News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 30 November 2011

കഞ്ഞിക്കുഴി തമാശ

അന്തോഖ്യ മലങ്കര ബന്ധം

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാള്‍ ഇന്ന് തുടങ്ങും

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാളും തമുക്കുനേര്‍ച്ചയും ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആഘോഷിക്കും. ഒന്നിന് 7.30ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 8.30ന് പെരുന്നാള്‍ കൊടിയേറ്റ്, വൈകീട്ട് ഏഴിന് യൂത്ത് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം, 7.30ന് ഫാ. നെല്‍സണ്‍ ജോബിന്റെ വചന പ്രഘോഷണം. തുടര്‍ന്ന് കലാപരിപാടികള്‍. രണ്ടിന് രാവിലെ 8.30ന് കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി കത്തീഡ്രലിലേയ്ക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം. പ്രധാന പെരുന്നാള്‍ ദിവസമായ മൂന്നിന് രാവിലെ ഏഴിന് കുര്‍ബാന, ഒമ്പതിന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് വഴിപാട് സാധന ലേലം, വൈകീട്ട് ആറിന് ചിത്രപ്പുഴ കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശീര്‍വ്വാദം.

Inauguration of new Congregation at South Chennai

More Photos CHENNAI: A new church of Mylapore Diocese of the Jacobite Syrian Orthodox Church was inaugurated on Sunday, 27th November 2011 by Mor Osthatheos Isaac, Metropolitan of the Mylapore Diocese. Thirumeni also offered the Holy Qurbana and blessed the faithful prior to the inauguration. The kalpana of His Beatitude Catholicos of India, Aboon Mor Baselios Thomas I was read during the Service. The new church is named after Parumala Thirumeni and will be known as 'St. Greogorios Jacobite Syrian Orthodox Church'. It will function at YMCA Hall, OMR, Perungudi. Holy Mass will be conducted on every Sunday at 8 a.m. Rev. Fr. Johns Koshy Mannakuzhyil will be the vicar of this church and can be contacted at 97898 59659. Very Rev. K. J. John Corepiscopa of St. Mary’s Church Perambur, Rev. Fr. T. M. Mathews of St. Mary’s Church Kelambakkam, Rev. Fr. Aby Alias of St. Thomas' Church Anna Nagar, and Rev. Fr. Sherrin, St. Mary’s Knanaya Church Pallavaram spoke on the occasion. Rev. Fr. Aby Paul of St. George’s Church Avadi and Rev. Fr. Sibi Paul of St. Thomas Church Anna Nagar were also present. Mr. K.K Thomas proposed vote of thanks. Rev. Dn. Bennet Kuriakose, Rev. Dn. Maju, Rev. Dn. Ebin Alias and Rev. Dn. Alex Paul assisted the Service.

കഞ്ഞിക്കുഴി കാതോലിക്കയും കൂട്ടരും പാടുന്നത് ശ്രദ്ധിച്ചു കേള്‍ക്കു

ലോക തമാശ ....കഞ്ഞിക്കുഴി കാതോലിക്കയും കൂട്ടരും പാടുന്നത് ശ്രദ്ധിച്ചു കേള്‍ക്കു.. "നിന്നോടുള്ള സര്‍വ്വ നന്മകള്‍ നേടാന്‍ ആയി ഞങ്ങള്‍ എന്താണ് ചെയ്യണ്ടത് യേശു കര്‍ത്താവെ "എന്ന് അതിനു ഒന്നും ചെയ്യേണ്ട കഞ്ഞിക്കുഴി..ഒരു കാര്യം മാത്രം ചെയ്ത മതി കേരളത്തില്‍ അങ്ങ് പള്ളികള്‍ പൂട്ടിക്കാനും,,ബഹളവും ഒച്ചപ്പാടും ഉണ്ടാക്കുവാനും ആയി 400 നു അടുത്ത് കേസുകള്‍ കൊടുത്തിട്ടില്ലേ? അതില്‍ ഒരു അമ്പതു കേസ് എങ്കിലും പിന്‍വലിച്ചാല്‍..യേശു തമ്പുരാന്‍ തന്നെ പറഞ്ഞു തരും സര്‍വ നന്മകള്‍ എങ്ങനെ വരും എന്ന്... ഒരു സൈഡില്‍ കേസും പോലീസും ,ഗുണ്ടകളും ,,,മറു സൈഡില്‍ പ്രാര്‍ത്ഥനയും പാട്ടും ,,ദൈവമേ ഇനി എന്തൊക്കെ കാണണം

റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ പെരുന്നാള്‍

മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. തമ്പി മാറാടി കൊടിയേറ്റി. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പെരുന്നാള്‍ ആഘോഷങ്ങള്‍. ഒന്നിന് രാവിലെ 8ന് മാര്‍ ഇവാനിയോസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. വൈകീട്ട് 6.30ന് പ്രാര്‍ഥന, 7.45നും 9.30നും പ്രദക്ഷിണം. ഡിസംബര്‍ 2ന് രാവിലെ 8.30ന് കുര്‍ബാന, വൈകീട്ട് 6.30ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥന, തിരുശേഷിപ്പ് വണങ്ങല്‍, 7.30നും 9.30നും പ്രദക്ഷിണം, രാത്രി 10.15ന് കരിമരുന്ന് പ്രയോഗം. 3ന് രാവിലെ 7ന് കുര്‍ബാന, 8.30ന് ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, പ്രസംഗം. 10.30ന് തിരുശേഷിപ്പ് വണങ്ങല്‍, 12.30ന് പ്രദക്ഷിണം, 12.45ന് ആശിര്‍വാദം, 1ന് നേര്‍ച്ചസദ്യ, 2ന് ഉല്പന്നലേലം, 2.30ന് കൊടിയിറക്ക് എന്നിവ ഉണ്ടാകും.

Tuesday 29 November 2011

ടി.എം. ജേക്കബിന്റെ മുപ്പതാം ഓര്‍മദിനം ആചരിച്ചു

കൂത്താട്ടുകുളം: ടി.എം. ജേക്കബ് വിട പറഞ്ഞിട്ട് മുപ്പത് ദിനങ്ങള്‍ പൂര്‍ത്തിയായതിന്റെ ചടങ്ങ് ആട്ടിന്‍കുന്ന് ദേവാലയത്തിലും തറവാട്ടു വീടായ താണികുന്നിലും നടന്നു. തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തിലാണ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ദേവാലയത്തില്‍ ശുശ്രൂഷാ ചടങ്ങുകളാരംഭിച്ചത്. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ടി.എം. ജേക്കബിന്റെ തറവാട്ടു വീടായ താണികുന്നേല്‍ ഭവനപ്രാര്‍ത്ഥന ശുശ്രൂഷ നടന്നു. ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഭാര്യ ഡെയ്‌സി ജേക്കബ്, മകന്‍ അനൂപ് ജേക്കബ്, അനൂപിന്റെ ഭാര്യ അനില, ടി.എം. ജേക്കബിന്റെ അമ്മ അന്നമ്മ, സഹോദരന്‍ ഡോ. ടി.എം. ജോണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രാര്‍ത്ഥന. കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പങ്കെടുത്തു

അയ്യോ പോയെ അയ്യയ്യോ പോയെ പുത്തന്‍കുരിശ് പള്ളി: റിവ്യു ഹര്‍ജി തള്ളി

കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടതല്ലാത്തതിനാല്‍ എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.

പള്ളിക്കര കണ്‍വന്‍ഷന്‍ നാളെ മുതല്‍

ഒളങ്ങാട്ടുമൂല: പള്ളിക്കര സെന്റ്‌ മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ യൂത്ത്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 20-ാമത്‌ പള്ളിക്കര കണ്‍വന്‍ഷന്‍ നാളെ തുടങ്ങും. മോറക്കാല സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ ഏഴിന്‌ സഖറിയാ മോര്‍ പീലക്‌സിനോസ്‌ ഉദ്‌ഘാടനം ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും. ഫാ. സാജു പായിക്കാട്ട്‌ (നിലമ്പൂര്‍) പ്രസംഗിക്കും. 2ന്‌ ഫാ. ഷാജി കൊച്ചില്ലം (കോട്ടയം), റവ. ഡോ. വിന്‍സന്റ്‌ കുണ്ടുകുളം (മംഗലപ്പുഴ സെമിനാരി) എന്നിവരും 3ന്‌ ഫാ. ബോബി ജോസ്‌(കപ്പൂച്ചിന്‍), മാത്യു ടി. ദാനിയേല്‍(മഞ്ഞനിക്കര) എന്നിവരും 4ന്‌ ഫാ. ജിജു വര്‍ഗീസ്‌ (മംഗലംഡാം), ഫാ. ജോബ്‌ കൂട്ടുങ്കല്‍(മുന്‍ ഡയറക്‌ടര്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രം) എന്നിവരും പ്രസംഗിക്കും. സമാപനദിനമായ 5ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ, ഫാ. പൗലോസ്‌ പാറേക്കര എന്നിവര്‍ പ്രസംഗിക്കും. എല്ലാ ദിവസവും ആറിന്‌ സന്ധ്യാപ്രാര്‍ഥനയും 6.30ന്‌ സുവിശേഷ സംഗീത വിരുന്നും 7-9.30 വരെ വചനശുശ്രൂഷകളും ഉണ്ടായിരിക്കും. യോഗാനനന്തരം ഊരക്കാട്‌, താമരച്ചാല്‍, പുക്കാട്ടുപടി, വിലങ്ങ്‌, ഞാറള്ളൂര്‍, ചിറ്റനാട്‌, തെങ്ങോട്‌, പെരിങ്ങാല, കരിമുകള്‍, ഊത്തിക്കര, പീച്ചിങ്ങച്ചിറ, കാണിനാട്‌, പഴന്തോട്ടം, പറക്കോട്‌, എരുമേലി, വെമ്പിളി, വയലാര്‍പടി, വെസ്‌റ്റ് മോറയ്‌ക്കാല എന്നിവിടങ്ങളിലേക്ക്‌ വാഹനസൗകര്യം ഉണ്ടായിരിക്കും.

യാക്കോബായ പിള്ളേരുടെ 'കൈവെപ്പു '' കയ്യോടെ വാങ്ങിയ ഓര്‍ത്തഡോക്‍സ്‌ ഗുണ്ട

എണ്ണി ഇരുന്നോ....ജാഗ്രതെ..

യാക്കോബായ പിള്ളേരുടെ 'കൈവെപ്പു '' കയ്യോടെ വാങ്ങിയ ഓര്‍ത്തഡോക്‍സ്‌ ഗുണ്ട

Shalmootho of Mor Gregorius Geewargis of Parumala

ബലഹീനനായ ഞാന്‍ ഏതു ദിവസത്തില്‍ ഈ ഉടമ്പടിയില്‍ എടുത്തു പറഞ്ഞിട്ടുള്ള നിശ്ചയങ്ങള്‍ നിയമങ്ങള്‍ കാനോന വിധികള്‍ക്കെങ്കിലും ഈ ഉടമ്പടിയില്‍ വളരെ ദീര്‍ഘമായി പോവുമെന്നതിനാല്‍ എടുത്തുപറഞ്ഞിട്ടില്ലാത്തതും പറവനുള്ളതുമായ യാക്കോബായ സുറിയാനിക്കാരുടെ മറ്റ് അനേകം കാനോന വിധികള്‍ നിശ്ചയങ്ങള്‍ നടപ്പുകള്‍, ചട്ടങ്ങള്‍ ഇതുകള്‍ക്കെങ്കിലും തിരുമനസ്സിലെയോ, ഈ സ്ഥാനത്ത് ഇനി അതതു സമയങ്ങളില്‍ വരുന്ന പാത്രിയാര്‍ക്കിസ് ബാവമാരുടെയോ വല്ല കല്പനകള്‍ക്കെങ്കിലും പ്രത്യക്ഷമായോ, പരോക്ഷമായോ പ്രകാരത്തില്‍ വിരോധമായും വ്യത്യാസമായും പ്രതികൂലമായും നടത്തുകയോ, നടത്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ പറയുകയോ ഇപ്രകാരം നടത്തുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പറയുന്നതിനും സഹായിക്കുകയോ സമ്മതിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്യുകയോ ഇതുകളെ കവര്‍ന്നും കല്‍പ്പനകളെ വിട്ടും അതുകള്‍ക്ക് വിരോദമായി നിന്നും പ്രതിമക്കാരനായി നിന്നും വിപരീതമയി മറ്റ് വഴികള്‍ക്ക് പോകുകയോ നമ്മുടെ സുറിയാനിപള്ളിക്കാരുടെ കീഴ്മര്യാതക്ക് വിപരീതമായി വല്ലതും പ്രവര്‍ത്തിക്കുകയോ കൈക്കൊള്ളുകയോ ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളിലെ വിശ്വാസത്തിനു വിപരീതമായുള്ള വിശ്വാസത്തെ വിശ്വസിപ്പിക്കുകയോ ചെയ്യുന്നതല്ല. അഥവാ ചെയ്താല്‍ സാത്താനും കായേനും ദൈവത്താല്‍ ശപിക്കപ്പെട്ട പ്രകാരം ദൈവത്തിന്‍റെ വായില്‍നിന്നും ശ്ലീഹന്മാരുടെ തലവനായ മോര്‍ പത്രോസ് ശ്ലീഹായുടെയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ശ്ലീഹന്മാരായി അവന്‍റെ സഹോദരന്മാര്‍ 11 പേരുടെ വായില്‍ നിന്നും തീക്കടുതവനായ മോര്‍ ഇഗ്നത്തിയോസിന്‍റെയും ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളില്‍ കൂടപ്പെട്ട വിശുദ്ധ പിതാക്കന്മാരുടെയും ശുദ്ധമുള്ള റൂഹായാല്‍ ശ്വാസമിടപ്പെട്ട സകല മല്പാന്മാരുടെ വായില്‍ നിന്നും ശുദ്ധമുള്ള മാര്‍ പത്രോസിന്‍റെ സമാധികാരിയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സത്യത്തിന്‍റെ വീട്ടധികാരിയുമായി മൂന്നാമത്തെ പത്രോസ് എന്ന പോങ്ങപ്പെട്ട മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയാര്‍ക്കീസ് ബാവായുടെയും അന്ത്യോഖ്യയുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല്‍ തന്‍റെ പിന്‍വാഴ്ച്ചക്കാരായി വരുന്ന സകല മേല്‍പ്പട്ടക്കാരുടെ വായില്‍ നിന്ന് ശപിക്കപ്പെട്ടവനും പ്രാകപ്പെട്ടവനും ഞാന്‍ ആയിത്തീരുന്നതിനു പുറമേ ദൈവത്തിന്‍റെ വിശുദ്ധ സഭയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവനും വി.രഹസ്യങ്ങളുടെ സംബന്ധത്തില്‍ നിന്നും ഞാന്‍ കൈക്കൊണ്ടിട്ടുള്ള നല്‍വരത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും തള്ളപ്പെട്ടവനും അകലപ്പെട്ടവനും ഉന്നതപ്പെട്ടിരിക്കുന്ന മേല്പ്പട്ടത്തത്തിന്‍റെ വെള്ളനിലയങ്കിയില്‍ നിന്നും ഉരിയപ്പെട്ടവനും ഞാന്‍ ആയി തീര്‍ന്നു കര്‍ത്താവിന്റെ കോപവും എന്‍റെ മേല്‍ ആയിത്തീരു മാറാകട്ടെ.

പിന്നെയും റൂഹായ്ക്കടുത്ത ചൊവ്വുള്ള വിധിയില്‍ വിധിപ്പാനായിട്ട്‌ ഭൂമിയില്‍ നിങ്ങള്‍ കെട്ടുന്ന സകലവും ആകാശത്തിലും കേട്ടപ്പെട്ടതായിരിക്കുമെന്ന് ഏവന്‍ഗേലിയോനില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം ദൈവത്തില്‍ നിന്ന് തിരുമനസ്സിലേക്കും നല്‍കപ്പെട്ടിരിക്കുന്ന അധികാരപ്രകാരം തിരുമുബാകെ നിന്നും എന്നെ വിധിച്ചു സ്ഥാന ശപിക്കുന്നതിനു ഞാന്‍ യോഗ്യനായി തീരുന്നതു കൂടാതെ നിര്‍ബന്ധമില്ലാതെ എന്‍റെ സ്വന്തമാനസ്സലെ ഞാന്‍ തന്നെ എഴുതിയിട്ടുള്ള ഈ പത്രത്തെയെങ്കിലും എന്‍റെ മേല്‍ പറഞ്ഞ വാഗ്ദ്ധത്തങ്ങളില്‍ യാതോന്നിനെയെങ്കിലും ഭേദപ്പെടുത്തുകയോ വ്യത്യസപ്പെടുത്തുകയോ ചെയ്തുകൊണ്ട് സകല പള്ളികളില്‍ നിന്നും എന്നെ തള്ളികളയാനും ഒരുത്തനും എന്‍റെ വചനം വിശ്വസിക്കാതിരിപ്പാനും ഞാന്‍ വ്യാജക്കാരനാണന്നു എന്നെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാന്‍ തിരുമാനസ്സിലേക്ക് ന്യായമുള്ളതാകുന്നു.

പരി. പരുമല തിരുമേനി സമര്‍പ്പിച്ച ശല്‍മൂസയിലെ ചില ഭാഗങ്ങള്‍


മാമലശ്ശേരി പള്ളിയില്‍ മെത്രാന്‍ കക്ഷി വിഭാഗം കൊടുത്ത കേസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളി


മാമലശ്ശേരി പള്ളിയില്‍ മെത്രാന്‍ കക്ഷി വിഭാഗം കൊടുത്ത കേസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളി. പള്ളിയില്‍ യാക്കോബായ സഭക്ക് 2 വീതവും, മെത്രാന്‍ കക്ഷിക്ക് 1 വീതവും എന്ന മുന്‍ രീതിയില്‍ തുടരാന്‍ ഹൈക്കോടതി വിധിച്ചു

മാമലശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യാക്കോബായ സഭയിലെ ജോയി ടി പി തുണ്ണാമലയില്‍നെ കള്ള കേസില്‍ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ രാമമംഗലം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ജോസഫ്‌ വഴക്കാന്‍ MLA യും, സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും ശ്രേഷ്ഠ ബാവയെ സന്ദര്‍ശിച്ചു... ശ്രേഷ്ഠ ബവയോടൊപ്പം സഭയിലെ മറ്റു മെത്രാന്മാരും സമരത്തിന്‌ നേത്രുത്വം നല്‍കി...

മെത്രാന്‍ കക്ഷി ഗുണ്ടകളെ വഴിവിട്ടു സഹായിച്ചതിനും... മെത്രാന്‍ കക്ഷി ഗുണ്ടകല്‍ക്കെതിരെ നടപടി എടുക്കതിരുന്നതിനും സ്ഥലം സബ് ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി... സ്ഥലം സര്‍ക്കിള്‍ ഇന്സ്പെക്ടര്‍ക്കെതിരെ ശിക്ഷ നടപടി ഉടനെ... വടിവാളും മാരകായുധകങ്ങളും ആയി പിടിയിലായ മെത്രാന്‍ കക്ഷി പട്ടമില്ല പട്ടക്കാരനേയും കൂട്ടാളികളെയും വെറുതെ വിട്ടതില്‍ മാമാലസ്സേരിയില്‍ ജാതി മത ബെതമെന്യേ വന്‍ പ്രതിഷേധം...

Monday 28 November 2011

മാമലശേരി പള്ളി; യാക്കോബായ വിഭാഗം ശ്രേഷ്‌ഠ ബാവയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു

പിറവം: യാക്കോബായ വിഭാഗം ശ്രേഷ്‌ഠ കാതോലിക്ക ബസേലിലയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ രാമമംഗലം പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു. മെത്രാപോലീത്തമാരായ മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌, മാത്യൂസ്‌ മാര്‍ അപ്രേം, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവരും ശ്രേഷ്‌ഠ ബാവക്കൊപ്പമുണ്ടായിരുന്നു. ബാവക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ധാരാളം വിശ്വാസികളും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. വികാരി വര്‍ഗീസ്‌ പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനുമുമ്പില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ മണിക്കൂറുകളോളം സ്‌റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന്‌ മെത്രാപോലീത്തമാരായ മാത്യൂസ്‌ മാര്‍ അപ്രേം, ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ എന്നിവരെത്തി വിശ്വാസികളെ ശാന്തരാക്കി സ്‌റ്റേഷനു മുമ്പില്‍ നിന്ന്‌ പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം മാമലശേരി പള്ളിയില്‍ യാക്കോബായ -ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും സംഘര്‍ഷവും ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമായി 9 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. മാമലശേരി തുണ്ണാമലയില്‍ ജോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്‌ യാക്കോബായ വിശ്വാസികള്‍ സ്‌റ്റേഷനിലും പരിസരത്തും തടിച്ചുകൂടിയത്‌. ഇതിലെയുള്ള റോഡ്‌ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ വാഹനങ്ങള്‍ തിരിച്ചു വിട്ടു. മൂവാറ്റുപുഴ ഡി.വൈ.എസ്‌.പി കെ.വി. വിജയന്‍, സി.ഐമാരായ ബിജു കെ. സ്‌റ്റീഫന്‍, ഇമ്മാനുവല്‍ പോള്‍ എന്നിവരും ആര്‍.ഡി.ഒ ആര്‍. മണിയമ്മയും അടക്കമുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തിയിരുന്നു. സഭാ നേതൃത്വം രാത്രി വൈകി സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരക്കാര്‍ പിരിഞ്ഞത്‌. പോലീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ പിരിഞ്ഞ വിശ്വാസികള്‍ രാമമംഗലം ആശുപത്രിക്കവലയിലെ കളരിക്കല്‍ കുരിശുപള്ളി കവലയില്‍ ഒത്തുകൂടി. ജോസഫ്‌ വാഴക്കന്‍ എം.എല്‍.എയും സ്‌ഥലത്തെത്തിയിരുന്നു. തുടര്‍ന്ന്‌ സഭാ അധ്യക്ഷന്‍ പ്രസംഗിച്ചു. മാമലശേരി പള്ളിയിലെ അന്തരിച്ച വികാരി മാത്യൂസ്‌ കരുവാളത്തിന്റെ അമ്മ അന്നമ്മയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട ഇന്നലെ വന്‍ പോലീസ്‌ സംഘം മാമലശേരി പള്ളിയിലുണ്ടായിരുന്നു. പുറമേ നിന്നുള്ള വൈദികനെ പങ്കെടുപ്പിക്കുമെന്ന നിഗമനത്തില്‍ യാക്കോബായ പക്ഷം സംഘടിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ എത്തിയിരുന്നത്‌. ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ സമാധാനപരമായി നടന്നു.

മാമാലശ്ശേരി- ശ്രേഷ്ഠ ബാവയും അഭി തിരുമേനിമാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.



മാമലശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യാക്കോബായ സഭയിലെ ജോയി ടി പി തുണ്ണാമലയില്‍ നെ കള്ള കേസില്‍ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ രാമമംഗലം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഇന്ന് വൈകിട്ട് വീട്ടില്‍ നിന്നും രാമമംഗലം പോലീസ് ജോയിയെ അറസ്റ്റു ചെയ്യുകയും സ്റെഷനില്‍ ഹാജരാക്കാതെ കോടതിയില്‍ കൊണ്ട് പോയി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.സഭ തര്‍ക്കം രൂക്ഷമായ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തെ വിസ്വസികള്‍ക്കും പരുക്ക് പറ്റിയിരുന്നു.യാതൊരു വിധ പ്രശ്നങ്ങളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ജോയിയെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് വിശ്വാസികളില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കി.സംഭാവമാറിഞ്ഞു രാമമംഗലം പോലീസ് സ്റ്റേഷനിലെയ്ക്ക് വിശ്വാസികള്‍ കൂട്ടമായെത്തി. തുടര്‍ന്ന് അഭി അലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത,അഭി.മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപ്പോലിത്ത എന്നിവര്‍ സ്റ്റേഷനില്‍ എത്തി ഉപരോധ സമരത്തിനു തുടക്കമിട്ടു. വൈകിട്ട് 5 .30 നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പോലീസ് സ്റ്റേഷനില്‍ വരുകയും ഉപരോധ സമരം കൂടിതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത,അഭി.ഐസക് മോര്‍ ഒസ്ത്താതിയോസ് മെത്രാപ്പോലിത്ത,അഭി മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത എന്നിവരും സ്ഥലത്തെത്തി.സ്ത്രീകളുംകുട്ടികളുമടക്കം നൂറു കണക്കിന് വിശ്വാസികള്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പോലീസ് നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു.യാക്കോബായ വിശ്വാസികളെ ആക്രമിച്ച മെത്രാന്‍ കക്ഷിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ യാക്കോബായ വിശ്വാസികള്‍ക്കെതിരെ മാത്രം കേസ് എടുത്തു പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിചില്ലങ്കില്‍ കടുത്ത സമര പരിപാടികളിലേയ്ക്കു സഭ കടക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.പുത്തന്കുരിശു സി ഐ ക്കെതിരെയും രാമമംഗലം എസ് ഐ ക്കെതിരെയും നടപടിയെടുക്കാമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ച "ചില" ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയും സ്റ്റേഷനു സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ ബാവയും അഭി തിരുമേനിമാരും സന്ധ്യ നമസ്കാരം നടത്തി. തുടര്‍ന്ന് സെന്റ്‌ ജേക്കബ്സ് ക്നാനായ ചാപ്പലിലേയ്ക്ക് റാലിയായി പോവുകയും പ്രതിഷേധ യോഗം ചേരുകയും ചെയ്തു.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും , അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത എന്നിവര്‍ വിശ്വാസികളെ അഭിസംഭോധന ചെയ്തു സംസാരിച്ചു.ഇതേ സമയം അറസ്റ്റു ചെയ്യപെട്ട ജോയി ടി പി തുണ്ണാമലയിലിനെ "ദേഹാസ്വസ്ത്യത്തെ" തുടര്‍ന്ന് മുവാറ്റുപുഴ താലൂക് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഈ വിവരം കരഘോഷത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.ഈ സമയം ജോസഫ്‌ വാഴയ്ക്കന്‍ എം എല്‍ എ എത്തി സര്‍ക്കാരിന് വേണ്ടി ബാവയുമായി ചര്‍ച്ച നടത്തി.സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണന്നു ശ്രേഷ്ഠ ബാവ പറഞ്ഞു.

Flash News

മാമലശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യാക്കോബായ സഭയിലെ ജോയി ടി പി തുണ്ണാമലയില്‍ നെ കള്ള കേസില്‍ പോലീസ് അറസ്റ്റു ചെയ്തു.യാക്കോബായ സഭാ വിശ്വാസികള്‍ രാമമംഗലം പോലിസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.അഭി.ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത,അഭി.മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപ്പോലിത്ത എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കുന്നു.

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാള്‍

<object width="400" height="224" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/225267994212334" /><embed src="http://www.facebook.com/v/225267994212334" type="application/x-shockwave-flash" allowfullscreen="true" width="400" height="224"></embed></object>



കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാളും പ്രസിദ്ധമായ തമുക്കു നേര്‍ച്ചയും ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.

ഒന്നിന് രാവിലെ 7.30 ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 8.30 ന് പെരുന്നാള്‍ കൊടിയേറ്റ്, വൈകീട്ട്ഏഴിന് യൂത്ത് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം, 7.30 ന് ഫാ. നെല്‍സണ്‍ ജോബിന്റെ വചനപ്രഘോഷണം, തുടര്‍ന്ന് കലാപരിപാടികള്‍.

രണ്ടിന് രാവിലെ 8.30 ന് കുര്യാക്കോസ്, മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.

പ്രധാന പെരുന്നാള്‍ ദിവസമായ മൂന്നിന് രാവിലെ ഏഴിന് കുര്‍ബാന, ഒമ്പതിന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 12 ന് വഴിപാട് സാധനലേലം, വൈകീട്ട് ആറിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം.

മഞ്ഞനിക്കര: മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 80-ാമത്‌ ദുഖ്‌റോനോ പെരുന്നാള്‍ 2012 ഫെബ്രുവരി 5 മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും

<object width="400" height="224" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/225267994212334" /><embed src="http://www.facebook.com/v/225267994212334" type="application/x-shockwave-flash" allowfullscreen="true" width="400" height="224"></embed></object>മഞ്ഞനിക്കര: മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 80-ാമത്‌ ദുഖ്‌റോനോ പെരുന്നാള്‍ 2012 ഫെബ്രുവരി 5 മുതല്‍ 11 വരെ മഞ്ഞനിക്കര ദയറായില്‍ നടക്കും.

മഞ്ഞനിക്കര ദയറാതലവനും സിംഹാസനപ്പള്ളികളുടെ അധിപനുമായ മോര്‍ ദീവന്നാസിയോസ്‌ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്ത ചെയര്‍മാനായും മഞ്ഞനിക്കര ദയറായുടെ സഹായമെത്രാപ്പോലീത്ത മോര്‍ അത്താനാസിയോസ്‌ ഗീവര്‍ഗീസ്‌ തിരുമേനി വൈസ്‌ ചെയര്‍മാനായും ബാരീത്തോ ശാറീറോ കമാണ്ടര്‍ ടി. യു. കുരുവിള എം.എല്‍.എ ജനറല്‍ കണ്‍വീനറായും റവ. ജേക്കബ്‌ തോമസ്‌ കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്‌ കണ്‍വീനറായും ബിനു വാഴമുട്ടം പബ്ലിസിറ്റി കണ്‍വീനറായും കമ്മിറ്റികളെ തെരഞ്ഞെടുത്തു.

പാത്രിയര്‍ക്കീസ്‌ ബാവായുടെ അപ്പോസ്‌തോലീക പ്രതിനിധിയും വിദേശ തീര്‍ത്ഥയാത്രാ സംഘങ്ങളും പെരുന്നാളില്‍ സംബന്ധിക്കും. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായും അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സുറിയാനിസഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും പെരുന്നാളില്‍ സംബന്ധിക്കും. ഫെബ്രുവരി 11ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓമല്ലൂര്‍ കുരിശിങ്കല്‍ എത്തിച്ചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ഥയാത്രാ സംഘങ്ങളെ സഭയിലെ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ വി. കബറിങ്കലേക്ക്‌ ആനയിക്കും.

തുടര്‍ന്ന്‌ സന്ധ്യാ പ്രാര്‍ഥനയും പൊതുസമ്മേളനവും. രാത്രി അഖണ്ഡ പ്രാര്‍ഥനയും രാവിലെ ശ്രേഷ്‌ഠ കാതോലിക്കാബാവായുടെയും സിംഹാസന പ്രതിനിധിയുടേയും സഭയിലെ മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ രാവിലെ 5.30 നും 8.30 നും വി. കുര്‍ബാനയും ഉണ്ടായിരിക്കും.

Sunday 27 November 2011

സഭാ തര്‍ക്കം: ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കണം

കോതമംഗലം: ദൈവനിഷ്ഠയില്‍ ജീവിക്കുകയും കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നവരാണ് ദൈവത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയെന്ന് ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സുറിയാനി സഭയുടെ ശുദ്ധീകരണ മാസാചരണത്തിന്റെ ഭാഗമായി നമ്പൂരികൂപ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കുര്‍ബാന മദ്ധ്യേ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ തീരുമാനങ്ങള്‍ക്കാണ് മുന്‍തൂക്കം കല്‍പ്പിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭകളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കുന്നതാണ് നല്ലതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, ഫാ. എം.എസ്.പൗലോസ്, ജിജോ വര്‍ഗീസ്, ബിജോ വര്‍ഗീസ്, രാജു തോമസ്, എം.എസ്.സ്‌കറിയ എന്നിവര്‍ പങ്കെടുത്തു
<object width="400" height="224" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/225267994212334" /><embed src="http://www.facebook.com/v/225267994212334" type="application/x-shockwave-flash" allowfullscreen="true" width="400" height="224"></embed></object>

മാമലശേരിയില്‍ വീണ്ടും മെത്രാന്‍ കക്ഷി അതിക്രമം

 



പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ മെത്രാന്‍ കക്ഷി ആക്രമണത്തില്‍ യാക്കോബായ വിശ്വാസികള്‍ക്ക് പരുക്ക് പറ്റി.ശനിയാഴ്‌ച രാത്രി മാമലശേരി പള്ളിയിലെ സന്ധ്യാപ്രാര്‍ഥന കഴിഞ്ഞ്‌ എട്ടു മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ വിഭാഗത്തെ പ്രാര്‍ഥന കഴിഞ്ഞെത്തിയ വിശ്വാസികളാണ് ആക്രമിക്കപ്പെട്ടത്. . സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭ വിശ്വാസികളായ പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്‌(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരെ പിറവം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു സ്കറിയ ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ ആവശ്യപ്പെട്ടു.

മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടിവരും - ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍

മാമാലശ്ശേരി -മെത്രാന്‍ കക്ഷി ആക്രമണത്തില്‍ പ്രതിഷേധിച്ചു.



മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു
മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടിവരും - ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍
മാമാലശ്ശേരി: മാര്‍ മീഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളെ മെത്രാന്‍കക്ഷികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു യാക്കോബായ വിശ്വാസികള്‍ ഇന്ന് പള്ളിയുടെ മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.മാമാലശ്ശേരി പള്ളിയുടെ നീര്‍കുഴി ചാപ്പലില്‍ മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകളെ വാഹനം ഉള്‍പ്പടെ പിടിച്ചു കൊടുത്തിട്ടും ഒരു പെറ്റീ കേസ് പോലും എടുക്കുവാന്‍ തയാറാവാതിരുന്ന പോലിസ്, ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ദയനീയ കാഴ്ചയാണ് മാമാലശ്ശേരിയില്‍ കാണുന്നത് എന്ന് വികാരി ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യാക്കോബായ വിശ്വസികളെ അറസ്റ്റു ചെയ്തു പുറത്തു നിന്നുള്ള മെത്രാന്‍ കക്ഷി വൈദീകന് കുര്‍ബ്ബാന ചൊല്ലുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തു.പോലീസ് നീതി പൂര്‍വ്വമായ നടപടിയെടുക്കുവാന്‍ തയാറായില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ,പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടി വരുമെന്നും ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു.ബിജു വര്‍ഗീസ്‌,തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പള്ളിയില്‍ വന്ന മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു.പള്ളിയിലും പരിസരത്തും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭാ വിശ്വാസികളായ പട്ടരുമഠടത്തില്‍ അലക്സ് ,ചെമ്മനയില്‍ അജിത്‌ എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പ്പിറ്റലിലേയ്ക്കു മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ പോലിസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി സഭ രംഗത്ത് വരുമെന്ന് സഭാ സെക്രട്ടറി തമ്പ് ജോര്‍ജ് തുകലന്‍ പറഞ്ഞു.

പരുമല പള്ളിയുടെ മേല്‍ യാക്കോബായ സഭയ്‌ക്കുള്ള അവകാശത്തെ നിഷേധിക്കാന്‍ കഴിയുകയില്ലെ

<object width="400" height="224" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/225267994212334" /><embed src="http://www.facebook.com/v/225267994212334" type="application/x-shockwave-flash" allowfullscreen="true" width="400" height="224"></embed></object>

മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പ്രതിഷേധം


കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാലം ചെയ്‌ത ഈയ്യോബ്‌ മാര്‍ ഫീലക്‌സിനോസ്‌ മെത്രാപ്പോലീത്തയ്‌ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പ്രതിഷേധം. ഇന്നലെ ഉച്ചഴിഞ്ഞ്‌ മൂന്നോടെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രി ചാപ്പലിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്‌.ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം ചാപ്പല്‍ മുറിയില്‍ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുമായി ചര്‍ച്ച നടത്തി പുറത്തിറങ്ങിയപ്പോഴാണ്‌ വിശ്വാസികള്‍ മുദ്രാവാക്യം വിളിച്ചത്‌. കോലഞ്ചേരി പളളി സംബന്ധിച്ച്‌ മുഖ്യമന്ത്രി സഭയ്‌ക്കു നല്‍കിയ ഉറപ്പ്‌ പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചിലര്‍ പോസ്‌റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. റൂറല്‍ എസ്‌.പി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പോലീസ്‌ തടയാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി നടന്നുനീങ്ങി. കാതോലിക്കേറ്റ്‌ സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയപ്പോള്‍ വൈകിട്ട്‌ നാലരയ്‌ക്കായിരുന്നു മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വളഞ്ഞുവച്ചത്‌. പോലീസും ഒരുവിഭാഗം വിശ്വാസികളും ഇടപെട്ട്‌ പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കം

സഭാതര്‍ക്കം തീര്‍ക്കാന്‍ വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന?
Image
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ അനുരഞ്ജനശ്രമം പരാജയപ്പെട്ടു. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവമാര്‍ നടത്തിവരുന്ന ഉപവാസ സമരം നാലാംദിവസത്തിലേക്കു കടന്നതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇന്നലെ വൈകിട്ടോടെ ബാവാമാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമായിരുന്നു. കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെടുമ്പോള്‍, തങ്ങള്‍ക്കനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നു.അതേസമയം സഭാതര്‍ക്കം രൂക്ഷമായ പള്ളികളില്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയില്‍. തര്‍ക്കം ക്രമസമാധാനപ്രശ്‌നമായി വളര്‍ന്ന നിലയ്ക്കു പരിഹാരത്തിനു വേറേ വഴിയില്ലെന്ന വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ന്യൂനപക്ഷം ഭൂരിപക്ഷത്തിനുമേല്‍ അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷത്തിലേക്കു നീങ്ങുന്നതെന്നാണ് സര്‍ക്കാരിനു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിയുന്നത്ര പള്ളികളില്‍ പൊതുയോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കാന്‍ അവസരമൊരുക്കാനാണ് ആലോചിക്കുന്നത്.
ഇടവകഭരണം ഇടവക പൊതുയോഗ തീരുമാനമനുസരിച്ചാകണമെന്ന 1995 ലെ സുപ്രീംകോടതിയുടെ അന്തിമവിധിയും സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇടവകയോഗം അംഗീകരിക്കുന്ന ഭരണഘടനപ്രകാരം പള്ളിഭരണം നടത്തണമെന്നാണു സുപ്രീംകോടതി വിധി. 1934 ലെ ഭരണഘടന മലങ്കരയിലെ എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന പ്രചാരണവും അതു നടപ്പാക്കാന്‍ ശ്രമിക്കുന്നതും കക്ഷിവഴക്ക് രൂക്ഷമാക്കുകയാണ്. വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ സഭാതര്‍ക്കം കോടതിവഴി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെ കോടതിയും നിരുല്‍സാഹപ്പെടുത്തുന്നു. ഇനി നൂറുവര്‍ഷംകൂടി കേസ് നടത്തിയാലും തര്‍ക്കം തീരില്ലെന്നാണു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.
പള്ളികളില്‍ നിലവിലുള്ള അധികാരാവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ ഇരുപക്ഷവും തയാറാകാത്ത സ്ഥിതിക്ക് പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥ ഇടപെടലിനെ ആശ്രയിക്കാവുന്നതാണ്. ഇതു കണക്കിലെടുത്താണ് എറണാകുളം ജില്ലാ കലക്ടര്‍ ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ സഹായം തേടിയത്. മധ്യസ്ഥ ചര്‍ച്ചയ്ക്കായി അഭിഭാഷകരായ ധര്‍മ്മദന്‍, ശ്രീലാല്‍ വാര്യര്‍ എന്നിവരെ നിയോഗിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു യോജിപ്പില്ല. യാക്കോബായ വിഭാഗം മധ്യസ്ഥ ചര്‍ച്ചകള്‍ക്കു സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തൃക്കുന്നത്ത് സെമിനാരിപ്പള്ളി ഇടവകയല്ലെന്നും 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതല്ലെന്നും നേരത്തേ പള്ളികോടതി വിധിച്ചതാണ്. എന്നിട്ടും ഓര്‍ത്തഡോക്‌സ് പക്ഷം സെമിനാരിയില്‍നിന്നു മാറിയിട്ടില്ല. അവിടെ തല്‍സ്ഥിതി തുടരുമ്പോള്‍ ഇതേ കോടതിയുടെ തന്നെ വിധി കോലഞ്ചേരിയില്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണു ചോദ്യം. മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ പള്ളിഭരണം യാക്കോബായ വിഭാഗത്തിനാണ്. എന്നാല്‍ മാസത്തില്‍ ഒരാഴ്ച ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കോടതി അനുവദിച്ചിട്ടുണ്ട്.
അതുപോലെ കോലഞ്ചേരിയില്‍ ഭരണം ഓര്‍ത്തഡോക്‌സ് പക്ഷത്തിനും മാസത്തില്‍ ഒരാഴ്ച യാക്കോബായ വിഭാഗത്തിനും നല്‍കാവുന്നതാണെന്ന വാദവും ഇന്നലെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ കോടതിക്കു പുറത്തുള്ള തീരുമാനങ്ങള്‍ക്കു തയാറല്ലെന്ന് ഓര്‍ത്തഡോക്‌സ് പക്ഷം അറിയിച്ചു. കോലഞ്ചേരിക്കു സമീപമുള്ള വലമ്പൂര്‍ പള്ളിയില്‍ ഇരുവിഭാഗങ്ങളും സമാധാനമായി വീതംവച്ചു പിരിഞ്ഞത് അടുത്തിടെയാണ്. ഇതേ സാഹചര്യമാണ് കോലഞ്ചേരി പള്ളിയിലുള്ളത്.
കോലഞ്ചേരി പള്ളിക്ക് 1913ല്‍ തയാറാക്കിയ ഉടമ്പടിയുണ്ട്. 1959 ലാണ് കോലഞ്ചേരി പള്ളി പൊതുയോഗം 1934 ലെ ഭരണഘടന അംഗീകരിച്ചത്. 1934 നും 1959 നുമിടയിലെ 25 വര്‍ഷം പള്ളിഭരണം 1913 ലെ പള്ളിഭരണഘടന അനുസരിച്ചായിരുന്നു. 1959 ല്‍ ഇരുവിഭാഗവും യോജിച്ചാണ് 1934 ലെ ഭരണഘടന സ്വീകരിച്ചത്. 1971 ലാണ് കോലഞ്ചേരി പള്ളിയില്‍ രണ്ടുകക്ഷിയും ഒന്നിച്ച് പൊതുയോഗം ചേര്‍ന്നത്. തര്‍ക്കമുണ്ടായപ്പോള്‍ നിലവിലുള്ള സ്ഥിതി കോടതിക്ക് അംഗീകരിക്കേണ്ടിവന്നു.
തര്‍ക്കശേഷം ഒന്നിച്ചുള്ള പൊതുയോഗം ചേരാന്‍ കഴിയാത്തതിനാല്‍ 1934 ലെ ഭരണഘടന തള്ളണമെന്നോ കൊള്ളണമെന്നോ എന്നു നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോലഞ്ചേരി ഇടവകയ്ക്കുള്ളത്. കോടതിയും സര്‍ക്കാരും ഇടപെട്ട് പൊതുയോഗം വിളിച്ചുചേര്‍ത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അഭിപ്രായമുള്ളവര്‍ രണ്ടുപക്ഷത്തുമുണ്ട്. നിയമാനുസൃതം ഇരുകൂട്ടരും നിരീക്ഷകന്റെ മേല്‍നോട്ടത്തിലെടുക്കുന്ന പൊതുയോഗ തീരുമാനം എല്ലാവര്‍ക്കും സ്വീകാര്യവുമാകും. ഇരുവിഭാഗത്തിന്റെയും ഇടവക ലിസ്റ്റില്‍നിന്ന് വോട്ടര്‍പട്ടികയുണ്ടാക്കാനും വിഷമമില്ല. പള്ളിയിലെ ഭൂരിപക്ഷം കണക്കാക്കി വീതം നിശ്ചയിച്ചു പിരിയുകയാണ് അഭികാമ്യമെന്നാണ് അധികൃതരുടെ അഭിപ്രായം.

Saturday 26 November 2011

ഒരുനിയുക്ത്തബാവ പിന്ഗാമിയായില്ലാതെ നിരാഹാര സമരത്തിനുപോയത്

ഒരു സഭയിലും, ഒരു സംമൂഹത്തിലും, ഒരു പൊതുയോഗത്തിലും ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാവും. വൈദീകര്‍ ഉള്‍പടെ അനേകാഴിരങ്ങള്‍ കോലഞ്ചേരിയില്‍ നടന്ന രണ്ടു കൂട്ടരുടെയും സമരപരിപാടികള്‍ തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ്
ഒരുനിയുക്ത്തബാവ പിന്ഗാമിയായില്ലാതെ നിരാഹാര സമരത്തിനുപോയത്
വീണ്ട്ടുംവിചാരമില്ലാത്ത ഒരു നടപടിയായിയെന്നു രഹസ്യമായിപറയുന്ന പുരോഹിതന്മ്മാര്‍ ഉണ്ട്. ഇതെല്ലം ഒരു സമൂഹത്തിലെ വിവിധ അഭിപ്രായങ്ങളാണ്. അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സമൂഹത്തിനും അതിന്റ്റെ നേതാക്കള്‍ക്കും കഴിയണം. സത്യസഭയെന്നഭിമാനിക്കുകയും വഴിയില്‍നടന്നു അക്ക്രമം കാണിക്കുകയും ചെയ്യുന്നത് തെറ്റാണന്നു ചൂണ്ടിക്കാണിക്കുന്നവരെ സഭാസ്നേഹത്തിന്റെ പേരുംപറഞ്ഞു കൊഞ്ഞനംകാട്ടി അധിക്ഷേപിക്കുന്നത് സത്യസഭയുടെ സംസ്ക്കരമാണോ
യെന്നു ചിന്ത്തിക്കുക.

ഓര്‍ത്തഡോക്‌സ് വിശ്വാസികളെ ആക്രമിച്ചതായി ഓര്‍ത്തഡോക്‌സുകാര്‍ പറയുന്നു

പരുമല പള്ളിയുടെ മേല്‍ യാക്കോബായ സഭയ്‌ക്കുള്ള അവകാശത്തെ നിഷേധിക്കാന്‍ കഴിയുകയില്ലെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍

സഭാതര്‍ക്കം: മാമലശേരി പള്ളിയില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി; 9 പേര്‍ക്കു പരുക്ക്‌

പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്കു പരുക്ക്‌. ശനിയാഴ്‌ച രാത്രി മാമലശേരി പള്ളിയിലെ സന്ധ്യാപ്രാര്‍ഥന കഴിഞ്ഞ്‌ എട്ടു മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികളെ മറുവിഭാഗം ആക്രമിച്ചതായി ഓര്‍ത്തഡോക്‌സുകാര്‍ പറയുന്നു. എന്നാല്‍ രാത്രി എട്ടു മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ വിഭാഗത്തെ പ്രാര്‍ഥന കഴിഞ്ഞെത്തിയ ഓര്‍ത്തഡോക്‌സുകാര്‍ ആക്രമിച്ചതായി യാക്കോബായ വിഭാഗവും പറയുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട ചിറക്കല്‍ തങ്കച്ചന്‍(42), കപ്യാരേട്ടേല്‍ സാബു(44), മേച്ചേരില്‍ വര്‍ഗീസ്‌ കുട്ടി(38), കോട്ടമുറിക്കല്‍ ജോണ്‍(44) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും യാക്കോബായ വിഭാഗക്കാരായ പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്‌(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരെ പിറവം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ്‌ സ്‌ഥലത്തെത്തി സ്‌ഥിതിഗ

തികള്‍ ശാന്തമാക്കി.

പരുമല പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: യാക്കോബായ സഭ

പുത്തന്‍കുരിശ്‌: പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ.

പരിശുദ്ധ ചാത്തുരുത്തില്‍ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ കബറിടം സ്‌ഥിതിചെയ്യുന്ന പരുമല പള്ളിയുടെ മേല്‍ യാക്കോബായ സഭയ്‌ക്കുള്ള അവകാശത്തെ നിഷേധിക്കാന്‍ കഴിയുകയില്ലെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സംയുക്‌ത പത്രക്കുറിപ്പില്‍ അറിയിച്ചു.

പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയാണ്‌. മണ്‍മറഞ്ഞുപോയ പൂര്‍വികരെ അടക്കം ചെയ്‌ത സെമിത്തേരിയില്‍പ്പോലും യാക്കോബായ സഭയുടെ വിശ്വാസത്തിനനുസരിച്ച്‌ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു.

യാക്കോബായ സഭാ വിശ്വാസികളും കൂടിച്ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയ പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക് കുര്‍ബാന അര്‍പ്പിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും രേഖകള്‍ യാക്കോബായ സഭാ അധികാരികള്‍ക്ക്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്‌. അനധികൃതമായി അവിടെ താമസിക്കുന്നവര്‍ ഒഴിവാകണം.

തര്‍ക്കമുള്ള ദൈവാലയങ്ങളില്‍ റഫറണ്ടം നടത്തി ജനഹിതത്തെ മാനിക്കാന്‍ മറുവിഭാഗം തയാറാകണം. ജനഹിതത്തെ ഭയപ്പെടുന്നതുകൊണ്ടാണു നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനു മറുവിഭാഗം തയാറാകാത്തതെന്നും യാക്കോബായ സഭാ നേതൃത്വം കുറ്റപ്പെടുത്തി.

പുത്തന്‍കുരിശ്‌ പള്ളിയുടെ വിധി യാക്കോബായ സഭയ്‌ക്ക് പൂര്‍ണമായും അനുകൂലമായിട്ടുപോലും ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന്‌ യാക്കോബായ സഭ തയാറാണെന്ന്‌ കലക്‌ടറുടെ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ വ്യക്‌തമാക്കിയതാണ്‌. എന്നാല്‍ മറുവിഭാഗം ചര്‍ച്ചയില്‍നിന്ന്‌ ഇറങ്ങിപ്പോവുകയാണ്‌ ഉണ്ടായതെന്ന്‌ സഭാ നേതൃത്വം ആരോപിച്ചു.

മാമലശേരിയില്‍ സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സഭാ വിശ്വാസികളെ ആക്രമിക്കാന്‍ മറുവിഭാഗം നടത്തിയ നീക്കങ്ങള്‍ അപലപനീയമാണെന്നും യാക്കോബായ സഭയ്‌ക്ക് അവകാശപ്പെട്ട ദൈവാലയങ്ങളും സ്വത്തുക്കളും തിരികെ ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.

Friday 25 November 2011

പിറവം തെരഞ്ഞെടുപ്പിനു മുമ്പ്‌ സഭാതര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കം

കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പായി സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍ ഇരുവിഭാഗത്തെയും മെത്രാപ്പോലീത്താമാരുമായും സഭാ നേതാക്കളുമായും ചര്‍ച്ച നടത്തി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ഇരുവിഭാഗവും വിട്ടുവീഴ്‌ചയ്‌ക്കു തയാറാണെന്നു കൂടിക്കാഴ്‌ചയില്‍ അറിയിച്ചതായാണു സൂചന. കഴിഞ്ഞ തിങ്കളാഴ്‌ച കോട്ടയത്താണ്‌ ഇരുവിഭാഗംനേതാക്കളുമായി തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തിയത്‌.

കോലഞ്ചേരി പളളിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ്‌ സര്‍ക്കാരിന്‌ കടുത്ത തലവേദന സ്യഷ്‌ടിച്ചത്‌. കോലഞ്ചേരിയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനുള്ള സ്‌ഥലവും പള്ളി നിര്‍മാണത്തിനുള്ള പണവും നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ്‌ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ നടന്നത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്‌. യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അനുരഞ്‌ജന നീക്കം വീണ്ടും ശക്‌തമായത്‌.

കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇരു വിഭാഗവുമായി ആറു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ഉപേക്ഷിച്ച മട്ടായിരുന്നു. കോടതിവിധി നടപ്പാക്കാത്ത പക്ഷം പിറവത്ത്‌ ശക്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ്‌ നേരിയ ഭൂരിപക്ഷത്തിലാണു ജയിച്ചത്‌. അതിനാല്‍ തന്നെ പിറവത്ത്‌ ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍ നിര്‍ണായകമാണ്‌.

ഇരുവിഭാഗത്തിനുമായി അറുപതിനായിരത്തോളം വോട്ടുകളാണ്‌ മണ്ഡലത്തിലുള്ളത്‌. കോലഞ്ചേരി പളളി തര്‍ക്കം ഇരു വിഭാഗവും വികാരപരമായി എടുത്ത സാഹചര്യത്തില്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്‌തില്ലെങ്കില്‍ ക്ഷീണം സംഭവിക്കുക യു.ഡി.എഫിനായിരിക്കും.

യാക്കോബായ വിഭാഗത്തിന്റെ കൊച്ചി, കണ്ടനാട്‌ ഭദ്രാസനങ്ങളും ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കണ്ടനാട്‌ വെസ്‌റ്റ്-ഈസ്‌റ്റ് ഭദ്രാസനങ്ങളും കൊച്ചി ഭദ്രാസനത്തിന്റെ കുറച്ചു ഭാഗങ്ങളുമാണ്‌ പിറവം മണ്ഡലത്തിലുള്‍പ്പെടുന്നത്‌.

AD345 മുതല്‍ ഇന്ന് വരെയും പ.അന്ത്യോക്ക്യ സിംഹസതിന്റെ സ്നേഹവും,കരുതലും മാത്രം. പ.അന്ത്യോക്ക്യ സിംഹസതിന്റെ താങ്ങും തണലും ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇത് ചര്‍ച്ച ചെയ്യാന്‍ ഈ ഫോറം പോലും ഉണ്ടാകുമായിരുന്നില

തോമാ ശ്ലീഹ ഭാരതത്തില്‍ സുവിശേഷം അറിയിച്ച ശേഷം കിഴക്കോട്ടു പോയി.മ്യാന്‍മര്‍,ബര്‍മ,ചൈന മുതലായ രാജ്യങ്ങളില്‍ സുവിശേഷം അറിയിച്ചു തിരികെ വരും വഴി മൈലപൂരില്‍ വച്ച് രക്തസഷി ആയി എന്ന് നാം വിശ്വസിക്കുന്നു.എന്നാല്‍ ഇന്ത്യയില് കേരളത്തിന്‌ വെളിയില്‍ മൈ...ലപൂരില്‍ അടക്കം എവിടെയും മാര്‍ത്തോമ christianikal ഇല്ല.കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ നിന്നും കുടിയേറിയ ക്രൈസ്തവരോ അല്ലെങ്കില്‍ കത്തോലിക്കാ,protestant മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ക്രിസ്തിയ വിഭാഗങ്ങളോ മാത്രമേ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഉള്ളു.എന്ത് കൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും ക്രിസ്ത്യാനികള്‍ ശേഷിക്കുന്നു.ഉത്തരം ലളിതം AD345 മുതല്‍ ഇന്ന് വരെയും പ.അന്ത്യോക്ക്യ സിംഹസതിന്റെ സ്നേഹവും,കരുതലും മാത്രം. പ.അന്ത്യോക്ക്യ സിംഹസതിന്റെ താങ്ങും തണലും ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇത് ചര്‍ച്ച ചെയ്യാന്‍ ഈ ഫോറം പോലും ഉണ്ടാകുമായിരുന്നില.....

വെണ്ണിക്കുlളം ഇടവകയുടെ മുന്നില്‍ ഓര്‍ത്തഡോക്‍സ്‌ സഭ നേതൃത്വം മുട്ടുകുത്തി

വെണ്ണിക്കുlളം ഇടവകയുടെ മുന്നില്‍ ഓര്‍ത്തഡോക്‍സ്‌ സഭ നേതൃത്വം മുട്ടുകുത്തി: പുതിയതായി രുപകരിച്ച നിലയ്ക്കല്‍ ഭദ്രാസനത്തിലേക്ക് മാറ്റ്പെട്ട വെണ്ണിക്കുളം ഇടവക, ഇടവക ജനങ്ങള്‍ളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വെണ്ണിക്കുളം ഇടവക നിരണം ഭദ്രാസനത്തില്‍ തന്നെ നിലനിര്‍ത്താന്‍ സഭ നേതൃത്വം തിരുമാനിച്ചു. സഭ നേതൃത്വംത്തിന്റെ ഈ നികത്തിനു എതിരെ ഒരു ഞായാര്‍ഴിച്ച ഇടവകകാര്‍ ഓര്‍ത്തഡോക്‍സ്‌ സഭ വൈദീകനെ ബഹിഷ്കരികെയും തുടര്‍ന്ന് ഇന്ത്യന്‍ സ്വതന്ത്ര ഓര്‍ത്തഡോക്‍സ്‌ സഭയിലെ വൈദീകനെ കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പികുകയും ചെയ്തിരുന്നു

1908 ല് വട്ടശ്ശേര്യെ വാഴിക്കാന്‍ വരെ അന്ത്യോക്ക്യ വേണമായിരുന്നു. അതിനു ശേഷം തനിയെ നില്‍ക്കാം എന്നൊരു ഭാവം ഉണ്ടായ്‌.

സ്വയം വിശ്വസിപ്പിക്കാന്‍ വേണ്ടി സത്യത്തെ കുഴിച്ചു മൂടുന്നു.നിങ്ങളുടെ സഭ യുടെ സ്ഥാപകന്‍ ആയ വട്ടശ്ശേരി മേത്രനോ,മുരിമാറ്റോം ബവയോ,geevarghese l ബവയോ മരിക്കുന്നത് വരെ കേട്ടിട്ടു പോലും ഇല്ല തോമ ശ്ലീഹായുടെ സിംഹാസനം എന്ന്.അവര്‍ പോലും അറിയാത്ത സിംഹാസനത്തില്‍ അവരെ നിങ്ങള്‍ ഇരുത്തുന്നു.നിങ്ങളെ കുറിച്ച് ഓര്‍ത്തു ലോകം മുഴുവന്‍ ലജ്ജികണം

ആരാണ് പറഞ്ഞത് ക്നായിതൊമ്മന്‍ വരുന്നതിനു മുന്‍പ് ക്രിസ്ത്യാനികള്‍ ഇല്ലായി...രുന്നു എന്ന്.ഇത് വരെ ആരും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല.തോമ ശ്ലീഹ സ്ഥാപിച്ച ഭാരത സഭയ നിലനിര്‍ത്തിയത് ക്നായി തൊമ്മന്റെ കൂടെ വന്ന യൌസെഫ് മെത്രാനും പിന്നെ കാലാകാലങ്ങളില്‍ അന്ത്യൊക്ക്യയില്‍ നിന്നും വന്ന മെത്രാന്‍ മാരും ആണ്.വെറുതെ ഇല്ലാത്ത കാര്യം പറഞ്ഞിട്ട് അതിനു ഉത്തരം തേടുന്നു.345 മുതല്‍ 1876 വരെ ഇവിടുത്തെ സഭയെ നിലനിര്‍ത്തിയത് അന്ത്യോക്ക്യ സിംഹാസനം ആണ്.അത് ioc ഒഴിച്ച് ബാകി എല്ലാവരും സമ്മതിക്കും.1908 ല് വട്ടശ്ശേര്യെ വാഴിക്കാന്‍ വരെ അന്ത്യോക്ക്യ വേണമായിരുന്നു. അതിനു ശേഷം തനിയെ നില്‍ക്കാം എന്നൊരു ഭാവം ഉണ്ടായ്‌.20 ആം നുട്ടാണ്ടിന്റെ പകുത്യ്ക്ക്‌ ശേഷം ആണ് തോമ ശ്ലീഹായുടെ സിംഹാസനം എന്ന് കേള്‍ക്കുന്നത്.അതിനു ശേഷം ആണ് പുതിയ ചരിത്രം കാണുന്നത്.aadai , aggai , maari എന്നിവര്‍ തോമ യുടെ പിന്‍ഗാമികള്‍ ആണ് എന്ന്.ആദ്യം പറഞ്ഞ ചരിത്രത്തില്‍ കോതമംഗലം ബാവയും,ശക്രല്ല ബാവയും ഉണ്ടായിരുന്നു തോമയുടെ പിന്‍ഗാമികള്‍ ആയി.പിന്നീട് വേറെ ചരിത്രം വന്നു അതില്‍ ഒന്നാം മാര്‍ത്തോമ മുതല്‍ ഉള്ളവര്‍.പിന്നെ വേറെ ഒന്ന് വന്നു അതില്‍ 1909 മുതല്‍ വട്ടശ്ശേരി ആണ് തോമയുടെ പിന്ഗാമി 1912 -1913 ,വരെ മുറിമട്ടം കാതോലിക്കാ,1925 -1928 വരെ geevarghese l ഇതിനു ഇടയില്‍ വട്ടശ്ശേരി വീണ്ടും മാര്തോമയുടെ സിംഹാസനത്തില്‍ ആരുടനായി. ഒരു ആള്‍ മൂന്നു തവണ സിംഹാസനസ്ഥനായി,എന്തൊരു വൈചിത്രം.

ആദ്യം നിങ്ങളുടെ ചരിത്രകാരന്മാര്‍ എല്ലാവരും കൂടെ ഒരു തീരുമാനത്തില്‍ എത്തുക എന്നിട്ട് മറ്റുള്ളവരെ വിശ്വസിപ്പിക്കുക.

സിറിയന്‍ കുടിയേറ്റം എന്നത് ക്നനയക്കാര്‍ ആരും എഴുതിയ ചരിത്രം അല്ല.1912 നു മുന്‍പ് എഴുതപെട്ട ചരിത്രം ഉണ്ട് എന്ന് മനസ്സില്‍ ആക്കുക

Preju Thomas Poonolickal

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടരുത്


അകപ്പറമ്പ് മാര്‍ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം 19 പെരുന്നാള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന്, വിശുദ്ധനായ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നടക്കും.

Thursday 24 November 2011

അകപ്പറമ്പ് കത്തീഡ്രലില്‍ പെരുന്നാള്‍ 30മുതല്‍



നെടുമ്പാശ്ശേരി: അകപ്പറമ്പ് മാര്‍ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം 19 പെരുന്നാള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന്, വിശുദ്ധനായ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നടക്കും. രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് സമര്‍പ്പണശുശ്രൂഷ, നെയ്യപ്പംനേര്‍ച്ച. വൈകീട്ട് 6.30ന് പെരുന്നാളിന്റെ ഒരുക്കശുശ്രൂഷ ആരംഭിക്കും. സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടാകും. 26ന് രാവിലെ 7.30ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന, 10ന് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനം, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷപ്രസംഗം, 27ന് രാവിലെ 7നും 8.30നും വിശുദ്ധ കുര്‍ബാന, 28നും 29നും രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവയുണ്ടാകും.

30ന് രാവിലെ 7.45ന് ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌ക്കോപ്പ പെരുന്നാളിന് കൊടിയേറ്റും. 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് സണ്‍ഡേ സ്‌കൂളിന്റെയും മറ്റ് ഭക്തസംഘടനകളുടെയും വാര്‍ഷികവും വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും. അകപ്പറമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. തോമസ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ 8ന് വിശുദ്ധകുര്‍ബാന, വൈകീട്ട് 7ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, രാത്രി 9.15ന് സുത്താറ പ്രാര്‍ത്ഥന, തുടര്‍ന്ന് പ്രദക്ഷിണം, 11ന് കരിമരുന്നു പ്രയോഗം ഡിസംബര്‍ രണ്ടിന് രാവിലെ 6.45നും, 7.45നും, 9നും വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് ക്രിസ്മസ് കരോള്‍ഗാനമത്സരം. ഡിസംബര്‍ മൂന്നിന് രാവിലെ 8ന് വിശുദ്ധകുര്‍ബാന എന്നിവ ഉണ്ടാകും.

പള്ളി വികാരി ടൈറ്റസ് വര്‍ഗീസ് കോര്‍എപ്പിസ്‌ക്കോപ്പ, സഹവികാരി ഫാ. ഗീവര്‍ഗീസ്. വി. അരീയ്ക്കല്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ്, ജനറല്‍ കണ്‍വീനര്‍ ലൈജു ഇട്ടൂപ്പ്, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍ദോ വര്‍ഗീസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sharad Pawar attacked

<iframe width="640" height="480" src="http://www.youtube.com/embed/Pd8udZrg69s" frameborder="0" allowfullscreen></iframe>

പവാറിന്റെ ചെകിട്ടത്തടിച്ച ഹര്‍വീന്ദര്‍ സിംഗ്‌ എന്ന യുവാവിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

‍‍‍‍‍‍
:
ന്യൂഡല്‍ഹി: കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിനു നേരെ സിഖ്‌ യുവാവിന്റെ കൈയേറ്റം. പവാറിന്റെ ചെകിട്ടത്തടിച്ച ഹര്‍വീന്ദര്‍ സിംഗ്‌ എന്ന യുവാവിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റിലുള്ള എന്‍.ഡി.എം.സി സെന്‍ററില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട്‌ സംസാരിച്ച പവാര്‍ കാറിലേക്ക്‌ മടങ്ങാന്‍ ഒരുങ്ങവേയാണ്‌ ഇയാള്‍ പവാറിന്റെ മുഖത്തടിച്ചത്‌. 'നിങ്ങള്‍ എല്ലാവരും കള്ളന്മാരാണ്‌' എന്ന്‌ ആക്രോശിച്ചുകൊണ്ടാണ്‌ ഇയാളുടെ ആക്രമണം. വിലക്കയറ്റം കാരണം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. നിങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിനു വേണ്ടിതന്നെയാണ് താന്‍ ഇവിടെയെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഉടന്‍തന്നെ സുരക്ഷ ഉദ്യോഗസ്‌ഥര്‍ ഇയാളെ പിടിച്ചുമാറ്റി. ഇതിനിടെ സിഖ് വിശ്വാസികള്‍ ഉപയോഗിക്കുന്ന കൃപാല്‍ എടുത്ത് പവാറിനു ​നേരെയുയര്‍ത്തി. പവാറിനൊപ്പമുണ്ടായിരുന്ന ഒരു ഉദ്യോഗസ്‌ഥന്‍ ഹര്‍വിന്ദര്‍ സിംഗിനെ തിരിച്ചടിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്‌. കൂടുതല്‍ പ്രവര്‍ത്തര്‍ വേദിയിലേക്ക്‌ വരുന്നതിനു മുന്‍പ്‌ പോലീസ്‌ ഇയാളെ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി.

കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര ടെലികോംമന്ത്രി സുഖ്‌റാമിനെതിരെ കോടതി പരിസരത്ത്‌ വച്ച്‌ ആക്രമണം നടത്തിയതും താനാണെന്ന്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോകവേ ഇയാള്‍ പറഞ്ഞു. ഇനിയും ഇത്തരം കള്ളന്മാര്‍ക്കു നേരെ ആക്രമണം നടത്തുമെന്നും ഇയാള്‍ ആക്രോശിച്ചു.

സംഭവത്തില്‍ ദുഃഖമുണ്ടെന്ന്‌ ശരദ്‌ പവാര്‍ പറഞ്ഞു. എന്തിനാണ് തന്നെ ആക്രമിച്ചശതന്ന് അറിയില്ല.തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പവാര്‍ അറിയിച്ചു. അടിയേറ്റ പവാര്‍ ഉടന്‍തന്നെ വീട്ടിലേക്ക്‌ മടങ്ങി. സംഭവത്തില്‍ കോണ്‍ഗ്രസ്‌ അപലപിച്ചു. പവാറിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും പോലീസ്‌ അറിയിച്ചു.

കത്തിയുമായി ഇയാള്‍ കേന്ദ്രമന്ത്രിയുടെ പക്കല്‍ എത്തിയത്‌ വന്‍ സുരക്ഷാവീഴ്‌ചയാണ്‌. അതീവ സുരക്ഷയുള്ള വ്യക്‌തിയാണ്‌ കേന്ദ്രമന്ത്രിയാണ്‌ പവാര്‍. മുന്‍കൂട്ടി പരിശോധന നടത്തിയശേഷം മാത്രമേ പവാറിന്റെ പരിപാടിയിലേക്ക്‌ ആളുകളെ കയറ്റിവിടാറുള്ളൂ.

കുറച്ചുകാലമായി ഇയാള്‍ ഡല്‍ഹിയില്‍ താമസിക്കുന്നയാളാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ പവാറിനെ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കന്പനി നടത്തുന്നയാളാണെന്നും പോലീസ് വ്യക്തമാക്കി.

മുന്‍പ്‌ കേന്ദ്രമന്ത്രി പി. ചിദംബരത്തിനു നേരെയും സിഖ്‌ യുവാവിന്റെ ആക്രമണമുണ്ടായ സംഭവമുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന്‌ സിഖ്‌ യുവാവ്‌ ചിദംബരത്തിനു നേരെ ഷൂ എറിയുകയായിരുന്നു.

Wednesday 23 November 2011

നോഹയുടെ പെട്ടകം വീണ്ടും പണിയുവാനായി, കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു Basil Babyy

നോഹയുടെ പെട്ടകം വീണ്ടും പണിയുവാനായി, കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു

100 പെട്ടകങ്ങള്‍ ഉണ്ടാക്കനയുള്ള ടെണ്ടര്‍ ആണ് വിളിച്ചിരിക്കുന്നത്

ഗോഫർ മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കാന്‍ ആണ് കേരള സര്‍ക്കാര്‍ കല്‍പ്പിച്ചിരിക്കുന്നത്

പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം

പെട്ടകം ഉണ്ടാക്കാനുള്ള അളവും പറഞ്ഞിട്ടുണ്ട്

പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം;

വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം;

പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം;

മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം;

പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം:

താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”

ഏകദേശം 5000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന രണ്ടു കോണ്‍ഫറന്‍സ് റൂമുകളും പരാതി കേള്‍ക്കുവാനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെന്റെരും ഉണ്ടായിരിക്കും .

ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍, പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ എല്ലാവരും പെട്ടകത്തില്‍ കടക്കണം.

സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം

മനുഷ്യ ജീവികള്‍ക്കെല്ലാം പെട്ടകത്തില്‍ കയറാം.

ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ മരണത്തിന്റെ ചൂളം വിളി നിറയുന്ന ആ ഭയാനക ശബ്ദം...! മരണത്തിന്റെ തണുപ്പ് മെല്ലെ മെല്ലെ നിങ്ങളുടെ സിരകളിലേക്കരിച്ചു കയറുന്നില്ലേ ... ?

നിങ്ങളുടെ സീറ്റും ബര്‍ത്തും ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയ്തു ഉറപ്പുവരുത്തുക

പ്രത്യേക അറിയിപ്പ് : ടോല്‍ പിരിവു ഉണ്ടായിരിക്കുനതാണ്

ഇത് കൂടി വായിക്കണേ .....

50 വര്‍ഷത്തെ കാലാവധി മാത്രം പറഞ്ഞ് സായിപ്പ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാതെ കാര്യങ്ങള്‍ വളരെ അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാന്‍ ...! അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജലബോംബ്...!!!

ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്. അനുഭവിച്ചോളൂ

'ഞാനൊന്നും അറിഞ്ഞില്ലേ രാമാ നാരായണാ' എന്ന പേരില്‍ ഇരിക്കാന്‍ എല്ലാവര്ക്കും പറ്റും. അതല്ല ഇപ്പോള്‍ നമുക്ക് ആവശ്യം.പ്രതികരിക്കുക ... പ്രതിഷേധിക്കുക , ചുരുങ്ങിയത് സ്വജീവന് വേണ്ടിയെങ്കിലും!

ഇതില്‍ ഞാന്‍ എന്ത് ചെയ്യാനാവും ഇതൊക്കെ വേറെ ആരെങ്കിലും ചെയ്യും എന്ന് ചിന്തിക്കുന്ന പ്രിയമിത്രമേ, താങ്കള്‍ ആരുമായികൊള്ളട്ടെ ഹിന്ദുവോ , ക്രിസ്ത്യന്‍ഓ, മുസലമാനോ, പാറശാലക്കാരനോ, കാഞ്ഞിരപ്പള്ളി അച്ചയാണോ, പാലക്കാട്ടെ പട്ടരോ ആരുമായികൊള്ളട്ടെ. കേരളം എന്നാ കൂരയ്ക് കീഴില്‍ കഴിയുന്ന സ്ഥിതിക് ഇത് ഒന്ന് SHARE ചെയ്യുക!

വേഗം ഉചിതമായ തിരുമാനമെടുക്കാന്‍ സാധിക്കണേയെന്ന് നിങ്ങളുടെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളാലാവുന്നവിധം ഉണര്‍ന്നു പ്രവര്‍ത്തിക്കുകകൂടി ചെയ്യു


അടി വരുന്ന വഴി 6 കോലഞ്ചേരി മെഡിക്കല്‍ കോളേജ്

കോലഞ്ചേരി മെഡിക്കല്‍ കോളേജ്: അവകാശവാദമുന്നയിച്ച് യാക്കോബായ വിഭാഗം യോഗംചേര്‍ന്നു



കോലഞ്ചേരി: എംഒഎസ്ഇ മെഡിക്കല്‍ കോളേജ് ആസ്​പത്രി തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു. യാക്കോബായ ചാപ്പലിലായിരുന്നു യോഗം.


ആസ്​പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്​പത്രിനിര്‍മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.


സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.

ഡാം 999

ന്യൂഡല്‍ഹി : അണക്കെട്ട്‌ തകര്‍ന്ന്‌ നിരവധിപേര്‍ മരിക്കുന്ന പ്രമേയവുമായി എത്തുന്ന 'ഡാം 999' എന്ന ഹോളിവുഡ്‌ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടില്‍നിന്നുള്ള ഡി.എം.കെ. അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. അണക്കെട്ട്‌ മേഖലയില്‍ ഭൂകമ്പമുണ്ടായതും അണകെട്ടില്‍ വിള്ളല്‍ കണ്ടെത്തിയതും പ്രതിരോധത്തിലാക്കിയതു മറികടക്കാനെന്ന രീതിയിലായിരുന്നു ഇവരുടെ പ്രതികരണം. അതേസമയം, മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ മധ്യസ്‌ഥതവഹിക്കാന്‍ കേന്ദ്രം തയാറാണെന്നു കേന്ദ്രജലവിഭവ വകുപ്പു മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്നലെ ഒരു ടി വി ചാനലിനോടു പറഞ്ഞു. സിനിമയുടെ പ്രമേയം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടതാണെന്നും തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ക്ക്‌ എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ എം.പിമാര്‍ ഇന്നലെ ബഹളം തുടങ്ങിയത്‌. കരാന്റെ അടിസ്‌ഥാനത്തില്‍ 999 വര്‍ഷം തമിഴ്‌നാടിന്റെ നിയന്ത്രണത്തത്തിലുളള അണക്കെട്ടിനെക്കുറിച്ച്‌ ഭീതിയുളവാക്കുന്ന വിധത്തില്‍ മലയാളിയായ സംവിധായകന്‍ സിനിമയെടുത്തശേഷം 'ഡാം 999' എന്ന പേര്‌ നല്‍കിയത്‌ പോലും മനഃപൂര്‍വമാണെന്നു ഡി.എം.കെ. ആരോപിക്കുന്നു. ഇരുസംസ്‌ഥാനങ്ങളിലേയും ജനങ്ങള്‍ തമ്മിലുളള ബന്ധം വഷളാക്കാന്‍ മാത്രമാണു സിനിമ ഉപകരിക്കുന്നതെന്നു ഡി.എം.കെ. മേധാവി കരുണാനിധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമയെക്കുറിച്ച്‌ വാര്‍ത്തയുളള പത്രവും ഉയര്‍ത്തിപിടിച്ച്‌ ടി.ആര്‍. ബാലുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്‌തമായതോടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും ബാലുവിനെ അടുത്തേക്കു വിളിച്ച്‌ കാര്യം ആരാഞ്ഞു. കേരളവും തമിഴ്‌നാടുമായി നിയമപോരാട്ടം നടക്കുന്നതിനിടെ ഇത്തരത്തില്‍ ചിത്രം പുറത്തിറങ്ങുന്നതു ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന്‌ ബാലു ഇവരെ ധരിപ്പിച്ചു. ഇക്കാര്യം വാര്‍ത്താപ്രക്ഷേപണ വകുപ്പു മന്ത്രിയുമായി ചര്‍ച്ചചെയ്യാമെന്ന്‌ ഇരുവരും അറിയിച്ചതോടെ ഡി.എം.കെ. അംഗങ്ങള്‍ പ്രതിഷേധത്തില്‍നിന്നു പിന്മാറി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പി.ടി. തോമസ്‌ എം.പി. സഭയില്‍ പ്ലാക്കാര്‍ഡ്‌ ഉയര്‍ത്തി പ്രതിഷേധിച്ചു.

സുപ്രീംകോടതിയുടെ അന്തിമവിധിക്ക്‌ കാത്തുനില്‍ക്കാതെ കോടതിക്കു പുറത്ത്‌ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടപ്പോള്‍ മനസ്‌ തുറക്കാതിരുന്ന കേന്ദ്ര ജലസേചന വകുപ്പ്‌ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ടിവി ചാനലിനോട്‌ മധ്യസ്‌ഥതയ്‌ക്കുള്ള താല്‍പര്യം അറിയിച്ചു. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം എം.ഡി.എം.കെ.യും പി.എം.കെ.യും രംഗത്തിറങ്ങിയിരുന്നു. ചെന്നെയിലെ പ്രസാദ്‌ ലാബിന്റെ തിയറ്ററില്‍ നടത്താനിരുന്ന ട്രെയിലറിന്റെ റോളുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്നു തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുകയാണ്‌.

മുല്ലപ്പെരിയാറല്ല വിഷയമെന്ന്‌ അണിയറക്കാര്‍

ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടതാണെന്ന തരത്തില്‍ യാതൊരുസൂചനയും 'ഡാം 999'എന്ന ചിത്രത്തിലില്ലെന്നു സിനിമയുടെ പ്രൊജക്‌ട് മാനേജരായ സുമേഷ്‌ രാമന്‍കുട്ടി 'മംഗള'ത്തോട്‌ പറഞ്ഞു. 2009 സെപ്‌റ്റംബര്‍ ഒന്‍പതിനു നടക്കുന്ന അണക്കെട്ട്‌ തകര്‍ച്ചയെന്ന രീതിയിലാണ്‌ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. 2008 ല്‍ ചിത്രീകരിച്ച സിനിമ 2009 സെപ്‌റ്റംബര്‍ ഒന്‍പതിനുതന്നെ(9-9-9) പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികപ്രശ്‌നങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. 9 കഥാപാത്രങ്ങളും 9 ഭാവങ്ങളും 9 രസങ്ങളുമാണ്‌ സിനിമയുടെ പ്രത്യേകത. 1975 ലെ ചൈനയിലെ ബാങ്കിയോ അണക്കെട്ട്‌ തകര്‍ച്ചയാണ്‌ സിനിമയ്‌ക്കു പ്രേരണ. 2009 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തെ നിലവിലെ സാഹചര്യവുമായി കൂട്ടിയിണക്കി രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കുന്നത്‌ ശരില്ലെന്ന്‌ സുമേഷ്‌ പറയുന്നു. തീയറ്ററുടമകളുടെ സമരം മൂലം കേരളത്തില്‍ ചിത്രം റിലീസ്‌ ചെയ്യാന്‍ കഴിയുന്നില്ല. മലയാളിയായ സോഹന്‍റോയിയാണ്‌ സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.

Tuesday 22 November 2011

St. Peter's JSO Church, Houston, Texas raised to the status of "Simhasana" Church

സെന്‍റ് ബേസില്‍ ദയറയുടെയും മോര്‍ ബസേലിയോസ് പള്ളിയുടെയും ശിലാസ്ഥാപന കര്‍മ്മം


തൃശ്ശൂര്‍: യാക്കോബായ സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനത്തിലെ പീച്ചി റോഡില്‍ നിര്‍മ്മിക്കുന്ന സെന്‍റ് ബേസില്‍ ദയറയുടെയും മോര്‍ ബസേലിയോസ് പള്ളിയുടെയും ശിലാസ്ഥാപന കര്‍മ്മം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ നിര്‍വ്വഹിച്ചുപാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ പീലക്‌സിനോസ് മത്തിയാസ്, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത,അഭി. മാത്യൂസ്‌ മാര്‍ അപ്രേം, ഇടവക മെത്രാപ്പോലിത്ത അഭി. കുര്യാക്കോസ് മോര്‍ യെവുസേബിയോസ് എന്നിവര്‍ സഹ കാര്‍മികര്‍ ആയിരുന്നു.

Patriarchal Representative Mor Philoxenos Mathiyas visits Thuruthisserry Simhasana Valiya Pally tomorrow


ANGAMALY: Mor Philoxenos Mathiyas Nayis, the Patriarchal representative accompanied by a group from the Patriarchate of Antioch and All the East will visit the Mor Sabore Afroth Jacobite Syrian Orthodox Simhasana Valiyapally, Thuruthissery on 24th November 2011. The group will be accorded a warm reception at the Church premises by H.G. Dr. Mor Athanasius Alias Metropolitan, the resident Metropolitan and the Vicar Fr. Alias Ipe Parackal. The Simhasana Church at Thuruthissery has been elevated to the Title “VALIYAPALLY”by the Patriarch of Antioch Moran Mor Ignatius Zakka I Iwas, issuing a special kalpana which was read on the auspicious occasion of the Holy Consecration Ceremony of the re-constructed church on 23rd September, 2011.

His Highness, the Prince knighted Archbishop Mor Athanasius Toma Dawod with 'Knight Grand Cross of the Royal Order of Francis I (GCFO)'



LONDON: His Highness, the Prince honoured Syriac Orthodox Church by presenting the knighthood, Grand Cross of the Royal Order of Francis I (GCFO) to the Archbishop of UK, Mor Athanasius Touma Dawod in a grand function held here. Among the awardees includes, Archbishop Gregorios of Greek Orthodox Church. His Highness, in his message praised the humanitarian works of Archbishop Athanasius and appraised the role, His Holiness Patriarch Ignatius Zakka I Iwas and Syriac Orthodox Church leads in Christian Community around the globe. Archbishop Athanasius now on will be called as 'Archbishop Sir Mor Athanasius Touma Dawod GCFO'.

Knight Grand Cross (or Dame Grand Cross) is the most senior grade of seven British orders of chivalry, three of which are obsolete. The rank entails admission into knighthood, allowing the recipient to use the title 'Sir' (male) or 'Dame' (female) before his or her name. The next most senior rank in each order that of Knight Commander (or Dame Commander). Knights (or Dames) Grand Cross are entitled to wear a ceremonial uniform, which includes a sash ribbon and star. The title Knight Grand Cross is also the English translation of a superior or supreme grade of a number of orders of chivalry awarded by other countries.

New Metropolitan for Syrian Orthodox Archdiocese of Mosul & Environs

Very Rev Rabban Daoud Matti Sharaf will be consecrated as Metropolitan by Holy Father on Sunday
Read Invitation in Syriac English Arabic
Read Biography

എങ്ങോട്ടൊഴുകും പിറവം പിറവത്ത് ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭാമക്കള്‍ക്ക് അറിയാം-ശ്രേഷ്ഠബാവ

കോലഞ്ചേരി: പിറവം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് മണ്ഡലത്തിലെ അമ്പതിനായിരത്തോളംവരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് അറിയാമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പുത്തന്‍കുരിശില്‍ പറഞ്ഞു.

ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭ പ്രത്യേക നിര്‍ദേശങ്ങള്‍ വച്ചിട്ടില്ല. സ്ഥാനാര്‍ഥിയെസംബന്ധിച്ചും പ്രത്യേക താല്പര്യങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല. ടി.എം. ജേക്കബ് മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് സഭയുടെ അനുതാപപൂര്‍ണമായ സമീപനം അറിയിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ്‌സര്‍ക്കാരും ഇപ്പോഴത്തെ യുഡിഎഫ്‌സര്‍ക്കാരും സഭയെ ഇതുവരെ സഹായിച്ചിട്ടുള്ളവരാണ്, സഹായിച്ചുകൊണ്ടിരിക്കുകയുമാണ്. സഭയെ സഹായിക്കുന്നവരെ സഭയും സഹായിച്ചിട്ടുണ്ട്. സഭ, ജയിക്കണമെന്ന് ആഗ്രഹിച്ചവര്‍ വിജയിച്ചിട്ടുമുണ്ട്. സഭ, തോല്‍ക്കണമെന്നാഗ്രഹിച്ചവര്‍ തോറ്റിട്ടുമുണ്ട്. സഭയില്‍ എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാരുമുണ്ടാകാം. അതുകൊണ്ട് സഭ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളാറില്ല. എല്ലാ രാഷ്ട്രീയകക്ഷികളോടും സമദൂര നിലപാടാണുള്ളത്. രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തിരഞ്ഞെടുക്കാന്‍ ജനാധിപത്യപ്രക്രിയയില്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇതാണ് സഭയുടെ നിലപാടെന്നും ബാവ വ്യക്തമാക്കി.

അജ്‌ഞാതജീവി കഞ്ഞിക്കുഴിയിലും

കോട്ടയം: ആനത്താനത്തും മാങ്ങാനത്തും ഭീതി വിതച്ച അജ്‌ഞാത ജീവി കഞ്ഞിക്കൂഴിക്കാരെയും വടവാതൂരുകാരെയും വിറപ്പിച്ചു. തിങ്കളാഴ്‌ച രാത്രി കഞ്ഞിക്കുഴിയിലും ഇന്നലെ പുലര്‍ച്ചെ വടവാതൂരിലും കണ്ടതായാണു പ്രചരണം. മാങ്ങാനത്ത്‌ സ്‌കൂള്‍ വിദ്യാര്‍ഥിയെ ആക്രമിക്കുകയും ആനത്താനത്ത്‌ പൂച്ചയെ കൊല്ലുകയും ചെയ്‌ത ജീവി തന്നെയാണോ ഇതെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാത്രി ഒന്‍പതരയോടെ കഞ്ഞിക്കുഴി ഒരപ്പാംകുഴി ഭാഗത്താണ്‌ അജ്‌ഞാത ജീവിയെ കണ്ടത്‌. വലിയ പട്ടിയുടെ വലുപ്പമുള്ള ഇരുണ്ട മഞ്ഞ നിറമുള്ള ജീവിയാണ്‌ കഞ്ഞിക്കുഴിയിലും കണ്ടത്‌. പോലീസും വനം വകുപ്പും രാത്രിയില്‍ കഞ്ഞിക്കുഴിയിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ വടവാതൂര്‍ നവോദയ സ്‌കൂളിനു സമീപം നടന്നു വരികയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അജ്‌ഞാത ജീവിയെ കണ്ടു ഭയന്നോടി. മാങ്ങാനത്തും ആനത്താനത്തും കഞ്ഞിക്കുഴിയിലും കണ്ട അതേ അടയാളമാണ്‌ വടവാതൂരിലെ സെക്യൂരിറ്റിജീവനക്കാരനും പറയുന്നത്‌

യാക്കോബായ സഭാ വിശ്വാസികള്‍ക്ക്‌ ഒരു പള്ളിയിലും പോലീസ്‌ സംരക്ഷണം ആവശ്യമില്ലെന്നു ബാവാ പറഞ്ഞു

കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന്‌ യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.

അനൂപ്‌ ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്‌, യു.ഡി.എഫ്‌. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്‌. അറിയിച്ചു.

എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്‌. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന്‌ സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.

യാക്കോബായ സഭാ വിശ്വാസികള്‍ക്ക്‌ ഒരു പള്ളിയിലും പോലീസ്‌ സംരക്ഷണം ആവശ്യമില്ലെന്നു ബാവാ പറഞ്ഞു. ആലുവ തൃക്കുന്നത്തു പള്ളിയില്‍ ജനുവരിയില്‍ പെരുന്നാള്‍ ദിനത്തില്‍ ഇരു സഭകള്‍ക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ജനങ്ങളുടെ നന്മയെ കരുതിവേണം സര്‍ക്കാര്‍ മദ്യനയമുള്‍പ്പെടെയുള്ള നയങ്ങള്‍ സ്വീകരിക്കേണ്ടതെന്നും തിരുത്തേണ്ടവ തിരുത്തണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു. സഭാ നിലപാടുകള്‍ വിശദീകരിക്കാന്‍ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ്‌ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, മോന്‍സി വാവച്ചന്‍ എന്നിവരും പങ്കെടുത്തു.

kattachira chappel patriarchate delegate visiting

<iframe width="640" height="480" src="http://www.youtube.com/embed/8LQWcQuGWWI" frameborder="0" allowfullscreen></iframe>

Bezalel 2011, Bangalore Diocesan Family Conference concluded


BANGALORE: "BEZALEL 2011", Jacobite Syrian orthodox Church- Bangalore Diocese 3rd Family Conference held on 19th November 2011, from 9am to 5 pm at Mor Baseliose Nagar (T. John College, Bannargetta). H.B. Baselios Thomas I inaugurated the function. H.G. Mor Osthatheos Pathrose Metropolitan presided over the function. Classes were taken by Dr. Grace Lal, (PSYCHOLOGIST), Fr. Dr. Jomy Joseph (Lecturer, MSOT Seminary,Udayagiri). Hundreds of faithful from different parts of Bangalore attended.

Consecration of Mar Athanasius Hall at Alattuchira Church


ALATTUCHIRA: Mar Athanasius Hall at Alattuchira church was consecrated by H B Baselios Thomas I Catholicos. Vicar Fr. Kuriakose Mulamkuzhiyil, Former Vicar Fr. Abraham Ayathukudiyil, Fr. Belth S Kuruvila, Fr. M. I Jacob Manekudiyil, Fr. Yohannan Kunnumpurath, Hall Construction Committe Convenor Dn M A Jose, Hall Construction Committe Secretary Dr. Bos Mathew Jos, Hall construction committee members and Church Managing Committee members were present for the function.

Inauguration of New Congregation at South Chennai on Sunday



CHENNAI: Metropolitan Mor Osthatheos Ishaq of Mylapore Diocese will bless the commencement of new congregation by conducting Holy Mass on Sunday, 27th November 2011 at 8 a.m. The service centre of the congregation is located at YMCA Hall, 4/341, OMR, Nehru Nagar, Perungudi, Chennai-41.(SRP Tools Bus Stop, Opp. To Vee Care Hospital, Near Life Line Hospital). Holy Mass in Malayalam will be conducted at 8 a.m. on subsequent Sundays. All our faithful are requested to attend and receive blessings from our Lord Jesus Christ. Rev. Fr. John Koshy Mannakuzhiyil will be in-charge of the this congregation and can be contacted at 9789859659/9884859659, e_mail: jonsdn@gmail.com. For more details, contact: Mr. Valsalan P Varghese 9840346075