-യൂത്ത്‌കോണ്‍ഗ്രസ്‌ നേതാക്കന്‍മാരും പങ്കെടുത്തു. ഇവര്‍കാരണമാണ്‌ ചര്‍ച്ച അലസിയതെന്നാണ്‌ ആരോപണം. തൊഴില്‍ പ്രശ്‌നങ്ങളില്‍ സ്‌ഥിരം ഇടപെടുന്ന ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ക്ക്‌ മറ്റുളളവരുടെ വരവ്‌ അത്ര രസിച്ചിരുന്നില്ല. അതു കൊണ്ടാണ്‌ ഇത്തരമൊരു പ്രചരണം നടത്തിയത്‌ എന്നാണ്‌ ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ഇതിന്‌ പിന്നിലുണ്ടെന്നും പറയപ്പെടുന്നു. ചര്‍ച്ച വിജയിച്ചിരുന്നെങ്കില്‍ എ.ഷംസുദ്ദീന്‍ അടക്കമുളള ഐ ഗ്രൂപ്പ്‌ നേതാക്കള്‍ക്ക്‌ അതൊരു പൊന്‍തൂവലാകുമായിരുന്നു. ഇങ്ങനെ വരാതിരിക്കാന്‍ വേണ്ടി എ ഗ്രൂപ്പ്‌ നേതാക്കള്‍ കടന്നു കയറി ചര്‍ച്ച അലസുകയായിരുന്നുവത്രേ. അതേസമയം, നഴ്‌സസ്‌ അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ഥന മാനിച്ചാണ്‌ തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍അഖിലേന്ത്യാ പ്രസിഡന്റ്‌ അനില്‍ തോമസ്‌ പറഞ്ഞു. സമരം അലസാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കാന്‍ തങ്ങള്‍ക്ക്‌ അറിയാമെന്നും മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും ഓള്‍ ഇന്ത്യാ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ദേശീയ സെക്രട്ടറി ലിജു 'മംഗള'ത്തോടു പറഞ്ഞു.

യഥാര്‍ത്ഥ മുഖം ഓര്‍ത്തഡോക്‍സ്‌ പക്ഷക്കാരുടെ പുറത്തു വന്നു

അമൃതക്ക് പിന്നാലെ മുത്തൂറ്റിലും നഴ്സ് സമരം

പത്തനംതിട്ട: മുത്തൂറ്റ് ആശുപത്രിയില്‍ നഴ്‌സുമാര്‍ ആരംഭിച്ച സമരം തുടരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പാടേ സ്തംഭിച്ചിട്ടും ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതകളൊന്നും ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ബോണ്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് നടത്തിയ നീക്കമാണ് സമരത്തിനിടയാക്കിയത് അധികൃതരുടെ നീക്കത്തിനെതിരെ അസോസിയേഷന്‍ നേതാക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും ചര്‍ച്ചക്ക് മാനേജ്‌മെന്റ് തയാറായില്ലെന്നാണ് അറിയുന്നത്. വേതന വര്‍ദ്ധനവും ബോണ്ട് വ്യവസ്ഥയില്‍ ഒരു വര്‍ഷം ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്ന് കാട്ടി ഓള്‍ ഇന്ത്യ െ്രെപവറ്റ് നഴ്‌സസ് അസോസിയേഷന്‍ ഡിസംബര്‍ ഏഴിന് ആശുപത്രി മാനേജ്‌മെന്റിന് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നഴ്‌സിങ് സ്റ്റാഫിലെ 26 പേരോട് പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. സര്‍ട്ടിഫിക്കറ്റും ബോണ്ടും വാങ്ങി പിരിഞ്ഞുപോയ്‌ക്കൊള്ളാനാണ് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചത്. കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയതോടെ ഐസിയു, ഓപറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് എന്നിവിടങ്ങളിലെ നഴ്‌സുമാരടക്കം സമരരംഗത്തെത്തുകയായിരുന്നു. പാരാമെഡിക്കല്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് ഇറങ്ങിയതോടെ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. 2007 ബാച്ചില്‍ ആശുപത്രിയില്‍ പഠിച്ച 26 വിദ്യാര്‍ഥിനികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലായത്. മൂന്നര വര്‍ഷത്തെ പഠനവും ആറ് മാസത്തെ ഇന്‍േറണ്‍ഷിപ് സേവനവും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ബോണ്ട് വ്യവസ്ഥയില്‍ ജോലിയെടുക്കുമ്പോള്‍ 1776 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിയ്ക്കുന്നത്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യിക്കുന്നതും അവസാനിപ്പിച്ച് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് െ്രെപവറ്റ് നഴ്‌സസ് അസോസിയേഷന്‍ മുത്തൂറ്റ് ആശുപത്രി മാനേജ്‌മെന്റിന് കത്ത് നല്‍കിയത്. എന്നാലിത് അംഗീകരിയ്ക്കാന്‍ മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. നിര്‍ദേശം കേരള നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് മുത്തൂറ്റ് ആശുപത്രിയിലെ നഴ്‌സുമാരും പ്രക്ഷോഭപാതയിലെത്തിയത്.

വലിയപള്ളി ഇടവക സംഗമത്തിന് ഒരുക്കങ്ങളായി

പിറവം: വലിയപള്ളിയെന്ന പേരില്‍ പ്രസിദ്ധമായ പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക സംഗമത്തിന് ഒരുക്കങ്ങളായി. 17, 18 തീയതികളില്‍ കുടുംബയൂണിറ്റുകളുടെ ഇടവക സംഗമം നടക്കും. പള്ളിയുടെ 20 കുടുംബ യൂണിറ്റുകളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ റാലിയെ തുടര്‍ന്നു കൂടുന്ന യോഗം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ അനുഗ്രഹവചസ്സുകളേകും. ശനിയാഴ്ച യൂത്ത് അസോസിയേഷനും കേഫയും സംയുക്തമായി വിളംബര ഘോഷയാത്ര നടത്തും. വലിയ പള്ളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രക്ക് 20 കുടുംബ യൂണിറ്റുകളിലും സ്വീകരണം നല്‍കും. കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം എന്നിവര്‍ അറിയിച്ചു.

മൂവാറ്റുപുഴ അരമന: യാക്കോബായ- ഓര്‍ത്തഡോക്‌സ് അവകാശത്തര്‍ക്കം രൂക്ഷമാകുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ അരമന ദേവാലയത്തെ ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്‌സ് അവകാശത്തര്‍ക്കം രൂക്ഷമാകുന്നു സഭയുടെ ആസ്ഥാനം ഓര്‍ത്തഡോക്‌സ് വിഭാഗം അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് യാക്കോബായ വിഭാഗവും ആരോപിക്കുന്നു. യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷം ശ്രമിക്കുന്നതായാണ് ആരോപണം. എന്നാല്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് കാതോലിക്ക ബാവയെ അംഗീകരിക്കാതെ വന്നതോടെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ യാക്കോബായ സഭയുടെ അരമനയും സമ്പത്തും കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് യാക്കോബായ പക്ഷം ഉന്നയിക്കുന്ന ആരോപണം. 1998 സപ്തംബര്‍ 17ലെ എറണാകുളം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവുപ്രകാരവും മൂവാറ്റുപുഴ അരമനയില്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് അവകാശമില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മറിച്ച് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ കല്‍പ്പന പ്രകാരവും 2002ലെ അസോസിയേഷന്‍ തീരുമാന പ്രകാരവും മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് അരമനയുടെ അധികാരിയെന്നും യാക്കോബായ പക്ഷം വാദിക്കുന്നു. യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന ഭരണകേന്ദ്രമായ മൂവാറ്റുപുഴ അരമനയും പള്ളിയും സ്ഥാപനങ്ങളും വിശ്വാസാചരങ്ങള്‍ക്കനുസൃതമായി നിലനിര്‍ത്തേണ്ടത് വിശ്വാസികളുടെ കടമയുമാണെന്ന് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു യാക്കോബായ സഭയ്ക്കായി വിശ്വാസികള്‍ സമ്പാദിച്ച സ്വത്ത് അനധികൃതമായി കൈവശംവച്ച് അനുഭവിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയെ അനുവദിക്കില്ലെന്നും സഭയുടെ അവകാശം സ്ഥാപിച്ചു കിട്ടുംവരെ സമരം തുടരുമെന്നും യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. എല്‍ദോസ് കക്കാട്, കമാന്‍ഡര്‍ സി.കെ. ഷാജി, കമാന്‍ഡര്‍ കെ.എ. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെന്റ് തോമസ് കത്തീഡ്രലില്‍ 17നും 18നും പെരുന്നാള്‍ നടക്കും. ഇതിനിടെ 17ന് യാക്കോബായ സഭ മൂവാറ്റുപുഴയില്‍ വിശ്വാസ പ്രഖ്യാപന റാലിയും സമ്മേളനവും നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നേതൃത്വം നല്‍കും.

അഖില മലങ്കര സുവിശേഷ മഹായോഗത്തിന്‌ ഒരുക്കമായി

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്‌ പുത്തന്‍കുരിശില്‍ ഒരുക്കങ്ങളായി. 26 മുതല്‍ 31 വരെ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയിലാണ്‌ കണ്‍വന്‍ഷന്‍. 18 ന്‌ നാലിന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പതാക ഉയര്‍ത്തും. 10-2 വരെ പകല്‍ ധ്യാനയോഗവും അഞ്ചരയ്‌ക്ക് സന്ധ്യായോഗവും ആരംഭിക്കും. 26 ന്‌ അഞ്ചരയ്‌ക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ കണ്‍വന്‍ഷന്‌ തുടക്കമാകും. 6.20 ന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ഫാ. സജി, ബാംഗ്ലൂര്‍ (യു.ടി.സി. കോളജ്‌) സുവിശേഷപ്രസംഗം നടത്തും. 27 ന്‌ 10 മുതല്‍ 2 വരെ അഖില മലങ്കര വൈദികയോഗം. സന്ധ്യായോഗത്തില്‍ ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌ അധ്യക്ഷനായിരിക്കും. ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, റവ. ഡീ. ജോസഫ്‌ (ജര്‍മ്മനി) പ്രസംഗിക്കും. 28 ന്‌ ധ്യാനയോഗത്തിന്‌ അഖില മലങ്കര സുവിശേഷ സംഘം, പൗരസ്‌ത്യ സുവിശേഷസമാജം, സെന്റ്‌ തോമസ്‌ ധ്യാനകേന്ദ്രം, വൈദിക സെമിനാരി നേതൃത്വം നല്‍കും. വൈകിട്ട്‌ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, പൗലോസ്‌ പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കും. 29 ന്‌ പകല്‍ ധ്യാനയോഗം യൂത്ത്‌ അസോസിയേഷന്‍, സെന്റ്‌ പോള്‍സ്‌ പ്രയര്‍ ഫെല്ലോഷിപ്പ്‌, സെന്റ്‌ പോള്‍സ്‌ മിഷന്‍, ബൈബിള്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌. സന്ധ്യായോഗത്തില്‍ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ എന്നിവര്‍ പ്രസംഗിക്കും. 30 ന്‌ മര്‍ത്തമറിയം വനിതാ സമാജം, സെന്റ്‌ പോള്‍സ്‌ മിഷന്‍, സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ചാരിറ്റബിള്‍ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ പകല്‍ ധ്യാനയോഗം. സന്ധ്യായോഗത്തില്‍ സഖറിയ മോര്‍ പീലക്‌സിനോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പ്രസംഗിക്കും. സമാപനദിവസമായ 31 ന്‌ സണ്ടേസ്‌കൂള്‍, സെന്റ്‌ തോമസ്‌ ഗോസ്‌പല്‍ ടീം, ഗ്രേസ്‌ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ധ്യാനയോഗം. സന്ധ്യായോഗത്തില്‍ മാത്യൂസ്‌ മോര്‍ അപ്രേം അധ്യക്ഷത വഹിക്കും. ഫാ. അഗസ്‌റ്റിന്‍ വല്ലൂരാന്‍ (ഡയറക്‌ടര്‍, ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍), മോണ്‍. ആല്‍ബര്‍ട്ട്‌ റൗഹ്‌ (ജര്‍മ്മനി) എന്നിവര്‍ പ്രസംഗിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബാവ സമാപന സന്ദേശവും 9.15 ന്‌ ക്‌നാനായ ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ പുതുവല്‍സര സന്ദേശവും നല്‍കും. തുടര്‍ന്ന്‌ ധ്യാനം, പാതിരാ കുര്‍ബാന, സ്‌നേഹവിരുന്ന്‌ എന്നിവയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. പകല്‍ ധ്യാനയോഗങ്ങളില്‍ കോറെപ്പിസ്‌കോപ്പമാരായ ആദായി ജേക്കബ്‌ തോലാനിക്കുന്നേല്‍, ഇ.സി. വര്‍ഗീസ്‌ ഇടിയത്തേരില്‍, ഗീവര്‍ഗീസ്‌ മുളയംകോട്‌, വര്‍ഗീസ്‌ വാലയില്‍ എന്നിവര്‍ പ്രസംഗിക്കും. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ പ്രസിഡന്റും ജോര്‍ജ്‌ മാന്തോട്ടം കോറെപ്പിസ്‌കോപ്പ ജനറല്‍ സെക്രട്ടറിയും ഷെവ. ജോയി പി. ജോര്‍ജ്‌ സെക്രട്ടറിയും ഷെവ. കെ.പി. പീറ്റര്‍ ട്രഷററുമായ അഖില മലങ്കര സുവിശേഷസംഘമാണ്‌ സംഘാടകര്‍.

Thursday 15 December 2011

തമിള്‍ നാട്ടുകാരും മെത്രാന്‍ കക്ഷികളും ഒരു പോലെ

കേരളത്തിന്റെ സ്വന്തം സ്ഥലത്ത് സ്വന്തം കാശ് കൊണ്ട് ഒരു സംരക്ഷണ ഡാം പണിയാന്‍ തമിള്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ലാ പരുമലയില്‍ യാകൊബായ സഭയുടെ സ്വന്തം സ്ഥലത്ത് സ്വന്തം കാശ് കൊണ്ട് പള്ളി പണിയാന്‍ മെത്രാന്‍ കക്ഷിക്കാര്‍ സമ്മതിക്കുന്നില്ലാ തമിള്‍ നാട്ടുകാരും മെത്രാന്‍ കക്ഷികളും ഒരു പോലെ ആണ് . 2 കൂട്ടര്‍ക്കും വിവരം ഇല്ലാ.. .

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ കാതോലിക്ക ബാവ

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ കാതോലിക്ക ബാവ പുത്തന്‍വേലിക്കര കോണ്‍ഗ്രസ്സ് ശക്തി തെളിയിച്ചു ഭരണം നിലനിര്‍ത്തി പറവൂര്‍: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് -ഐയുടെ വിജയം പഞ്ചായത്തിലെ ശക്തിപ്രകടനമായി മാറി. ഒപ്പം പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുമായി. 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കേവലം മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇക്കുറി ഭൂരിപക്ഷം 59ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച ഡെയ്‌സിടോമി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂറുമാറി ഇടതുമുന്നണിയുടെ പിന്തുണയോടെ പ്രസിഡന്റായി. ഇതിനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഡെയ്‌സി ടോമിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. ഡെയ്‌സി ടോമിയെ അയോഗ്യയാക്കിയശേഷം പഞ്ചായത്ത് കമ്മിറ്റിയിലെ അംഗബലം ഇരുപക്ഷത്തും ഒപ്പത്തിനൊപ്പമായി. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യവോട്ട് ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ്സ് -ഐയുടെ ഷീനാ സെബാസ്റ്റ്യന്‍ പ്രസിഡന്റായി. ഉപതിരഞ്ഞെടുപ്പിലൂടെ ഭരണം പിടിയ്ക്കാമെന്ന വാശിയില്‍ എല്‍.ഡി.എഫും ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സും ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവുമായ പി.എസ്. ഷൈലയുടെ പരാജയം സി.പി.എമ്മിനു കനത്ത തിരിച്ചടിയായി. ഷൈലയ്ക്ക് വാര്‍ഡിലുള്ള പിന്‍ബലം കൂടി കണക്കിലെടുത്താണ് പാര്‍ട്ടി അവരെ രംഗത്തിറക്കിയത്. പക്ഷേ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയും പുതുമുഖവുമായ റീന കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. കാലുമാറ്റക്കാര്‍ക്കും ജനാധിപത്യത്തെ അവഹേളിക്കുന്നവര്‍ക്കും ഏറ്റ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ്സ് -ഐ മണ്ഡലം പ്രസിഡന്റ് ഡേവീസ് പനയ്ക്കല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വൈസ് പ്രസിഡന്റായ സി.പി.ഐയുടെ ഡൂയി പടമാടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് -ഐയുടെ നേതൃത്വത്തില്‍ പുത്തന്‍ വേലിക്കരയില്‍ ആഹ്ലാദപ്രകടനം നടത്തി. പി.വി. ലാജു, എം.ടി. ജയന്‍, ഡേവീസ് പനയ്ക്കല്‍, ഷീനാ സെബാസ്റ്റ്യന്‍, പി.കെ. ഉല്ലാസ്, എം.ജി. മോഹനന്‍, സി.എ. പൈലി, കെ.ടി. പൊറിഞ്ചു, പി.ജെ. തോമസ്, വി.എസ്. അനിക്കുട്ടന്‍, കെ.എ. ബിജു, രഞ്ചിത്മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday 13 December 2011

ക്രിസ്മസ് ആഘോഷം വിശ്വാസികളില്‍ ഉണര്‍വുണ്ടാക്കണം -ശ്രേഷ്ഠ ബാവ

പെരുമ്പാവൂര്‍: ക്രിസ്മസ് ആഘോഷം വിശ്വാസികളില്‍ പുതിയ ഉണര്‍വുണ്ടാക്കണമെന്നും കൃസ്തീയ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. വെങ്ങോല മാര്‍ ഗബ്രിയേല്‍ പ്രെയര്‍ ടവറില്‍ നടന്ന ക്രിസ്മസ് സന്ധ്യയും അങ്കമാലി ഭദ്രാസന മേഖലാ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ക്രിസ്മസ് സന്ദേശം നല്‍കി. കേക്ക് മുറിച്ച് ബാവ, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 70 വയസ്സിന് മുകളിലുള്ള ഏഴ് വൈദികരെയും ഡോക്ടറേറ്റ് ലഭിച്ച ജോമി ജോസഫ് ചുള്ളി കശ്ശീശയേയും ആദരിച്ചു. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, കുര്യാക്കോസ് വല്ലാപ്പിള്ളില്‍ കോറെപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday 12 December 2011

Metran kakshi Gunda's attacked Jacobite belivers at Manthalir..."Praarthana Yajnam" started at Manthalir St. Thomas JSOC ...

Metran kakshi Gunda's attacked Jacobite belivers at Manthalir..."Praarthana Yajnam" started at Manthalir St. Thomas JSOC ...

അടൂര്‍: കണ്ണംകോട് മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി

അടൂര്‍: കണ്ണംകോട് മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി. 20നാണ് സമാപനം. വികാരി ഫാ. പോപ്പ്‌സണ്‍ വര്‍ഗീസിന്റെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. കണ്‍വെന്‍ഷനില്‍ 18ന് രാത്രി 7ന് ഫാ. റോയി ജോര്‍ജ് കട്ടച്ചിറയും 20ന് രാത്രി 7ന് ഫാ. പൗലോസ് പാറേക്കരയും പ്രഭാഷണം നടത്തും. 19ന് വൈകീട്ട് 5.30ന് മോര്‍ അപ്രേം ചാപ്പലില്‍ സന്ധ്യാനമസ്‌കാരം, 6ന് റാസ, 20ന് രാവിലെ 8.30ന് ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന

ഓര്‍ത്തഡോക്സ്കാരെ . നിങ്ങളുടെ ഈസ്റ്റും വെസ്റ്റും ചേര്‍ന്നിട്ട് കൂടിയതിനേക്കാള്‍ഒരു ഇടവക ആളുകള്‍ അണിനിരക്കുന്ന കൂറ്റന്‍ റാലി

ഓര്‍ത്തഡോക്സ്കാരെ . നിങ്ങളുടെ ഈസ്റ്റും വെസ്റ്റും ചേര്‍ന്നിട്ട് കൂടിയതിനേക്കാള്‍ഒരു ഇടവക ആളുകള്‍ അണിനിരക്കുന്ന കൂറ്റന്‍ റാലി. .അടുത്ത ഞായറാഴ്ച പിറവത്ത് കണ്ടോ. മലങ്കരസഭയുടെ മണിമുത്തേ തോമസ് പ്രഥമാ പൊന്മുത്തേ ധീരതയോടെ നയിച്ചോളൂ ആയിരം അല്ല....പതിനായിരം അല്ല ലക്ഷം ലക്ഷം പിന്നാലെ.... അന്ത്യോഖ്യ മലങ്കര ബന്ധം നീണാള്‍ വാഴട്ടെ.......

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ കാതോലിക്ക ബാവ

പാമ്പാക്കുട എം.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കൂടിയ യോഗത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, സഭാ വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രാഹം, കോനാട്ട് അത്മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി, ജോര്‍ജ് ജോസഫ്, സഭാ വര്‍ക്കിങ് സമിതി അംഗം ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജേക്കബ് കുര്യന്‍ എന്നിവര്‍പ്രസംഗിച്ചു. സഭയുടെ രണ്ട് ഭദ്രാസനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ കുടുംബ സംഗമത്തില്‍പങ്കെടുത്തു.

Parliamentarian's Christmas get together held at Delhi

DELHI: Parliamentarian's get together was held on 7th of December at Constitution Hall, New Delhi. H.G.Issac Mor Osthatheos Metropolitan of Mylapore and Delhi represented Jacobite Syrian Orthodox Church. central Ministers and Members of Parliament from Kerala and other states attended the programme. The programme was conducted by Indo International Christian Chamber of Commerce. Bishops representing various Churches in India also were participants.