News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 31 July 2011

26th Dhukrono of Mavileth Philipose Remban on August 2nd at Mor Ignatius JSOC Adoor



ADOOR: 26th Dhukrono of Mavileth Philipose Remban on August 2nd at Mor Ignatius JSOC Adoor. H.G Mathhews Mor Thevodosious & H.G Zacharias Mor Philexinose will lead this years perunnal celebrations. Thoothootty Gregorian retreat centre team will lead the family renewal retreat as part of this years perunnal.




മലകയറിയെത്തുന്ന വിവാഹത്തട്ടിപ്പ്‌ വീരന്‍മാര്‍

ഇടുക്കി ജില്ലയില്‍ വിവാഹ തട്ടിപ്പു വീരന്‍മാര്‍ പിടിമുറുക്കുന്നു. കേരളത്തിന്റെ ഏതു കോണില്‍ വിവാഹ തട്ടിപ്പ്‌ കേസുണ്ടായാലും ഇരകളില്‍ ജില്ലക്കാരായ സ്‌ത്രീകളും ഉണ്ടാകും. നിരവധി സ്‌ത്രീകളെ വിവാഹം ചെയ്‌ത് തട്ടിപ്പു നടത്തിയ കേസില്‍ പിടിയിലായ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവരുടെ വലയില്‍ അകപ്പെട്ടവരില്‍ ഇടുക്കിക്കാരും ഉള്‍പ്പെട്ടിരുന്നു. ചിലര്‍ സ്‌ത്രീകളുടെ ശരീരം ലക്ഷ്യമാക്കി തട്ടിപ്പു നടത്തുമ്പോള്‍ മറ്റുചിലര്‍ എങ്ങനെയും പണമുണ്ടാക്കുകയെന്ന ഉദ്യേശത്തോടെയാണ്‌ 'വിവാഹ പരമ്പര'യില്‍ നായകനാകുന്നത്‌. ഇതിനൊപ്പമാണ്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ മുതല്‍ പട്ടാളക്കാരന്‍ വരെ ചമഞ്ഞ്‌ തട്ടിപ്പു നടത്തുന്നവരുടെ കെണിയില്‍ അകപ്പെട്ടവരുടെ വിവരം പുറംലോകം അറിയുന്നത്‌. പണം ലക്ഷ്യമാക്കി സ്‌ത്രീകളെ വിവാഹം ചെയ്‌ത് കബളിപ്പിച്ച പത്തനംതിട്ട മൈലപ്ര സൂര്യഭവന്‍ സനില്‍കുമാര്‍ (36)വ്യാഴാഴ്‌ച പിടിയിലായത്‌. ഇതേമാതൃകയിലാണ്‌ പത്തനംതിട്ട പെരുമ്പട്ടി ഗണപതിയമ്പലത്തിനു സമീപമുള്ള തെനിയപ്ലാക്കല്‍ സജി (36) കഴിഞ്ഞ മെയ്‌ മാസത്തില്‍ കാഞ്ഞാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്‌. സനില്‍ പട്ടാളക്കാരന്‍ ചമഞ്ഞെത്തിയപ്പോള്‍ സജിയെത്തിയത്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായി. ഇരുവരും പത്തനംതിട്ട സ്വദേശികളാണെന്നതും പുനര്‍വിവാഹത്തിന്‌ നല്‍കിയ പത്രപരസ്യം കണ്ടാണ്‌ എത്തിയതെന്നതും കേസുകളിലെ സാമ്യതയാണ്‌.




വിമുക്‌തഭടനായ സനില്‍കുമാര്‍ നാലാം വിവാഹശ്രമത്തിനിടെയാണ്‌ പിടിയിലായത്‌.



വിമുക്‌ത ഭടന്റെ മകനായി പിറന്ന ഇയാളും പിതാവിന്റെ പാത പിന്‍തുടര്‍ന്ന്‌ പട്ടാളത്തിലെത്തി. രണ്ട്‌ സഹോദരന്‍മാരും പട്ടാളക്കാരാണ്‌. എന്നാല്‍ എട്ടുവര്‍ഷത്തെ സേവനത്തിനുശേഷം പിരിഞ്ഞ ഇയാള്‍ നാട്ടിലെത്തിയതോടെ പുതിയ 'തൊഴില്‍' സ്വീകരിച്ചു. 14 വര്‍ഷം മുമ്പ്‌ തിരുവനന്തപുരം നെടുമങ്ങാട്‌ സ്വദേശിനിയെ വിവാഹം ചെയ്‌തായിരുന്നു ഹരിശ്രീ കുറിച്ചത്‌. ദൂര്‍ത്തടിച്ചുള്ള ഇയാളുടെ ജീവിതംമൂലം വന്‍തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായി. ഇതോടെ യുവതി ഇയാളില്‍ നിന്ന്‌ അകന്നു. ഈ ബന്ധത്തില്‍ ഇപ്പോള്‍ 13 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്‌. ഇതിനുശേഷം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഇയാള്‍ യാത്രയാരംഭിച്ചു.



പലയിടത്തായി വിവിധതരം തൊഴില്‍ ചെയ്‌തു. 2006 ല്‍ ഹരിപ്പാട്‌ സ്വദേശിനിയായ നഴ്‌സ് പുനര്‍വിവാഹത്തിന്‌ പത്ര പരസ്യം നല്‍കിയതുകണ്ട്‌ ഇയാള്‍ താല്‍പര്യം അറിയിച്ചു. പട്ടാളക്കാരനെന്ന്‌ പരിചയപ്പെടുത്തി എത്തിയ ഇയാളെ നഴ്‌സിനും കുടുംബക്കാര്‍ക്കും ഇഷ്‌ടമായി. ഇതോടെ ഒരു പെണ്‍കുട്ടിയുടെ മാതാവായ നഴ്‌സിനെ ഇയാള്‍ വിവാഹം ചെയ്‌തു. ഈ ബന്ധത്തില്‍ അഞ്ചു വയസുള്ള ആണ്‍കുട്ടിയുമുണ്ട്‌. എന്നാല്‍ വരണമാല്യം താഴെവയ്‌ക്കാന്‍ ഇതിനുശേഷവും ഇയാള്‍ തയാറായില്ല. 2009 ല്‍ വൈക്കം ചെമ്പ്‌ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്‌ത്രീ നല്‍കിയ പത്രപരസ്യം കണ്ട്‌ വീണ്ടും വരനാകാന്‍ തയാറായി. പട്ടാളക്കാരനെന്നു പറഞ്ഞായിരുന്നു ഇവിടെയും രംഗപ്രവേശം ചെയ്‌തത്‌.



യുവതിയെയും കുടുംബക്കാരെയും പറഞ്ഞു വിശ്വസിപ്പിച്ചശേഷം രജിസ്‌റ്റര്‍ വിവാഹം ചെയ്‌തു. ഇതിനുശേഷം കന്യാകുമാരിയില്‍ വീട്‌ വാടകയ്‌ക്കെടുത്ത്‌ രണ്ടുമാസം ഒരുമിച്ചു താമസിച്ചു. ഒടുവില്‍ ഇവരുടെ 14 പവന്റെ സ്വര്‍ണാഭരണവും പണവും കവര്‍ന്ന്‌ മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ തൊടുപുഴ കാഞ്ഞിരമറ്റത്താണ്‌. പുനര്‍വിവാഹത്തിനായി പത്രപരസ്യം നല്‍കിയ കാഞ്ഞിരമറ്റം സ്വദേശിനിയെ ഇയാള്‍ സമീപിച്ചു. ബന്ധുക്കളാരും ഇല്ലെന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഇവിടെയെത്തിയത്‌. ഇയാളുടെ വാചാലതയില്‍ വീണ ഈ കുടുംബവും വിവാഹത്തിന്‌ ഒരുക്കം നടത്തി. മാര്‍ച്ച്‌ 20 ന്‌ വിവാഹവും നിശ്‌ചയിച്ചു.



കല്യാണക്കുറി അടക്കമുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. ഇതിനിടെ എസ്‌.എന്‍.ഡി.പി. ശാഖയില്‍ നിന്നു പത്രിക കൈമാറണമെന്ന്‌ യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പട്ടാളത്തില്‍ പരിശീലനം ഉണ്ടെന്നും വീട്‌ മോശമാണെന്നും അടക്കമുള്ള കാരണങ്ങള്‍ നിരത്തി ഇയാള്‍ പിന്‍വലിഞ്ഞു. തുടര്‍ന്ന്‌ വീടിന്റെ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേന 30,000 രൂപ ഇവരോട്‌ ആവശ്യപ്പെട്ടു. ഇതിനായി 10,000 രൂപ യുവതിയുടെ വീട്ടുകാര്‍ നല്‍കി. പിന്നീട്‌ മിലിട്ടറിയില്‍ ഫാമിലി ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്താനെന്നു വിശ്വസിപ്പിച്ച യുവതിയുടെ ഒന്‍പതു ഫോട്ടോയും വാങ്ങി മുങ്ങി മുങ്ങുകയായിരുന്നു. ഇതില്‍ സംശയം തോന്നി ഇവര്‍ എ.എസ്‌.പിക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഇയാള്‍ പിടിയിലായത്‌.



സന്തോഷ്‌കുമാര്‍, സുഭാഷ്‌, സുനില്‍കുമാര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന സനില്‍കുമാര്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ പെയിന്റിംഗ്‌ തൊഴിലാളിയാണ്‌. ഇതിനുമുമ്പ്‌ ഹരിപ്പാട്‌, എറണാകുളം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഹോട്ടലുകളിലും ജോലി ചെയ്‌തിരുന്നു. പുനര്‍വിവാഹത്തിന്‌ താല്‍പര്യപ്പെടുന്ന യുവതികളെ കബളിപ്പിച്ച്‌ വിവാഹം ചെയ്‌ത് ഒപ്പം താമസിപ്പിച്ചശേഷം പണവും ആഭരണവുമായി മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്‌.



ഓരോ സ്‌ഥലത്തും വ്യത്യസ്‌ത പേരില്‍ പരിചയപ്പെടുത്തി തട്ടിപ്പു നടത്തിയിരുന്ന ഇയാളെ ഫോര്‍ട്ട്‌കൊച്ചിയിലെ വാടക വീട്ടില്‍ നിന്നാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. ഈ സമയം രണ്ടാം ഭാര്യയും ഈ ബന്ധത്തിലുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളായി ചമഞ്ഞെത്തിയിരുന്നത്‌ പെയിന്റ്‌ കമ്പനിയില്‍ ഒപ്പം ജോലി ചെയ്‌തിരുന്നവരാണ്‌. വിവിധ സ്‌ഥലങ്ങളില്‍ ഇയാളുടെ അമ്മായിയും അമ്മാവനും ചമഞ്ഞ്‌ എത്തിയിരുന്ന ഈ രണ്ടുപേരെയും പോലീസ്‌ തെരയുന്നുണ്ട്‌. സമാന രീതിയിലാണ്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ പത്തനംതിട്ട സ്വദേശിയായ സജി മെയ്‌ മാസത്തില്‍ കാഞ്ഞാറില്‍ തട്ടിപ്പിന്‌ ശ്രമിച്ചത്‌. കാഞ്ഞാര്‍ സ്വദേശിനിയായ ഒരു യുവതി പുനര്‍വിവാഹത്തിനായി നല്‍കി പത്രപരസ്യം കണ്ടാണ്‌ ഇയാള്‍ പത്തനംതിട്ട കാവുംഭാഗം ഗൗരീശങ്കര്‍ എന്ന പേരില്‍ ഇവരുമായി ബന്ധപ്പെട്ടത്‌. ഡല്‍ഹി എന്‍.ഐ.എയില്‍ ഡി.വൈ.എസ്‌.പിയാണെന്നും ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനാണെന്നും പരിചയപ്പെടുത്തിയാണ്‌ ഇയാള്‍ ഫോണിലൂടെ ബന്ധപ്പെട്ടത്‌.



ഫോണില്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച്‌ ഇയാള്‍ പെണ്ണുകാണാനുമെത്തി. താന്‍ വന്ന ജീപ്പ്‌ മുണ്ടക്കയത്തിനു സമീപം തകരാറിലായെന്നും മുണ്ടക്കയം എസ്‌.ഐയെ വാഹനം നന്നാക്കാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇതിനുശേഷം രണ്ടു ദിവസം ഇവിടെ താമസിക്കുകയും പിന്നീട്‌ നാട്ടില്‍പോകുകയും തിരികെവരുകയും ചെയ്‌തിരുന്നു. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചാണ്‌ പോലീസ്‌ എത്തി നാടകീയമായി അറസ്‌റ്റ് ചെയ്‌തത്‌. കാക്കി പാന്റും പോലീസ്‌ ഷൂസും സോക്‌സുമാണ്‌ ഇയാള്‍ ധരിച്ചിരുന്നത്‌. കൂടാതെ ഐ.പി.എസ്‌ മുദ്രയുള്ള ബെല്‍റ്റും അണിഞ്ഞിരുന്നു. വികലാംഗയായ ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ സമാനമായ മറ്റൊരു കേസില്‍ കൊട്ടാരക്കരയുള്ള ഒരു യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായി ചെന്ന്‌ ഒരാഴ്‌ച അവിടെ താമസിച്ച്‌ 40,000 രൂപയുമായി മുങ്ങിയിരുന്നു. പെണ്‍വാണിഭ കേസുകളാല്‍ കുപ്രശസ്‌തിയാര്‍ജിച്ച ജില്ലയില്‍ ഒരേ ജില്ലക്കാരായ ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ്‌ നടത്തിയത്‌ ആശങ്കയോടെയാണ്‌ ജനം കാണുന്നത്‌.



Indiavision Live

ദൈവത്തെ അറിയുന്ന നിമിഷങ്ങള്‍

ഒരു പൊതു പരീക്ഷ എഴുതാന്‍ ഏറണാകുളത്തു പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ . പാതി രാത്രി കഴിഞ്ഞിരുന്നു. വന്ന ഉദ്യമം കഴിഞ്ഞു ബാക്കിയുള്ള സമയം ചെറായി കടപ്പുറത്ത് തിരമാലകളോട് മല്ലിട്ടതിന്റെ ക്ഷീണം എല്ലാവര്ക്കും ഉണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഉണ്ണിയേട്ടന്‍ കൂടി മയങ്ങും എന്നാ അവസ്ഥ വന്നപ്പോള്‍ അല്പസമയം വഴിയോരത്തു വണ്ടി നിര്‍ത്തി ഉറങ്ങി ക്ഷീണം തീര്‍ത്തിട്ടു പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.


എറണാകുളം - പാലക്കാട് ദേശീയപാത. ഏതു പാതിരാത്രിയിലും വാഹനങ്ങള്‍ മരണപ്പാച്ചില്‍ തുടരുന്ന അപകടമേറിയ റോഡ്‌. ദേശീയപാതകള്‍ അവയുടെ ഭീകരമുഖം കൈവരിക്കുന്നത് രാത്രിയിലാണ്. വിജനതയുടെയും നിയന്ത്രണങ്ങളുടെയും ആനുകൂല്യം മുതലെടുത്ത്‌ ലക്ഷ്യസ്ഥാനത്ത് എത്തി തലചായ്ക്കാന്‍ ഉള്ള തത്രപ്പാടില്‍ ശരവേഗത്തില്‍ തൊടുത്തു വിടുന്ന വാഹനങ്ങള്‍ ! അതില്‍ ഏറെയും ചരക്കു ലോറികള്‍ .

തൃശൂര്‍ എത്താറായി എന്നതിന് പുറമേ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തെ കുറിച്ചു യാതൊരു ധാരണയും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. ക്ഷീണം തോന്നുന്ന ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ പാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സാധാരണയാണ്.



ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞുകാണും. തൊട്ടടുത്ത്‌ ഇരിക്കുന്ന അനീഷിന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്‌. ഞെട്ടി തരിച്ചിരിക്കുന്ന അവന്‍ മുന്നിലേക്ക്‌ കൈ ചൂണ്ടി. ഒരു നിമിഷം! എന്റെ കണ്ണിലെ ഉറക്കം ആവിയായി പോയി.
ഞങ്ങളുടെ കാറിനു നൂറു മീറ്റര്‍ മാത്രം മുന്‍പില്‍ വലിയൊരു ചരക്കു ലോറി മലക്കം മറിയുകയാണ്. ആ വലിയ വാഹനം ഒരു കളിപ്പാട്ടമെന്ന പോലെ മൂന്നോ നാലോ തവണ സ്വയം എടുത്തെറിയപ്പെട്ടു. പിന്നെ ഞങ്ങളുടെ കണ്മുന്‍പില്‍ തെന്നിമാറി റോഡ്‌ സൈഡിലെ ആഘാതമായ താഴ്ചയിലേക്ക് തെറിച്ചു പോയി. അത്തരമൊരു കാഴ്ച ടെര്‍മിനേറ്റര്‍ പോലുള്ള ഇംഗ്ലീഷ് സിനിമകളില്‍ മാത്രമാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്.




കാഴ്ചയുടെ ആഘാതത്തില്‍ ഞങ്ങള്‍ രണ്ടു പേരും ഇടിവെട്ട് ഏറ്റ പോലെ ഇരിക്കുമ്പോള്‍ ഉണര്‍ന്നെണീറ്റ മറ്റുള്ളവര്‍ ഞങ്ങളെ മിഴിച്ചു നോക്കി. അവര്‍ക്ക് ചൂണ്ടി കാണിച്ചു കൊടുക്കാന്‍ ഒന്നും ഇല്ലായിരുന്നു! ഇരുണ്ട ആ താഴ്ചയിലേക്ക് ഒരു ലോറി തെറിച്ചു പോയിരിക്കുന്നു എന്ന് കണ്ടിരുന്ന ഞങ്ങള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ!



ഏതാനും നിമിഷത്തെ അമ്പരക്കലിനു ശേഷം ഞങ്ങള്‍ കാറില്‍ നിന്നിറങ്ങി ലോറി തെറിച്ചു പോയ താഴ്ചയിലേക്ക് കുതിച്ചു. വെപ്രാളത്തില്‍ ചെരുപ്പ് പോലും എടുത്തില്ല. അരണ്ട രാവെളിച്ചത്തില്‍ ആ താഴ്ച്ചക്കപ്പുറം നീണ്ട പാടശേഖരമാണ് എന്ന് മനസ്സിലായി. പക്ഷെ ലോറി കിടക്കുന്ന ഘര്‍ത്തത്തില്‍ ഒരു നുറുങ്ങു വെട്ടം പോലും ഉണ്ടായിരുന്നില്ല.



കൂട്ടത്തില്‍ രണ്ടു പേര്‍ ആ വഴി ചീറി പാഞ്ഞു പോകുന്ന മറ്റു ചരക്കു ലോറികള്‍ക്ക് കൈ കാട്ടി, താഴ്ചയിലേക്ക് ചൂണ്ടി അലറി വിളിച്ചു കൊണ്ടിരുന്നു. വാഹനങ്ങളുടെ ഇരമ്പലില്‍ ആ വിളികള്‍ വിഫലമാകവേ , മൊബൈല്‍ ഫോണിന്റെ ഇത്തിരി വെട്ടത്തില്‍ ഞങ്ങള്‍ ആ ചെങ്കുത്തായ ചെരിവ് ഇറങ്ങി. അതീവ ദുര്‍ഘടം ആയിരുന്നെങ്കിലും , താഴെ പിടിച്ചു കയറ്റാന്‍ ഒരു ജീവനെങ്കിലും ബാക്കി ഉണ്ടാകണേ എന്ന പ്രാര്‍ഥനയില്‍ ഞങ്ങള്‍ ആ തകര്‍ന്ന വാഹനത്തിനു അടുത്ത് എത്തുക തന്നെ ചെയ്തു.
ഒരുപാട് മലക്കം മറിച്ചിലിന് ശേഷം തലകീഴായ നിലയില്‍ കാണപ്പെട്ട ആ ചരക്കു ലോറി തകര്‍ന്നു തരിപ്പണമായിരുന്നു. ഡ്രൈവറുടെ കാബിന്‍ ഞങ്ങള്‍ക്ക് പുറത്തു നിന്ന് കാണാന്‍ കഴിയാത്ത വിധം അടിയില്‍ പെട്ടിരുന്നു.




ഒരു ഞെരക്കമെങ്കിലും കേള്‍ക്കാന്‍ കാതോര്‍ത്ത് കൊണ്ട് ഞങ്ങള്‍ ആ കാബിന് ചുറ്റും തട്ടി വിളിച്ചു കൊണ്ടിരുന്നു. മുകളില്‍ റോഡ്‌ സൈഡില്‍ ഉള്ളവര്‍ അപ്പോഴും നിര്‍ത്താത്ത വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു.



ഇടയിലെപ്പോഴോ .അള്ളാ. എന്ന് ആരോ വിളിച്ച പോലെ! തോന്നിയതല്ല. ഞെരങ്ങുന്നുണ്ട്. ക്യാബിന്റെ പുറത്തു കാണുന്ന പിളര്‍പ്പിലൂടെ വളരെ പണിപ്പെട്ട് ഞങ്ങളില്‍ ഒരാള്‍ കയറി നോക്കി ആളുണ്ടെന്നു വിളിച്ചു പറഞ്ഞു.



ഞങ്ങളുടെ സാന്നിധ്യം മനസിലാക്കിയത് കൊണ്ടാകാം, അകത്തുള്ള ആള്‍ തന്‍റെ കാല്‍ അനക്കാന്‍ കഴിയുന്നില്ലെന്നും എങ്ങേനെയെന്കിലും പുറത്തു ഇറക്കാനും യാചിച്ചു. ഒടുവില്‍ ആ ക്യാബിന്റെ മുന്നിലെ ചില്ല് പണിപ്പെട്ട് തകര്‍ത്ത് മൂന്നു പേര്‍ ചേര്‍ന്ന് ആ വലിയ മനുഷ്യനെ പുറത്തെടുത്തു. അയാളിലേക്ക് കണ്ണയക്കാതെയാണ് ഞാന്‍ കൈ കൊടുത്ത് സഹായിച്ചത് എന്നാണു സത്യം. ദാരുണമായ ഒരു മുറിവോ ഒടിവോ കാണാന്‍ വയ്യായിരുന്നു എനിക്ക്.



പുറത്തിറങ്ങിയ അയാള്‍ രണ്ടു കാല്‍ നില്‍ക്കാന്‍ പാട് പെട്ടു. വലതു കാലില്‍ നിന്നും ഇടതു തോളില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. പരിക്ക് അതീവ ഗുരുതരമായിരുന്നില്ല. എങ്കിലും ആ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അയാള്‍ മോചിതനായിരുന്നില്ല. ബുദ്ധിഭ്രമം ബാധിച്ച പോലെ അയാള്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. ഇടയ്ക്കു തന്‍റെ ചെരുപ്പുകള്‍ക്കും മൊബൈലിനും വേണ്ടി അവിടമാകെ പരതി. സൈനബാ എന്നോ മറ്റോ ഇടയ്ക്കിടെ വിളിക്കുണ്ടായിരുന്നു. അയാളുടെ ഭാര്യയായിരിക്കണം. അപ്രതീക്ഷിതമായ ആഘാതങ്ങള്‍ മനുഷ്യന്റെ മാനസിക നില ഇത്രത്തോളം തകര്‍ക്കുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു
അപ്പോഴേക്കും കൈകാണിച്ചു നിര്‍ത്തിയ മൂന്നു നാല് ഡ്രൈവര്‍മാര്‍ക്ക് ഒപ്പം ഞങ്ങളുടെ സുഹൃത്തുക്കള്‍ താഴേക്ക്‌ ഇറങ്ങി വന്നു. ഞങ്ങള്‍ എല്ലാവരും കൂടി അയാളെ മുകളില്‍ എത്തിച്ചു. അയാളെ ഒരുഭാഗത്ത്‌ അടക്കി ഇരുത്തുകയും വെള്ളം കൊടുക്കുകയും ചെയ്തു. അതിനിടക്ക് വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തി. ഒരു കുപ്പി വെള്ളം അയാള്‍ തന്‍റെ തലയ്ക്കു മുകളിലൂടെ കമിഴ്ത്തി അനങ്ങാതെ ഇരുന്നു.




ഈ സമയത്താണ് വണ്ടി നിര്‍ത്തിയവരുടെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തകര്‍ന്ന ലോറി ഞങ്ങള്‍ വ്യക്തമായി കാണുന്നത്. അതില്‍ നിന്നും ഒരാള്‍ അംഗഭംഗം പോലും കൂടാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. വല്ലാര്‍പാടത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന ലോറിയില്‍ കപ്പല്‍ നങ്കൂരമിടുന്ന വലിയ ചങ്ങലകള്‍ ആയിരുന്നു. ടണ്‍ കണക്കിന് ഭാരം വരുന്നത്. അവയെല്ലാം മുന്നോട്ടടിച്ചു കാബിന് മുകളില്‍ വീണിരുന്നു എങ്കില്‍ ഡ്രൈവറുടെ പൊടി പോലും കിട്ടില്ലായിരുന്നു.



വാഹനങ്ങള്‍ നിര്‍ത്തി വെള്ളം കൊണ്ട് വന്നവര്‍ അവരുടെ കടമ തീരത്ത പോലെ അയാളെ ഞങ്ങളുടെ അടുത്തു വിട്ട് വളരെ വേഗം സ്ഥലം കാലിയാക്കി. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിര്‍ത്ത്താതെ പോയ മറ്റുള്ളവരേക്കാള്‍ ഭേദം!



കുറച്ചു കഴിഞ്ഞപ്പോള്‍ അപകടത്തില്‍ പെട്ട ഡ്രൈവര്‍ സ്ഥലകാല ബോധം വീണ്ടെടുത്തു. അയാള്‍ പാലക്കാട് പുത്തൂര്‍ സ്വദേശിയാണ്. ആറു മാസമായി ഈ വാഹനം ഓടിക്കുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ അധ്വാനഭാരവും ലോറി ഷെഡ്ഡിലെ കൊതുകുശല്യം മൂലം ഉറക്കം നഷ്ടപ്പെട്ടതും , അങ്ങനെ വണ്ടിയോടിക്കുമ്പോള്‍ അറിയാതെ ഉറങ്ങി പോയതാണെന്നും എല്ലാം ഞങ്ങളോട് പറഞ്ഞു. ഒരു നിമിഷം കണ്ണൊന്നു പാളിയപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി നിര്‍ത്താന്‍ അയാള്‍ സഡന്‍ ബ്രേക്ക്‌ ചെയ്തതാണ് വാഹനം തല കുത്തി മറിയാന്‍ കാരണം. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂല്പാലം വരെ പോയി വന്ന അയാളെ ആ അശ്രദ്ധയുടെ പേരില്‍ ശകാരിക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. ഏതായാലും വലിയൊരു ദുരന്തം ഒഴിവായല്ലോ എന്ന് സമാധാനിച്ചു.
കൊച്ചിന്‍ സ്വദേശിയാണ് വാഹന ഉടമ. അയാള്‍ പറഞ്ഞ നമ്പറില്‍ ഞങ്ങള്‍ ഉടമയെ വിളിച്ചു. വളരെ തണുത്ത പ്രതികരണം ആയിരുന്നു അയാള്‍ക്ക്‌. .ആരും ചാത്തില്ലല്ലോ?. എന്നാണ് അയാള്‍ ചോദിച്ചത്. നമളിങ്ങനെ എത്ര അപകടം കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ . അയാള്‍ക്ക്‌ തകര്‍ന്ന വാഹനത്തിനു ഇന്‍ഷുറന്‍സ്‌ പരിരക്ഷ കാണുമായിരിക്കും!




ഇത്തരം വലിയ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ ഒരു സഹായി കൂടി ഉണ്ടാകാറില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചു. ആ കീഴ്വഴക്കമോന്നും ഉടമസ്ഥര്‍ പാലിക്കാറില്ലത്രേ! അഥവാ സഹായിയെ വേണമെങ്കില്‍ അത് ഡ്രൈവര്‍ തന്നെ സ്വന്തം കയ്യില്‍ നിന്ന് ശമ്പളം കൊടുത്തു നിര്‍ത്തണം പോലും!



ഡ്രൈവറുടെ നിര്‍ദേശ പ്രകാരം അയാളുടെ സഹോദരനെ വിളിച്ചു. അയാള്‍ ഉടനെ വരാം എന്ന് അറിയിച്ചു. പക്ഷെ പാലക്കാട് നിന്ന് അവിടെ എത്താന്‍ രണ്ടു മണിക്കൂര്‍ എങ്കിലും പിടിക്കും അതുവരെ എന്ത് ചെയ്യും? പരുക്കേറ്റ ഇയാളെ തൃശൂരില്‍ ഏതെന്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.



ഞങ്ങളോടൊപ്പം കാറില്‍ ഇരിക്കവെയാണ് അയാള്‍ ആത്മഗതമെന്നോണം പറഞ്ഞത്. തനിക്ക് മൂന്നു പെണ്മക്കള്‍ ആണെന്ന്. മൂന്നു പെണ്മക്കള്‍ ! മലബാറിലെ ഒരു ദരിദ്രമുസ്ലീം കുടുംബത്തില്‍ നാഥനില്ലാതെയായി തീരുന്ന മൂന്നു പെണ്‍കുട്ടികളുടെ അവസ്ഥ ഒരു നിമിഷം മനസ്സിലൂടെ മിന്നി മറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് ഈശ്വരന്റെ അപാരമായ വൈഭവത്തില്‍ , കരുണയില്‍ നമ്മള്‍ അളവറ്റു വിശ്വസിച്ചു പോകുന്നത് .



തൃശൂരിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പരിക്കേറ്റയാളെ പ്രവേശിപ്പിച്ച്, വിവരം അയാളുടെ സഹോദരനെ വിളിച്ചറിയിച്ച് ഞങ്ങള്‍ ഇറങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാതെ ആ രാത്രി മുഴുവന്‍ ലോറിക്കകത്ത് കിടന്നു രക്തം വാര്‍ന്നു മരിക്കേണ്ടിയിരുന്നു അയാള്‍ ! നിറകണ്ണുകളോടെ അയാള്‍ ഞങ്ങളെ യാത്രയാക്കി.



തുടര്‍ന്നുള്ള യാത്രയില്‍ ഞങ്ങള്‍ക്ക്‌ ആര്‍ക്കും ഒരു തരിമ്പു പോലും ഉറക്കം വന്നില്ല. മൂന്നു പെണ്‍കുട്ടികള്‍ക്ക്‌ അവരുടെ ബാപ്പയെയും സൈനബ താത്തായ്ക്ക് അവരുടെ ഭര്‍ത്താവിനെയും മുടിയിഴ വ്യത്യാസത്തില്‍ നഷ്ടപ്പെടാതിരുന്നതിനെ ഓര്‍ത്ത്‌ മാത്രമല്ല, തെന്നിത്തെറിച്ച ആ ചരക്ക് ലോറി ഘര്‍ത്തത്തിലേക്ക് വീഴും മുന്‍പ്‌ ഏതാനും മീറ്റര്‍ കൂടി മുന്നോട്ടു വന്നിരുന്നെങ്കില്‍ മാധ്യമങ്ങളില്‍ അഞ്ചു കോളം വാര്‍ത്തയും പ്രിയപ്പെട്ടവര്‍ക്ക് കണ്ണുനീരും ബാക്കി വെച്ചു ഞങ്ങള്‍ അഞ്ചു പേരും അവസാനിച്ചേനെ ! ദൈവത്തിനു നന്ദി. അടുത്ത അവസരം വരെ എന്നെയും മറ്റുള്ളവരെയും ബാക്കി വെച്ചതിന്.

Saturday 30 July 2011

യാത്രക്കാര്‍ രക്ഷപ്പെട്ടു വിമാനം രണ്ടായിപ്പിളര്‍ന്നു

അയര്‍ലന്‍ഡ്‌ യാക്കോബായ കുടുംബസംഗമം സെപ്‌റ്റം. 16- 18 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം അയര്‍ലന്‍ഡ്‌ പാത്രിയാര്‍ക്കല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം സെപ്‌റ്റംബര്‍ 16, 17, 18 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മോര്‍ ദീയസ്‌കോറസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.




മുന്‍ വര്‍ഷങ്ങളിലെപ്പോലെ വിപുലമായ പരിപാടികളോടെ മൂന്നു ദിവസങ്ങളിലായാണ്‌ കുടുംബസംഗമം നടക്കുക. ബൈബിള്‍ ക്ലാസ്‌, ധ്യാനം, കള്‍ച്ചറല്‍ നൈറ്റ്‌ എന്നിവ കുടുംബസംഗമത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കും. പരിപാടിയുടെ നടത്തിപ്പിലേക്ക്‌ വിപുലമായ കമ്മറ്റിയും രൂപീകരിച്ചു. ഫാ.ജോബി സ്‌കറിയ (ജനറല്‍ കണ്‍വീനര്‍), ഫാ. ബാബു ഏലിയാസ്‌ (കോ-ഓര്‍ഡിനേറ്റര്‍), ടോമി ജേക്കബ്ബ്‌ തുള്ളാമോര്‍ (പബ്ലിസിറ്റി), ജിന്‍സണ്‍ പീറ്റര്‍ ഡബ്ലിന്‍ (കള്‍ച്ചറല്‍ നൈറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍), റെജി ജോണ്‍ താല (ഫിനാന്‍സ്‌).

Holly mass celebrated by HG .Mor Gregorios Kuriakose

പുരോഹിതന്‍ കൈയേറിയ സര്‍ക്കാര്‍ സ്‌ഥലം തിരിച്ചെടുത്തു

കൊടുമണ്‍: റോഡ്‌ പുറമ്പോക്കും ഓടയും കൈയേറി വസ്‌തു സ്വന്തമാക്കിയ പുരോഹിതന്റെ നടപടിയില്‍ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന്‌ പൊതുമരാമത്ത്‌ അധികൃതരെത്തി ഇന്നലെ സ്‌ഥലം തിരിച്ചെടുത്തു. ഇതിനു മുന്നോടിയായി താലൂക്ക്‌ സര്‍വേയര്‍ എത്തി സ്‌ഥലം അളന്ന്‌ തിട്ടപ്പെടുത്തിയിരുന്നു. ഭൂമി കൈയേറിയതായി വ്യക്‌തമായതിനാലാണ്‌ ഇന്നലെ സ്‌ഥലം തിരിച്ചുപിടിക്കാന്‍ അധികൃതര്‍ നടപടിയെടുത്തത്‌.




കൊടുമണ്‍ ചിരണിക്കല്‍ 12-ാം വാര്‍ഡില്‍ പറക്കോട്‌-കൊടുമണ്‍ റോഡില്‍ ഫാത്തിമമാതാ പള്ളിക്കുസമീപം റോഡരുകിലെ ഓടയിലൂടെയുള്ള നീരൊഴുക്കാണ്‌ ഫാ. ശാമുവേല്‍ ജോണ്‍ തടസപ്പെടുത്തിയത്‌.



ഇതുകാരണം ഗതാഗതം ദുസഹമായി. റോഡ്‌ തകര്‍ന്ന്‌ തരിപ്പണമായ അവസ്‌ഥയാണിപ്പോള്‍. ടാര്‍ ഇളകി റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹന ഗതാഗതം പോലും പറ്റാത്ത സ്‌ഥിതിയാണ്‌. രാത്രിയില്‍ വരുന്ന ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ ഇറങ്ങി നിയന്ത്രണം നഷ്‌ടപ്പെട്ട്‌ അപകടത്തില്‍ പെടുന്നതും പതിവാണ്‌.



റോഡ്‌ പുറമ്പോക്ക്‌ ഭൂമി കൈയേറുന്നതിനാണ്‌ തോട്‌ ഉള്‍പ്പെടെയുളള ഭാഗം ഫാ. ശാമുവേല്‍ മണ്ണിട്ട്‌ നികത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. കലുങ്കിന്റെ കൈവരിയും ഇയാള്‍ ഇടിച്ചുനിരത്തി. പുറമ്പോക്ക്‌ ഭൂമി ഉദ്ദേശം അഞ്ച്‌ മീറ്ററിലധികം ഇയാള്‍ കൈയേറിയിട്ടുണ്ടെന്നാണ്‌ ആരോപണം.



ഇതിനെതിരേ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ എത്തി സ്‌ഥിതി വിലയിരുത്തിയിരുന്നു. ഇന്നുരാവിലെ 11-ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എത്തി പോലീസ്‌ സഹായത്തോടെ ഓട കൈയേറിയ ഭാഗവും പുറമ്പോക്കും ഏറ്റെടുത്തു. ഓട ജെ.സി.ബി ഉപയോഗിച്ച്‌ പുനഃസ്‌ഥാപിച്ചു. ഇതിനെതിരേ എതിര്‍പ്പുമായി പുരോഹിതന്‍ എത്തിയെങ്കിലും വിജയിച്ചില്ല.

UK Patriarchal Vicarate family Conference- Promotion video

Friday 29 July 2011

ശ്രേഷ്‌ഠ ബാവയ്‌ക്കും ആര്‍ച്ച്‌ ബിഷപ്പിനും പിറന്നാള്‍ മധുരം

ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിന്റെ ആഭിമുഖ്യത്തില്‍കെര്‍ഹോങ്ക്‌സണിലുള്ള ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെട്ട ഇരുപത്തിയാറാമത്‌ ഫാമിലികോണ്‍ഫറന്‍സിന്റെ സമ്മേളനവേദി ആത്മീയ മേലധ്യക്ഷന്മാരുടെ ജന്മദിനാഘോഷങ്ങള്‍ക്കുകൂടി വേദിയായി.




ജൂലൈ 22-ന്‌ എണ്‍പത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ച മലങ്കര സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ആബൂന്‍ മോര്‍ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയ്‌ക്കും, നാല്‍പ്പത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌തിരുമനസ്സിനും ആശംസകള്‍ നേരുവാന്‍ മന്‍ഹാട്ടന്‍ തീയേറ്ററിലെ പ്രധാന വേദിയില്‍ മെത്രാപ്പോലീത്തമാരായകുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ (മലേക്കുരിശ്‌ ദയറാധിപന്‍), അയൂബ്‌ മോര്‍ സില്‍വാനോസ്‌ (അമേരിക്കന്‍ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരോടൊപ്പം സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്‌തസംഘടനാ ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ ഒത്തുചേര്‍ന്നു.



ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ ആമുഖ പ്രസംഗം നടത്തി. ദീയസ്‌കോറസ്‌മെത്രാപ്പോലീത്ത, സില്‍വാനോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലങ്കര സഭയുടെ വളര്‍ച്ചയ്‌ക്ക് കഠിനയത്നം ചെയ്യുന്ന ശ്രേഷ്‌ഠ ബാവയ്‌ക്കും, പ്രവാസി സമൂഹത്തില്‍ സുറിയാനി ഓര്‍ത്തഡോക്‌സ്സഭയ്‌ക്ക് അഭിമാനിക്കാനാവുംവിധം വളരുന്ന മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ സാരഥി തീത്തോസ്‌മെത്രാപ്പോലീത്തയ്‌ക്കും അനുഗ്രഹാശ്ശിസിന്റേയും ദൈവപരിപാലനത്തിന്റേയും നാളുകള്‍ ഉണ്ടാകട്ടെയെന്ന്‌ തിരുമേനിമാര്‍ ആശംസിച്ചു. മോര്‍ തീത്തോസ്‌ തിരുമേനി കേക്ക്‌ മുറിച്ച്‌ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.



അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ പിറന്നാള്‍ ആശംസകളുംപ്രാര്‍ത്ഥനയും ശ്രേഷ്‌ഠബാവയെ ഉറിയിക്കുകയുണ്ടായെന്ന്‌ മോര്‍ തീത്തോസ്‌ അറിയിച്ചു. ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌ അവതാരകനായിരുന്നു. ഫാ. സജി കുര്യാക്കോസിന്റെ (ഹൂസ്‌റ്റണ്‍)നേതൃത്വത്തില്‍ വൈദീകരും വിശ്വാസികളും പിറന്നാള്‍ മംഗളഗാനം ആലപിച്ചു.



ഭദ്രാസന സെക്രട്ടറി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌, സാജു പൗലോസ്‌ സി.പി.എ (ഭദ്രാസന ട്രഷറര്‍), ജോയിന്റ്‌ ട്രഷറര്‍ സാജു പൗലോസ്‌ മാരോത്ത്‌, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.



സഹോദരങ്ങള്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു

ഒക്കലഹോമ: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയ്രാസില്‍ ഉള്‍പ്പെട്ട ഒക്കലഹോമസെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അംഗങ്ങളായ റിച്ചി വര്‍ഗീസ്‌(21), ഏബ്രഹാം വര്‍ഗീസ്‌ എന്നീ സഹോദരങ്ങള്‍ക്ക്‌ പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യപടിയായ ശെമ്മാശപട്ടം സ്വീകരിക്കുന്നു. ജൂലൈ മുപ്പതാംതീയതി ശനിയാഴ്‌ച ബഥനി സിറ്റിയിലെ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍തിത്തോസ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്‌. സഭയിലെ വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാര്‍, വൈദികശ്രേഷ്‌ഠര്‍,ശെമ്മാശന്‍മാര്‍, തുടങ്ങിയവര്‍ പട്ടം കൊടശുശ്രൂഷയില്‍ പങ്കുചേരുമെന്ന്‌ ഇടവക വികാരി റവ.ഫാദര്‍ സാജു ജോര്‍ജ്‌ അറിയിച്ചു.




അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന റജി വര്‍ഗീസ്‌മിനി ദമ്പതികളുടെ മൂത്ത പുത്രന്‍മാരായറിച്ചിയും ഏബ്രഹാമും ഏഴുവര്‍ഷമായ വിശുദ്ധ മദാബഹയില്‍ ശുശ്രൂഷച്ചു വരുന്നു. സണ്‍ഡേ സ്‌കൂള്‍ , യുവജന പ്രസ്‌ഥാനം എന്നിവരുടെ സജീവ പ്രവര്‍ത്തകരായ രണ്ടുപേരും പഠനത്തിലും സമര്‍ത്ഥരാണ്‌. ഒക്കലഹോമ സ്‌റ്റേറ്റ്‌യൂണിവേഴ്‌സിറ്റിയില്‍ എയറോസ്‌പേസ്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌ റിച്ചി വര്‍ഗീസ്‌.



ഒക്കലഹോമയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്‌ ഏബ്രഹാം വര്‍ഗീസ്‌. അക്കാഡമിക്ക്‌ പഠനത്തോടൊപ്പം വേദശാസ്‌ത്രപഠനവും പൂര്‍ത്തിയാക്കി സഭാശുശ്രൂഷയില്‍പങ്കാളിയാകുവാനാണ്‌ സഹോദരങ്ങള്‍ താല്‍പര്യപ്പെടുന്നത്‌. വളരെ ചെറുപ്പം മുതല്‍ തന്നെ ആദ്ധ്യാത്മീയമേഖലയില്‍ ശുശ്രൂഷ ചെയ്‌തു വരുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ സേവന സന്നദ്ധതയും , വിശാല വീക്ഷണവും, ആത്മീയ നേതൃത്വവുമാണ്‌ തങ്ങളുടെ വൈദീക ശുശ്രൂഷയിലേക്കുള്ള പ്രചോദനമെന്ന്‌ നിയുക്‌ത ശെമ്മാശന്‍മാര്‍ അറിയിച്ചു.



30ാം തീയതി ശനിയാഴ്‌ച രാവിലെ ദേവാലയത്തില്‍ എത്തിച്ചേരുന്ന ആര്‍ച്ച്‌ ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. 9മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബ്ബാന, പട്ടംകൊട ശുശ്രൂഷ എന്നിവയും നടക്കും. 11.30ന്‌നവ ശെമ്മാശന്‍മാരെ അനുമോദിക്കുവാന്‍ ചേരുന്ന യോഗത്തില്‍ ആത്മീയ-സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കുന്നതാണ്‌.ഇടവക വികാരി സജു ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്‌തുവരുന്നു. ചടങ്ങിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിക്കാര്‍ അറിയിച്ചു. വിലാസം: സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, 2208 N.ALEXANDER LN,BETHANY,OKLAHOMA.73008.



കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ.സാജു ജോര്‍ജ്‌ (വികാരി) (405) 4400662, റെജി വര്‍ഗീസ്‌ (405)3301437. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മലങ്കര ആര്‍ച്ച്‌ ഡയ്രാസിസ്‌) അറിയിച്ചതാണിത്‌.



അഗസ്‌റ്റാ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍

ജോര്‍ജിയ: അഗസ്‌റ്റയിലെ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധദൈവമാതാവിന്റെ നാമത്തിലുള്ള ശൂനോയോ പെരുന്നാള്‍ ഓഗസ്‌റ്റ് 13,14 തീയതികളിലായി ആഘോഷിക്കും.




ഫാ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ (ന്യൂയോര്‍ക്ക്‌) പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വംവഹിക്കും. ഇടവക വികാരിയും മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ വൈദീക സെക്രട്ടറിയുമായ ഫാ. മാത്യൂസ്‌ഇടത്തറ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.



ഓഗസ്‌റ്റ് 13-ന്‌ ശനിയാഴാച വൈകുന്നേരം ഏഴുമണിക്ക്‌ പെരുന്നാള്‍ പതാക ഉയര്‍ത്തും. സന്ധ്യാ പ്രാര്‍ത്ഥനയെതുടര്‍ന്ന്‌ ഫാ. ഗീവര്‍ഗീസ്‌ ചട്ടത്തില്‍ നയിക്കുന്ന സുവിശേഷ പ്രഭാഷണം. പ്രധാന പെരുന്നാള്‍ ദിനമായ ഓഗസ്‌റ്റ്14-ന്‌ ഞായറാഴ്‌ച 8.45-ന്‌ പ്രഭാത പ്രാര്‍ത്ഥനയും 9.30-ന്‌ വിശുദ്ധ കുര്‍ബാനയും നടത്തുന്നതാണ്‌. ആഘോഷമായ റാസ, നേര്‍ച്ചവിളമ്പ്‌, ലേലം, കൊടിയിറക്കല്‍, സ്‌നേഹവിരുന്ന്‌ എന്നിവയാണ്‌ ഇതര ചടങ്ങുകള്‍.



വിശുദ്ധ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കുചേരുവാന്‍ വിശ്വാസികള്‍ ഭക്‌തിയോടെ എത്തിച്ചേരണമെന്ന്‌ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. മാത്യൂസ്‌ ഇടത്തറ (ഇടവക വികാരി) 706 868 7626, ജോണ്‍ മണലൂര്‍ (സെക്രട്ടറി), പി.സി. ഏബ്രഹാം (ട്രഷറര്‍). ബിജു ചെറിയാന്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌

Mor Coorilos Geevarghese joins the Parliament March for Dalit Christian Reservation in Delhi


New Delhi: Mor Coorilos Geevarghese, Metropolitan of Niranam diocese joined the hunger strike and Parliament March, jointly organized by the National Council of Churches in India and the Catholic Bishops Conference of India at Ramleela Maidan in New Delhi on Thursday 28 July 2011. Around ten thousand people participated in the March. The March and the hunger strike were organized to demand the rights of reservation for Christians and Muslims of Dalit background. Around 35 bishops from various churches led the March. Several political leaders such as Ms. Brinda Karat, Mr. D. Raja, Mr. Ram Vilas Paswan etc also addressed the gathering. A delegation that included Mor Coorilos also visited the Parliamentary Affairs Minister and represented the concerns with Mr. Bansal.


Thursday 28 July 2011

യാക്കോബായ സുറിയാനി യൂത്ത്‌ അസോ. പ്രവര്‍ത്തന ഉദ്‌ഘാടനം

പത്തനംതിട്ട: യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന യൂത്ത്‌ അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തന ഉദ്‌ഘാടനം നാളെ ഓമല്ലൂര്‍ സെന്റ്‌ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയപള്ളിയില്‍ നടക്കും. ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ അധ്യക്ഷതയില്‍ ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്യും. 'സൈബര്‍ യുഗവും യുവത്വവും' എന്ന വിഷയത്തെക്കുറിച്ച്‌ ബി.എസ്‌.എന്‍.എല്‍ റിട്ട. ഡി.ജി.എം കെ.എം. ജോസഫ്‌ ക്ലാസെടുക്കുമെന്ന്‌ ഭദ്രാസന യൂത്ത്‌ വൈസ്‌ പ്രസിഡന്റുമാരായ ഫാ. എബി സ്‌റ്റീഫന്‍, ബിനു വാഴമുട്ടം, സെക്രട്ടറി വിപിന്‍ ജോണ്‍ കുര്യാക്കോസ്‌, ലിജോ ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. ഓണക്കാലത്ത്‌ ആദിവാസി മേഖലയില്‍ വിതരണം നടത്തുന്ന ഓണക്കിറ്റ്‌ സംഭാവനയുടെ ആദ്യഫണ്ട്‌ ശേഖരണവും നടത്തും.

യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായ പീലിപ്പോസിന്റേതെന്നു കരുതുന്ന ശവകുടീരം തുര്‍ക്കിയിലെ ഹീരോപ്പോളീസില്‍ കണ്ടെത്തി

ഹീരോപ്പോളിസ്: യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായ പീലിപ്പോസിന്റേതെന്നു കരുതുന്ന ശവകുടീരം തുര്‍ക്കിയിലെ ഹീരോപ്പോളീസില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകന്‍ പ്രൊഫ.ഫ്രാന്‍സെസ്‌കോ ഡി'അന്‍ഡ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശവകുടീരം കണ്ടെത്തിയത്. പീലിപ്പോസ് സംസ്‌ക്കരിക്കപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്ത് വര്‍ഷങ്ങളായി ഉദ്ഖനനം നടത്തുകയായിരുന്നു ഫ്രാന്‍സെസ്‌കോയും സംഘവും. കല്ലറയുടെ ഘടനയും എഴുത്തുകളും കല്ലറ പീലിപ്പോസിന്റേതാണന്ന് തെളിയിക്കുന്നതാണന്ന് അദ്ദേഹം വ്യക്തമാക്കി.




12 ക്രിസ്തു ശിഷ്യന്മാരില്‍ ബേത്‌സയ്ദായിലെ പീലിപ്പോസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. യേശു ഗലീലിയിലേക്ക് പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്നെ അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. മറ്റ് 11 ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിച്ചപ്പോള്‍ പീലിപ്പോസിനെ യേശു ക്ഷണിക്കുകയായിരുന്നു. അതിനാല്‍ യേശു കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്.



സമരിയായിലും ഗ്രീസിലും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലും സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് എ.ഡി 80 ല്‍ തുര്‍ക്കിയിലെ ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് ഹീരോപ്പോളിസ്. ക്രിസ്തുമതത്തെ കഠിനമായി എതിര്‍ത്ത ഹീരോപ്പോളിസ് ഗവര്‍ണര്‍ പീലിപ്പോസിനെ വധിക്കാന്‍ ഉത്തരിവിട്ടു. തലകീഴായി തൂക്കിയിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

Wednesday 27 July 2011

ശ്രാദ്ധ പെരുന്നാളും പ്രാര്‍ഥനാസംഗമവും

മണര്‍കാട്‌: വടക്കേപ്പറമ്പില്‍ മാത്യൂസ്‌ കശ്ശീശായുടെ 22-ാമത്‌ ശ്രാദ്ധ പെരുന്നാളും നടുവിലേടം കുടുംബ പ്രാര്‍ഥനാസംഗമവും ഒന്നിന്‌ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടക്കും. രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നേര്‍ച്ച വിളമ്പും നടക്കും. ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ അമയന്നൂര്‍ വടക്കേപ്പറമ്പില്‍ ഫാ. കുര്യന്‍ മാത്യുവിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന പ്രാര്‍ഥനാസംഗമത്തില്‍ പ്രസിഡന്റ്‌ കെ.വി. സ്‌കറിയ കൂറുമല അധ്യക്ഷത വഹിക്കും. ഫാ. കുറിയാക്കോസ്‌ കാലായില്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.

Tuesday 26 July 2011

മിഖായേല്‍ കോറെപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ അനുശോചനം

കല്‍പ്പറ്റ: മലബാര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും ദീര്‍ഘകാലം ഭദ്രാസന സെക്രട്ടറിയുമായിരുന്ന മിഖായേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ മലബാര്‍ ഭദ്രാസന വൈദിക യോഗം അനുശോചിച്ചു. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. ജയിംസ്‌ വന്മേലില്‍, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റുകര, ഫാ. ജോര്‍ജ്‌ജ് മനയത്ത്‌, ഫാ. സൈമണ്‍ മാലിയില്‍, ഫാ. മത്തായി മത്തോക്കില്‍, ഫാ. സക്കറിയ ഈന്തലം കുഴിയില്‍ എന്നിവര്‍ അനുശോചനം രേഖപെടുത്തി. മലബാര്‍ ഭദ്രാസനത്തിലെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധിയായിരിക്കുമെന്ന്‌ ഭദ്രാസന സെക്രട്ടറി അറിയിച്ചു.

പേരൂര്‍: മര്‍ത്തശ്‌മൂനി യാക്കോബായ പള്ളിയില്‍ ഒന്‍പതു നോമ്പാചരണവും ഓര്‍മപ്പെരുന്നാളും തുടങ്ങി. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും കൊടിയേറ്റും നടന്നു

പേരൂര്‍: മര്‍ത്തശ്‌മൂനി യാക്കോബായ പള്ളിയില്‍ ഒന്‍പതു നോമ്പാചരണവും ഓര്‍മപ്പെരുന്നാളും തുടങ്ങി. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും കൊടിയേറ്റും നടന്നു.




ഇന്ന്‌ 8.30-നു വി. മൂന്നിന്മേല്‍ കുര്‍ബാനയില്‍ മാത്യൂസ്‌ മോര്‍ തേവോദോസ്യോസ്‌ കാര്‍മികത്വം വഹിക്കും. തുടര്‍ന്നള്ള നോമ്പുദിനങ്ങളില്‍ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌, തോമസ്‌ മോര്‍ തീമോത്തിയോസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ മുഖ്യ കാര്‍മികരായിരിക്കും.



29-നു രാത്രി അഖണ്ഡപ്രാര്‍ഥന, പ്രധാന പെരുന്നാള്‍ ദിനമായ ഓഗസ്‌റ്റ് ഒന്നിനു രാവിലെ ഒന്‍പതിനു ജോസഫ്‌ മോര്‍ ഗ്രീഗോറിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന. തുടര്‍ന്നു കുട്ടികളെ അടിമവയ്‌പ്, മൂന്നിനു പ്രദക്ഷിണം, നാലിനു പാച്ചോര്‍നേര്‍ച്ച

V.Rev P C Michael Cor Episcopa Pulliyattel Passed away

MEENANGADI: Very Rev P C Michael Cor Episcopa Pulliyattel passed away on Monday at his residence here at Meenangadi after a brief illness. He was 76 and is survived by his wife Annamma Michael, sons Rev Dr Jacob Michael Pulliyattel, George Michael, Paulson Michael, Thomas Michael, and two daughters Lissy Mathai and Sosamma Paulose. According to the spokesman of Malabar Diocese, Michael Cor Episcopa breathed his last at 2.00 AM.






The funeral will be held at St. Peter's & St. Paul's JSO Cathedral, here on July 26, Tuesday at 10.00 AM. Metropolitans Their Graces Mor Philoxenos Zacharias, Dr. Mor Severios Abraham, Mor Gregorios Joseph, Mor Aphrem Mathews, Mor Athanasius Elias and Mor Anthonios Yaqub and priests of Malabar, Kozhikode, Thrissur and EAE dioceses will lead the funeral prayers. Michael Cor Episcopa was the one who worked hard to build Malabar Diocese in its difficult times along with Mor Dionysius Thomas (Present Catholicos Baselios Thomas I), Dr. Mor Gregorios Geevarghese Perumpilly, LL Mor Philoxenos Samuel and Dr. Mor Philoxenos Yuhanon. Cor Episcopa held the role of diocesan administrator 1985. He served the diocese as its secretary for 25 years from 1975 till 2000, and was Sabbha Working Committee Member from 1975 till 2001. He served Morth Mariyam Samajam as its Vice President for 15 years. It was him, who arranged grand reception for His Holiness Patrairch Ignatius Zakka I Iwas in HH's historic visit to Malabar in 1982. Very rev. Cor Episcopa, the first cor Episcopa in Malabar, played key role in oraganising and constructing almost all churches in Malabar and served almost all the churches in the then Malabar Diocese. He along with Mor Philoxenos Samuel represented Malabar Diocese in the consecration of HH Ignatius Zakka I Iwas in 1982 at Damascus. It was during HH's visit to Meenangadi Cathedral, as per the recommendations of the then Catholicos, His Beatitude Baselios Paulose II and the then Diocesan Metropolitan Mor Philoxenos Samuel, HH Consecrated him as Cor Episcopa.



He was very active in the social faces of the district too. He served Thondarnad Service Co Operative Bank as its President for long time. He was the founding President of Meenangadi YMCA. It was during his tenure as vicar in Meenangadi Cathedral, St. Peter's & St. Paul's UP School was started. The malpan of the majority of priests in the then Malabar Diocese, he was a personality who attracted many to the priesthood. A man of simplicity, Michael Cor Episcopa was in fore front to keep the Holy Antiochean faith always. He was honoured with 'Acharya Shreshta' Award, Best priest Award and was listed in 'Who is who in Kerala' in 1995.



He was consecrated as Kassesso by LL Mor Severios Paulose Mulayirikkal at Koratty Zion Seminary in 1958. His Seminary education was under Njarthankal Korathu malpan and Mossa Salama Rabban at malelcuriz Dayaro. His Holiness Patriarch Ignatius Zakka I Iwas and His Beatitude Catholicos Baselios Thomas I condoled on his sad demise

Sunday 24 July 2011

പിതാവിന് ജന്മദിനാശംസകള്‍

മലങ്കര സഭയെ രക്ഷിക്കൂ

സഹോദരങ്ങളെ, നമുക്ക് ഇനി വാചകം അടി അല്ല വേണ്ടത്. പ്രവര്‍ത്തി ആണ്. പള്ളികള്‍ ഒന്നും കയ്യേറുകയോ, വിശ്വാസികളെ ഓടിച്ചു വിടുകയോ ഒന്നും അല്ല ലക്‌ഷ്യം. കേസുകള്‍ ഉള്ള പള്ളികളിലെ ഇരു വിഭാഗങ്ങളും രമ്യതപ്പെട്ടു ഒരു തീരുമാനത്തില്‍ എത്തണം. അതിനുള്ള ഒരു പ്രയത്നം മാത്രം.




ഓരോ ഇടവകക്കാരും ശ്രമിച്ചാല്‍ തീരാവുന്നത്തെ ഉള്ളു. അനാവശ്യമായ സഭാ വിശ്വാസങ്ങള്‍ കൊണ്ട് നാം കെട്ടപ്പെട്ടിരിക്കുകയാണ്. അതൊക്കെ ഒഴിവാക്കി, ശത്രുത്ത ഒക്കെ മാറ്റി നിര്‍ത്തി രമ്യതപ്പെട്ടു നീങ്ങിയാല്‍ എന്ത് സന്തോഷമാണ് സഹോദരങ്ങളെ. യോജിക്കാന്‍ പറ്റുന്ന പള്ളികളില്‍ യോജിച്ചു നീങ്ങുക. അല്ലെങ്കില്‍ സന്തോഷത്തോടെ , സമാധാനത്തോടെ കൈ കൊടുത്ത് പിരിയുക.



ഇടവക അംഗങ്ങളുടെ കൈയ്യിലാണ് ഇതെല്ലാം. സഭാ നേതാക്കന്മാരും മറ്റുള്ള പള്ളിക്കാരും ഇടയില്‍ കയറുമ്പോള്‍ ആണ് പ്രശ്നം. അവരെ എല്ലാം പരമാവധി ഒഴിവാക്കുക.

Mor Gregorios Jacobite Students' Movement Inaugurated at Mangalore.


Mangalore, Jul 18: Mor Gregorios Jacobite Students' Movement (MGJSM), Mangalore, was inaugurated in a function held at St Antony's Jacobite Syrian Cathedral, Jeppu, on Sunday July 17.Dr Kuriakose Mor Theophilose, Metropolitan, MSOT Seminary, Vettickal, Udayagiri, Mulanthuruthy, Kerala, and president of MGJSM Mangalore inaugurated the Movement here on Sunday morning.




Dr Theophilose, in his inaugural address, said, "In the 21st century, the youth are required to grow stronger in terms of spirituality and faith by imbibing Christian values and thereby spread the message of universal brotherhood and lead fruitful lives," he added. Fr Sunny John, spiritual advisor, and Vicar of St Antony's Jacobite Syrian Cathedral, presided over the program. Rev.Fr Mathai Kattumanagttu, Rev. Dn. Anish, general secretary, MGJSM and public relation officer of MSOT Seminary, Vettickal, city lawyer A C Jayaraj, secretary E P Isaac, and trustee C Cherian were the guests of honor. Shaiju Abraham welcomed the gathering. Seematti T Paul proposed the vote of thanks. Blessy compared the program

Saturday 23 July 2011

ശ്രേഷ്‌ഠ കാതോലിക്കാ ബാവാ കാലത്തെ അതിജീവിച്ച വ്യക്‌തിത്വം: മന്ത്രി ബാബു

കൊച്ചി: ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ കാലത്തെ അതിജീവിച്ച വ്യക്‌തിത്വമാണെന്നു മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. ശ്രേഷ്‌ഠ ബാവായുടെ 83-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന ആഘോഷത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ബാവായ്‌ക്ക് ആശംസകളര്‍പ്പിക്കാന്‍ എത്തി.



മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, പിണറായി വിജയന്‍, മന്ത്രി ടി.എം. ജേക്കബ്‌, ടി.എച്ച്‌. മുസ്‌തഫ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഏബ്രഹാം മോര്‍ സേവേറിയോസ്‌, ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, കുര്യാക്കോസ്‌ മോര്‍ ഇവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, സക്കറിയാ മോര്‍ പീലക്‌സിനോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണബാസ്‌, യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഡോ. ഡി. ബാബുപോള്‍, മുന്‍ മന്ത്രിമാരായ ജോസ്‌ തെറ്റയില്‍, എസ്‌. ശര്‍മ, കെ.പി. ധനപാലന്‍ എം.പി, എം.എല്‍.എമാരായ സാജു പോള്‍, ബെന്നി ബഹനാന്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്‌, ജോസഫ്‌ വാഴയ്‌ക്കന്‍, ഡി.സി.സി. പ്രസിഡന്റ്‌ വി.ജെ. പൗലോസ്‌, ബാബു പോള്‍, എം.ജെ. ജേക്കബ്‌, എം.എം. മോനായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഭാ വൈദീക ട്രസ്‌റ്റി കണിയാംപറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേതലക്കല്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരും നിരവധി വൈദികരും സംബന്ധിച്ചു.

നോര്‍വേയില്‍ പോലീസ് വേഷം ധരിച്ചെത്തിയ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 91 ആയി.

ഓസ്‌ലോ: നോര്‍വേയില്‍ പോലീസ് വേഷം ധരിച്ചെത്തിയ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 91 ആയി. ഉട്ടോയ ദ്വീപില്‍ ഭരണകക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറിയാണ് അക്രമി ക്രൂരമായ നരഹത്യ നടത്തിയത്. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്നയാളാണ് ആക്രമണം നടത്തിയത്.




ഇയാള്‍ തീവ്ര വലതുപക്ഷക്കാരനാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ വിഭാഗത്തില്‍ പെട്ടയാളാണ് അക്രമി. മുസ്‌ലീം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്ന ആളാണ് ആന്‍ഡേഴ്‌സ് എന്നും ഇത്തരത്തിലുള്ള ആക്രമണമായിരുന്നു ഇതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 10 പേര്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.



മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ തന്നെ 80 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പോലീസ് മേധാവി വെളിപ്പെടുത്തി. വെള്ളിയാഴ്ച നടന്ന കൂട്ടക്കൊലയുടെ യഥാര്‍ഥ ചിത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും ബോധ്യപ്പെട്ടത് മണിക്കൂറുകള്‍ കഴിഞ്ഞാണ്.



തലസ്ഥാനമായ ഓസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സമീപമുണ്ടായ അതിശക്തമായ സ്‌ഫോടനത്തിന്റെ മറവിലാണ് നരവേട്ട അരങ്ങേറിയത്. സ്‌ഫോടനത്തിന് പിന്നിലും വെടിവെയ്പ് നടത്തിയ അക്രമി തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു.



സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട ശേഷമാണ് 20 മൈല്‍ അകലെ ഉട്ടോയ ദ്വീപില്‍ ഭരണകക്ഷി തന്നെ സംഘടിപ്പിച്ച ക്യാമ്പ് നടക്കുന്ന സ്ഥലത്ത് ആക്രമി വെടിവെയ്പ് നടത്തിയത്. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു.



കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചുവീഴ്ത്തിയ അക്രമി വെടിയൊച്ച കേട്ട് വെള്ളത്തിലേക്ക് ചാടിയവരെ വെള്ളിത്തിലിട്ടും നിറയൊഴിച്ചുവെന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ശക്തികളുടെ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗിന്റെ ഓഫീസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയതായി പോലീസ് അറിയിച്ചു.



പ്രധാനമന്ത്രി ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നില്ല. അദ്ദേഹം സുരക്ഷിതനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന മറ്റ് ഓഫീസുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റിയിട്ടുണ്ട്. 2005 ല്‍ ലണ്ടനില്‍ നടന്ന സ്‌ഫോടനപരമ്പരയ്ക്ക് ശേഷം പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.



Friday 22 July 2011

ബാവ വിനയാന്വിതനായ ഇടയശ്രേഷ്ഠന്‍ -മന്ത്രി കെ. ബാബു

കോലഞ്ചേരി: മലങ്കര സഭയിലെ വിനയാന്വിതനായ ഇടയശ്രേഷ്ഠനാണ് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമനെന്ന് എകൈ്‌സസ് മന്ത്രി കെ. ബാബു പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ 83-ാം ജന്മദിനാഘോഷ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.




ബാവയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനാപൂര്‍ണമായ ജീവിതവുമാണ് സഭയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 11.30ഓടെ തുടങ്ങിയ സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ ജന്മദിന കേക്ക് മുറിച്ചു.



മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമിസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, സഖറിയാ മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി. ധനപാലന്‍ എംപി, പി.സി. ചാക്കോ എംപി, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, സാജു പോള്‍, അഡ്വ. ജെയ്‌സന്‍ ജോസഫ്, ഡോ. ഡി. ബാബുപോള്‍, കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.



മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, മന്ത്രി ടി.എം. ജേക്കബ് തുടങ്ങിയവര്‍ ശ്രേഷ്ഠ ബാവയ്ക്ക് ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Catholicos Aboon Mor Baselios Thomas I

ധ്യാനയോഗവും ശ്രാദ്ധപ്പെരുന്നാളും

തിരുവാങ്കുളം: കൊച്ചി ഭദ്രാസന ആസ്‌ഥാനമായ ക്യംത സെമിനാരിയില്‍ ധ്യാനയോഗവും ഡോ. തോമസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെയും മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ്‌ റമ്പാന്റെയും ശ്രാദ്ധപ്പെരുന്നാളും 23, 24 തീയതികളില്‍ നടക്കും. 23ന്‌ രാവിലെ 10 മുതല്‍ നടക്കുന്ന ധ്യാനയോഗത്തിന്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ ഫീലക്‌സിനോസ്‌ നേതൃത്വം നല്‍കും. 24ന്‌ രാവിലെ 8.45ന്‌ ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്നു നടക്കുന്ന ധ്യാനയോഗത്തില്‍ മന്ത്രിമാരായ ടി.എം. ജേക്കബിനും കെ. ബാബുവിനും സ്വീകരണം നല്‍കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്യും. നിര്‍ധനരായവര്‍ക്കുള്ള അരി വിതരണവും നടക്കും. 11.45 നു നടക്കുന്ന നേര്‍ച്ചസദ്യ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസും മൈലാപൂര്‍ ഭദ്രാസനാധിപന്‍ ഐസക്‌ മോര്‍ ഒസ്‌താത്തിയോസും ആശീര്‍വദിക്കും.

പള്ളി സെമിത്തേരിയിലെ സംസ്‌കാരം ബന്ധു വിലക്കി; മൃതദേഹം മോര്‍ച്ചറിയില്‍

പാമ്പാടി: പിതൃസഹോദരന്‍ അനുവദിക്കാത്തതുമൂലം മധ്യവയസ്‌കന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ ബന്ധുക്കള്‍ കുഴയുന്നു. തത്‌ക്കാലം മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കു മാറ്റിസൗത്ത്‌ പാമ്പാടി കൊച്ചുപുരയില്‍ പരേതനായ അന്ത്രയോസിന്റെ മകന്‍ രാജു കുര്യാക്കോസ്‌ (51) ആണ്‌ വ്യാഴാഴ്‌ച മരിച്ചത്‌. ശ്വാസകോശ സംബന്ധമായ അസുഖംമൂലം കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം20 വര്‍ഷം മുമ്പ്‌ പാമ്പാടിയില്‍നിന്നും പോയ രാജു രണ്ടുവര്‍ഷം മുമ്പാണ്‌ അമ്മവീടായ പേരൂരില്‍ താമസം തുടങ്ങിയത്‌രാജുവിന്റെ അമ്മവീട്ടുകാര്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളായതിനാലും രാജു അവിടെ പള്ളിയില്‍ പോയിട്ടില്ലാത്ത ആളുമായതിനാല്‍ പേരൂര്‍ പള്ളിയില്‍ സംസ്‌കരിക്കാന്‍ കഴിയില്ല. അറ്റകുറ്റപ്പണികള്‍മൂലം കോട്ടയം മുനിസിപ്പല്‍ ശ്‌മശാനവും അടച്ചിട്ടിരിക്കുകയാണ്‌.




പാമ്പടി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഡിപ്പോ മാനേജരായി രാജു നേരത്തെ പ്രവര്‍ത്തിച്ചിരുന്നതാണ്‌. സ്‌ഥലംവിട്ടതിനുശേഷം രാജുവിനെക്കുറിച്ച്‌ ആര്‍ക്കും വിവരമുണ്ടായിരുന്നില്ല

JSVBS concluded at St. Ignatious JSOC, Tallaght, Dublin, Ireland

 IRELAND: Vacation Bible school concluded at St. Ignatious JSOC, Tallaght, Dublin, Ireland. Rev. Fr. Babu & Sunday School teachers of the Church coordinated this years JSVBS. Lots of students from different parts of Dublin participated in the camp.




ശ്രേഷ്ഠ പിതാവിന് ജന്മദിനാശംസകള്‍...............

Thursday 21 July 2011

H.B Catholicose Baselious Thomas 1st Celebrating 83 Birthday Today



Birthday wishes & Prayers from all members of Birthday wishes & Prayers from all members of Universal Syriac Orthodox Church









മലങ്കര കണ്‍വെന്‍ഷന്‌ ന്യൂയോര്‍ക്കില്‍ 21-ന്‌ തിരിതെളിയും

ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെആഭിമുഖ്യത്തില്‍ നടത്തുന്ന 21-മത്‌ ഫാമിലി കോണ്‍ഫറന്‍സ്‌- കണ്‍വെന്‍ഷന്‍ ജൂലൈ 21-ന്‌ വ്യാഴാഴ്‌ചവൈകുന്നേരം ന്യൂയോര്‍ക്കിലെ കെര്‍ഹോങ്ക്‌സണിലുള്ള ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ തിരശ്ശീല ഉയരും.




മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌,മലങ്കര സഭയിലെ സിംഹാസന പള്ളികളുടെ ചുമതല വഹിക്കുന്ന മലേക്കുരിശ്‌ ദയാറാധിപന്‍ കുര്യാക്കോസ്‌ മോര്‍ ദിയോസ്‌കോറസ്‌ മെത്രാപ്പോലീത്ത, മലങ്കരയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാംസേവേറിയോസ്‌, അമേരിക്കയിലെ ക്‌നാനായ ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ എന്നിവര്‍ നാലുദിനം നീളുന്ന കണ്‍വെന്‍ഷന്‌ നേതൃത്വം നല്‍കും.ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നു.



ഭദ്രാസന ട്രഷറര്‍ സാജു പൗലോസ്‌ സി.പി.എ, ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടയ്‌ക്കാട്‌എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു. 26-മത്‌ കണ്‍വെന്‍ഷന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ അറിയിച്ചു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), ജോബി ജോര്‍ജ്‌ (ഭദ്രാസന വക്‌താവ്‌) എന്നിവര്‍അറിയിച്ചതാണിത്‌.



ശ്രേഷ്ഠ ബാവയുടെ ജന്മദിനം ആഘോഷിച്ചു

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ എണ്‍പത്തിമൂന്നാം ജന്മദിനം ആഘോഷിച്ചു. അങ്കമാലി ഭദ്രാസന അടിസ്ഥാനത്തില്‍ കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലാണ് ആഘോഷച്ചടങ്ങ് നടന്നത്. അനുമോദന സമ്മേളനത്തില്‍ പൗലോസ് കാട്ടുചിറ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു.




ശ്രേഷ്ഠ കാതോലിക്കാ ബാവ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. കോറെപ്പിസ്‌കോപ്പമാരായ ബേബി ജോണ്‍ ഐക്കാട്ടുതറ (വൈദിക സംഘം സെക്രട്ടറി), മാത്യു കെ. കൊറ്റാലില്‍, പീറ്റര്‍ ഇല്ലിമൂട്ടില്‍, ഫാ. വര്‍ഗീസ് തെക്കേക്കര, ഫാ. കുര്യാക്കോസ് മാണിയാട്ട്, ഫാ. വര്‍ഗീസ് അരീക്കല്‍, ബേബി ജോണ്‍ പാണ്ടാലില്‍, ഫാ. ബെല്‍ത്ത് എസ്. കുരുവിള, ഫാ. കുര്യാക്കോസ് ചാത്തനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ അനേകം വിശ്വാസികളും പങ്കെടുത്തു.



Wednesday 20 July 2011

കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഉജ്വല വരവേല്‍പ്‌

ന്യൂയോര്‍ക്ക്‌: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 26-മത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയും പ്രധാന പ്രഭാഷകനുമായ അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ന്യൂയോര്‍ക്കിലെ ജെ.എഫ്‌.കെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി
മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയെ വൈദീക ശ്രേഷ്‌ഠര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. ഭദ്രാസന ജോയിന്റ്‌ ട്രഷറര്‍ സാജു പൗലോസ്‌ മാരോത്ത്‌, റവ. ഡീക്കണ്‍ ജോയല്‍ ജേക്കബ്‌ എം.ഡി എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.




വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ഭദ്രാസന ആസ്ഥാനത്ത്‌ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്ത അരമന ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥനയര്‍പ്പിച്ചു. മലേക്കുരിശ്‌ ദയറായുടെ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ മോര്‍ ദിയസ്‌കോറസ്‌ തിരുമേനി ഇത്‌ രണ്ടാം തവണയാണ്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകനാകുന്നത്‌. പ്രമുഖ വാഗ്‌മിയും വേദപണ്‌ഡിതനുമായ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ തിരുമേനി നാലുദിനം നീളുന്ന കണ്‍വെന്‍ഷനില്‍ ചിന്താവിഷയത്തെ ആസ്‌പദമാക്കിയുള്ള വിവിധ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌.



`കര്‍ത്താവേ വിശ്വസ്‌തന്‍: അവന്‍ നിങ്ങളെ ഉറപ്പിച്ച്‌ ദുഷ്‌ടന്റെ കൈയില്‍ അകപ്പെടാത്തവണ്ണം കാത്തുകൊള്ളും’ (2 തെസ്സലോനിക്യാര്‍ 3:3) എന്നതാണ്‌ ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ തീം. ജൂലൈ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ പ്രമുഖ കണ്‍വെന്‍ഷന്‍ കേന്ദ്രമായ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സ്‌ ഞായറാഴ്‌ച പ്രത്യേകം തയാറാക്കപ്പെട്ട ത്രോണോസില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിക്കുന്നതാണ്‌. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സിലിനാണ്‌ കണ്‍വെന്‍ഷന്‍ നടത്തിപ്പിന്റെ മുഖ്യ ചുമതല.



ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.





മലങ്കര ദീപം ഇരുപത്തിയാറാം പതിപ്പ്‌ പുറത്തിറങ്ങുന്നു

ന്യൂയോര്‍ക്ക്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മുടക്കംകൂടാതെ പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപത്തിന്റെ 26-മത്‌ വാര്‍ഷിക പതിപ്പ്‌ ജൂലൈ 21 മുതല്‍ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍(ന്യൂയോര്‍ക്ക്‌) വെച്ച്‌ നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ പുറത്തിറക്കുമെന്ന്‌ ചീഫ്‌ എഡിറ്റര്‍മനോജ്‌ ജോണ്‍ (ന്യൂജേഴ്‌സി) അറിയിച്ചു.




ഭദ്രാസന വളര്‍ച്ചയുടെ രേഖാചിത്രമായി പ്രസിദ്ധീകരിച്ചുവരുന്ന മലങ്കര ദീപം ഇരുപത്തിയാറാം പതിപ്പില്‍ആകര്‍ഷകങ്ങളായ ഒട്ടനവധി വിഭവങ്ങള്‍ വായനക്കാര്‍ക്കായി ചേര്‍ത്തിട്ടുണ്ട്‌. വിവിധ ഭക്‌തസംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സിയിലെ ഗാര്‍ഡന്‍ സേ്‌റ്ററ്റ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ അതിവിപുലമായ ജൂബിലി കണ്‍വെന്‍ഷന്‍ ചിത്രങ്ങള്‍, ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഫയല്‍ചിത്രങ്ങള്‍, ഈടുറ്റ ലേഖനങ്ങള്‍, കവിതകള്‍ എന്നിവ മലങ്കര ദീപത്തെ വര്‍ണ്ണവൈവിധ്യമാക്കുന്നു.



ഭദ്രാസനത്തിലെ വൈദീകര്‍, അത്മായ നേതാക്കള്‍ എന്നിവര്‍ ചീഫ്‌ എഡിറ്റര്‍മാരായി പുറത്തിറക്കിയിട്ടുള്ളമലങ്കര ദീപം കാലത്തിനൊപ്പം പരിഷ്‌കരിച്ചിട്ടുള്ളതാണെന്ന്‌ കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോമോര്‍ തീത്തോസ്‌ മുഖ്യരക്ഷാധികാരിയും, മനോജ്‌ ജോണ്‌ ചീഫ്‌ എഡിറ്ററുമായുള്ള മലങ്കര ദീപം2011-ന്റെ പബ്ലിഷിംഗ്‌ കമ്മിറ്റിയംഗങ്ങളായി ബാബു ജേക്കബ്‌ നടയില്‍, ജോയി ഇട്ടന്‍, ബിജു ചെറിയാന്‍,തോമസ്‌ വലിയവീടന്‍സ്‌, സാജു പൗലോസ്‌ മാരോത്ത്‌, സാബു ജേക്കബ്‌, ടീന വര്‍ഗീസ്‌, രാജേഷ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ മാത്യു, മാമ്മന്‍ പി.ജോണ്‍, മിഗി വെള്ളക്കാട്ടില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ബിജു ചെറിയാന്‍(പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.



Tuesday 19 July 2011

പേരൂര്‍ മര്‍ത്തശ്‌മൂനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

മക്കളുടെയും ഗുരുനാഥനായ മാര്‍ ഏലിയാസറിന്റെയും ഓര്‍മപ്പെരുന്നാള്‍ 24-നു തുടങ്ങും. ഒന്‍പതു നോമ്പാചരണത്തോടെ ഓഗസ്‌റ്റ് ഒന്നിനു സമാപിക്കും.




തിരുവസ്‌ത്ര സ്‌ഥാപന വാര്‍ഷികദിനമായ 24-ന്‌ 8.30-നു കുര്യാക്കോസ്‌ മാര്‍ തെയോഫിലോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും കൊടി ഉയര്‍ത്തലും നടക്കും.



നോമ്പ്‌് ദിനങ്ങളില്‍ അഞ്ചിന്മേല്‍ കുര്‍ബാനയിലും മൂന്നിന്മേല്‍ കുര്‍ബാനയിലും ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌, കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, തോമസ്‌ മാര്‍ തീമോത്തിയോസ്‌, ഐസക്ക്‌ മാര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ദിവസവും രാവിലെ 10.30-നു ധ്യാനയോഗം, 12-ന്‌ ഉച്ചനമസ്‌ക്കാരം, 6.30-നു സന്ധ്യാപ്രാര്‍ഥന.



പ്രധാന പെരുന്നാള്‍ ദിനമായ ഓഗസ്‌റ്റ് ഒന്നിനു രാവിലെ എട്ടിനു നമസ്‌കാരം, ഒന്‍പതിന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. കുട്ടികളെ അടിമവയ്‌പ്, മൂന്നിനു പ്രദക്ഷിണം, നാലിനു പാച്ചോര്‍ നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. ഇറാക്കില്‍ കരക്കോശിലെ മര്‍ത്തശ്‌മൂനി ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന തിരുവസ്‌ത്രം പെരുന്നാള്‍ ദിനങ്ങളില്‍ വണങ്ങുന്നതിനു സൗകര്യമൊരുക്കും. വികാരി ഫാ. മാണി കല്ലാപ്പുറത്ത്‌, ഫാ. പീറ്റര്‍ കുത്തുകല്ലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ട്രസ്‌റ്റി ബേബി ലൂക്കോസ്‌ പെരുമണ്ണിക്കാലാനിരപ്പേല്‍, സെക്രട്ടറി അലക്‌സാണ്ടര്‍ ഉതുപ്പ്‌ താലിമൂട്ടില്‍, തമ്പി കെ. വര്‍ഗീസ്‌ കുന്നത്ത്‌, സി.സി. വര്‍ഗീസ്‌ ചാക്കാശേരില്‍ എന്നിവര്‍ കണ്‍വീനര്‍മാരായി കമ്മിറ്റികള്‍ രൂപീകരിച്ചു.

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാള്‍ മലങ്കര സഭാടിസ്‌ഥാനത്തില്‍

കോലഞ്ചേരി: മലേക്കുരിശ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ 15-ാം മത്‌ ശ്രാദ്ധപെരുന്നാള്‍ അഖില മലങ്കരാടിസ്‌ഥാനത്തില്‍ ആഘോഷിക്കൂം. ആഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ 1 തീയതികളിലാണ്‌ പൊരുന്നാള്‍ ആഘോഷം. യോഗം കുര്യാക്കോസ്‌ മാര്‍ ദിയസ്‌ കോറസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. കെ.പി. ഗീവര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ജോണ്‍, സ്ലീബാ പോള്‍, ഫാ. സാജു ചെറുവിളളില്‍, ഫാ. രാജു കൊളപ്പുറത്ത്‌, ഫാ. പൗലോസ്‌ പുതിയാമഠം, മോന്‍സി വാവച്ചന്‍, പോള്‍ വി. തോമസ്‌, എന്‍.പി. വര്‍ഗീസ്‌, ക്‌നാലാത്ത്‌, ജോര്‍ജ്‌ എം. എബ്രാഹാം, വി.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു.

M. P Varghese Founder Secretary of Mor Athanasious College Association Passed away.

Prof. M. P. Varghese, eminent scholar and great organizer, was born in an aristocratic Christian family - Manjummekudiyil - in Central Kerala (India) at Keerampara in Kothamangalam Taluk, on 29 June 1922. He graduated in Economics from Union Christian College, Aluva with a Gold medal from the Travancore University in 1945. He took his Master's Degree from Madras Christian College in 1947 and M. Litt. from Madras University in 1951. During 1957-58 he spent one year in Oxford doing research work on Keynes' General Theory under the renowned Economist Sir Roy Harrod.




His public life started in 1952 when he became a Member of the Legislative Assembly of the State. From the very beginning his main interest was the establishment of educational institutions in the field of higher education. In 1953 he became the Founder Secretary of the Mar Athanasius College Association, which established the Mar Athanasius College in 1955, Mar Athanasius College of Engineering in 1961 and Athanasius College High School in 1966 and the Mar Baselios College at Adimali in the Idukki District in 2003. He is the main source of strength behind all these institutions and he continues to lead them as the Secretary of the Association and Manager of the Institutions.



Prof. Varghese joined the faculty of Economics at Mar Athanasius College in 1955, a college which was established largely by the untiring efforts of Prof. Varghese and his associates. He held the dual posts of Principal and Professor in Economics from 1963 to 1982 with a break of three years between 1969 and 1972. Prof. Varghese brought his research work, started in Oxford, to a fruitful culmination by publishing his two books in Economics, namely; A Criticism of Keynes' General Theory and Theory of Economic Potential and Growth. He continues as the Hon. Professor in the Mar Athanasius College while functioning as the Secretary (Chief Executive Officer) of Mar Athanasius College Association which runs the College.



He has been an ardent fighter for social causes. When there was a proposal to locate a Nuclear Power Plant in Central Kerala at Bhoothathankettu in Kothamangalam Taluk, where the density of population is very high, he took up the fight to beat the proposal. It was in pursuit of this endeavor that he formed a society called OPNR (Organisation for Protection from Nuclear Radiation). He won the battle when Smt. Indira Gandhi the then Prime Minister unequivocally declared that the establishment of a Nuclear Plant in Kerala is not under consideration. Prof. Varghese has also written an authoritative book on the subject titled A Critique of the Nuclear Programme.



When he realized that Kerala was sliding back in the field of technical education he formed OPTEK (Organisation for Promotion of Technical Education in Kerala) and organized seminars through out the length and breadth of Kerala bringing out the need for more Engineering and Medical Colleges in the private sector. It was this campaign which persuaded the government to take a helpful policy towards permitting private, self financing colleges in the State.



His unique contributions were not limited to the academic and social realms. The agricultural field is also one which has been greatly enriched by his master mind. He has formed OFFER (Organization of Farmers for Establishment of Rights) to fight for the just causes of farmers. His work The Law of Land Acquisition and Compensation -- A Criticism is intended to remedy the injustice now meted out to the small farmers in India whose properties are compulsorily acquired by the State.



Prof. M.P. Varghese has honoured with the 'Acharya Award' for his eminence as a scholar and an untiring organizer, ' Akshaya Award' for his outstanding services in the field of Higher Education, 'Sevana Retna' by Y's men International, 'Desa Retna' by Kothamangalam Municipality, 'Suvarna Rekha' by Suvarna Rekha registered cultural society and 'Vikas Award' for his yeoman services rendered in various realms of life, 'Prakruthi Mithra' puraskaram in recognition of his outstanding services for the protection of environment.

Monday 18 July 2011

സ്ത്രീകള്‍ കമ്പോളശക്തികളുടെ പിടിയില്‍-ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത

കോട്ടയം: കമ്പോളശക്തികളുടെ നീരാളിക്കൈകളിലാണ് കേരളത്തിലെ സ്ത്രീസമൂഹമെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുംനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീസുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.




കേരളത്തിലെ പൊതുസമൂഹം ഇതിനെതിരെ അതീവജാഗ്രതയോടെ പ്രതിരോധം തീര്‍ക്കണം. പൈതൃകത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന പലസ്ഥലങ്ങളും ഇന്നു പീഡനത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീസുരക്ഷാസമിതി സംസ്ഥാന സെക്രട്ടറി മിനി കെ. ഫിലിപ്പ് അധ്യക്ഷയായി. ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ. പി.ബി.ആര്‍. പിള്ള, ജോര്‍ജ് മുല്ലക്കര, പ്രൊഫ. ഫിലിപ്പ് എന്‍. തോമസ്, ഡോ. സി. സുരേന്ദ്രനാഥ്, പ്രൊഫ. സി. മാമ്മച്ചന്‍, ഫാദര്‍ ചെറിയാന്‍ രാമനാലില്‍, ഡോ.വി.വേണുഗോപാല്‍, പി.വി.എബ്രഹാം, ജോര്‍ജ്മാത്യു കൊടുമണ്‍, കുഞ്ഞുമോന്‍ കുര്യന്‍, ഷൈല കെ. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sunday 17 July 2011

ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സമാധാനത്തിന്റെ പാതയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക്‌ മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കും നിവേദനം നല്‍കി

ന്യൂഡല്‍ഹി: ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സമാധാനത്തിന്റെ പാതയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക്‌ മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കും നിവേദനം നല്‍കി.




ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ യാക്കോബായ സുറിയാനി സഭ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നു. നാളിതുവരെ നടന്നിട്ടുളള സമാധാന ചര്‍ച്ചകളോട്‌ ഓര്‍ത്തഡോക്‌സ് സഭ കാണിച്ചിട്ടുള്ള നിഷേധാത്മക നിലപാട്‌ സഭാ സമാധാനത്തിന്‌ വിലങ്ങുതടിയായി തീര്‍ന്നിരിക്കുന്നു. ഇരുസഭകളായി സമാധാനമായി മൂന്നോട്ടു പോകാനും പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്ന്‌ ആരാധന നടത്താനുള്ള ക്രമീകരണം എത്രയും വേഗം നടപ്പാക്കി തരണമെന്നും ശ്രേഷ്‌ഠബാവ ഇരുവരോടും ആവശ്യപ്പെട്ടു.




ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, സെക്രട്ടറി ഫാ. ഐസക്ക്‌ മാത്യു, അല്‍മായ സെക്രട്ടറി കമാന്‍ഡര്‍ രാജന്‍ സ്‌കറിയ, ജോയിന്റ്‌ സെക്രട്ടറി സണ്ണി തോമസ്‌, സെന്റ്‌ പീറ്റേഴ്‌സ് കത്തീഡ്രല്‍ വൈസ്‌ പ്രസിഡന്റ്‌ കമാന്‍ഡര്‍ ടി.എസ്‌ സാമുവല്‍, ഡി . ഷാനു പൗലോസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ

കോലഞ്ചേരി: പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംഘര്‍ഷമുണ്ടായി. യാക്കോബായ വിഭാഗത്തിന്റെ അര്‍ധവാര്‍ഷിക പൊതുയോഗവും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സണ്‍ഡേ സ്‌കൂള്‍ പരീക്ഷയും ഒരേസമയത്ത് നടത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.




ഓര്‍ത്തഡോക്‌സ് വിഭാഗം പൊതുയോഗം തടസ്സപ്പെടുത്താനെത്തിയെന്ന് യാക്കോബായ വിഭാഗവും യാക്കോബായ വിഭാഗം സണ്‍ഡേ സ്‌കൂള്‍ പരീക്ഷ തടസ്സപ്പെടുത്താനെത്തിയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും ആരോപിച്ചായിരുന്നു സംഘര്‍ഷം. ഞായറാഴ്ച 3.45 ഓടെയായിരുന്നു സംഭവം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വൈകീട്ട് ആറ് മുതലാണ് സമയമുള്ളതെന്നും അതിനുശേഷം മാത്രമേ പരീക്ഷ അനുവദിക്കൂ എന്നും യാക്കോബായ വിഭാഗം പറഞ്ഞു. ഇതേസമയം, പൊതുയോഗ സമയത്ത് പരീക്ഷ നടത്തരുതെന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കിയത് യാക്കോബായ വിഭാഗമാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും കുറ്റപ്പെടുത്തി.



ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്‌ക്കൊടുവില്‍ പുത്തന്‍കുരിശ് പോലീസ് എത്തി ഇരു വിഭാഗത്തെയും ശാന്തരാക്കി. കഴിഞ്ഞദിവസം മരംമുറിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളാണ് ഞായറാഴ്ചത്തെ സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

H.B Catholicose Baselious Thomas 1st had a meeting with Honerable Prime Minister Manmohan Singh & UPA President Mrs. Sonia Gandhi

NEW DELHI: H.B Catholicose Baselious Thomas 1st had a meeting with Honorable Prime Minister Manmohan Singh & UPA President Mrs. Sonia Gandhi. H.B urged to open the closed churches in Malankara due to the dispute between the rival faction, in-between the meeting

Both the leaders enquired about the health of H.H Patriarch Ignatious Zakka 1st and extended their warm wishes to the Head of Syrian Orthodox Church to H.B Catholicose. Also both leaders appreciated Catholicose of India for the stand of Jacobite Syrian Orthodox Church for keeping religious harmony & standing for the backward community. H.G Issac Mor Osthathiose (Asst. Metrapolitian Delhi Diocese), Diocean Secretary Rev. Fr. Issac Mathew, Lay Secretary of the diocese Rajan Scaria, Joint secretary Sunny Thomas, St. Peter's Cathedral Vice President T. S Samuel & Dn. Shanu Poulose were present during the meeting.




H.B Catholicose Baselious Thomas 1st had a meeting with Honerable Prime Minister Manmohan Singh

NEW DELHI: H.B Catholicose Baselious Thomas 1st had a meeting with Honorable Prime Minister Manmohan Singh H.B urged to open the closed churches in Malankara due to the dispute between the rival faction, in-between the meeting.


Bangalore Diocean council meet held.

BANGALORE: Bangalore Diocean council held at St. Mary's JSO Cathedral, Queens Road. Meeting was presided over by H.B Catholicose Baselious Thomas 1st. Asst. Metropolitan of Bangalore Diocese H.G Pathrose Mor Osthathiose, H.G Geevarghese Mor Coorilose & H.G Mathews Mor Aprem was present for the meeting. Very Rev. Fr. Kuriakose Corepiscopa, Very Rev. Fr. Roy Abraham Kochattu Corepiscopa, Diocean Priest Secretry Rev. Fr. Kuriakose Punnachalil, Rev fr. Jerry Kurian, Rev. Fr. Jacob Joseph, Rev. fr. Prince Kalloor, rev. Fr. Geevarghese Pulayath, Rev. fr. Varghese Chenganattu, Rev. Fr. Paulose Mangalath, Rev. Fr. John Ipe & Rev. Fr. Eldho John were present for the meeting. 83rd Birthday of H.B Catholicose Baselious Thomas 1st was celebrated during the occasion.




Apart from priest all the diocean council members also were present there. As per the Holy synod Decision H.B bava appointed H.G Pathrose Mor Osthathiose as the Metrapolitian of Bangalore Diocese. Steps have been taken to start the Diocean office in the centre of the city and to start new congregations & churches in different parts of Bangalore where we don't have service now. Council has identified Mysore as a place where service has to be started at the earliest and steps have been taken in this regard.



Wednesday 13 July 2011

Tuesday 12 July 2011

H.G. Mor Severious Celebrates 70th Birthday at St. Mary's JSOC, Lynbrook, New York

NEW YORK: H.G. Abraham Mor Severious celebrated his 70th Birthday celebrations in New York on Sunday July 10th, 2011 at St. Mary's JSOC, Lynbrook, Long Island, New York. Mor Severious conducted Holy Qurbana. After the Divine liturgy, Vicar, Rev. Fr. Geevarghese Jacob Chalishery inaugurated the public meeting. Sunday School students sung to His Grace on this special occasion. Church Secretary Mr. Baby Kuriakose, Sunday School Headmaster Mr. Kuriakose Paily, MarthaMariam Vanitha Samajam Representative Mrs. Chinnamma Paulouse and MGSOSA Youth Association Rep Mr. Binu Kuriakose expressed their sincere Birthday wishes.





New congregation started at Goldcoast, Australia.

ദേവാലയങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കം അവസാനിപ്പിക്കണം - ബാവ

കോലഞ്ചേരി: സഭയിലെ ദേവാലയങ്ങള്‍ പിടിച്ചടക്കാനുള്ള എതിര്‍വിഭാഗത്തിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. സഭയില്‍ സമാധാനമുണ്ടാക്കുവാന്‍ സത്യവിശ്വാസ സംരക്ഷണത്തിന്റെ വഴിയില്‍ ചിന്തിക്കണമെന്നും പൂര്‍വ പിതാക്കന്മാര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ പള്ളികള്‍ അടച്ചിടുവാനുള്ളതല്ലെന്നും ബാവ ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാന്‍ വലമ്പൂര്‍ പള്ളി മാതൃകയാക്കണമെന്നും ബാവ പറഞ്ഞു.




എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ബാവ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ സ്ലീബ പോള്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. ബേബി മാനാത്ത്, ഫാ. പൗലോസ് എരമംഗലം, ഫാ. പൗലോസ് പുതിയമഠം, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. എല്‍ദോസ് കക്കട്ടില്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ.യോഹന്നാന്‍, ഫാ. ഐസക് കരിപ്പാല്‍, ഫാ. ജിബു കൊച്ചുപുത്തന്‍പുര, ഫാ. ഷിബിന്‍ പോള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



ഓര്‍മ്മപ്പെരുന്നാള്‍

കോതമംഗലം: പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ കുര്യാക്കോസ് സഹദായുടെ ഓരമ്മപ്പെരുന്നാള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തും. വ്യാഴം രാവിലെ 9 ന് കൊടിയേറ്റ് ചടങ്ങിന് വികാരി ഫാ. ജേക്കബ് പുളിക്കക്കുടി കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 7 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം ഫാ. പൗലോസ് പള്ളത്തുക്കുടി പ്രസംഗിക്കും. 8.30 ന് പ്രദക്ഷിണവും നടക്കും

viswam kakkunna natha

Monday 11 July 2011

News

കോട്ടയം: യാക്കോബായ സഭ യൂത്ത്‌ അസോസിയേഷന്‍ കോട്ടയം ഭദ്രാസന വാര്‍ഷിക സമ്മേളനം

ജോഷ്‌ തോമസിന്‌ ശെമ്മാശ പട്ടം നല്‍കുന്നു

സൗത്ത്‌ഫ്ളോറിഡ: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസിലെ സൗത്ത്‌ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, യുവജനപ്രസ്‌ഥാനത്തിന്റെ(എംജിഎസ്‌ഒഎസ്‌എ) സജീവ പ്രവര്‍ത്തകനുമായ ജോഷ്‌ തോമസിന്‌ ജൂലൈ 16-ന്‌ ശനിയാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌വൈദീക ശുശ്രൂഷയുടെ ആദ്യപടിയായ ശെമ്മാശ പട്ടം നല്‍കുന്നു.




സൗത്ത്‌ ഫ്‌ളോറിഡയിലെ കൂപ്പര്‍ സിറ്റിയിലുള്ള സെന്റ്‌ മേരീസ്‌ അര്‍മീനിയന്‍ ദേവാലയത്തില്‍ വെച്ച്‌ നടത്തുന്നവിശുദ്ധ പട്ടംകൊട ശുശ്രൂഷയില്‍ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. ഭദ്രാസനത്തിലെ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകര്‍, ശെമ്മാശന്മാര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്‌. രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും 9.15-ന്‌ വിശുദ്ധ കുര്‍ബാനയും ആരംഭിക്കും.സൗത്ത്‌ ഫ്‌ളോറിഡയില്‍ താമസിക്കുന്ന ജോണ്‍ തോമസിന്റേയും (ബ്ലസ്സന്‍), ഷേര്‍ളി തോമസിന്റേയും മകനാണ്‌ ജോഷ്‌.



മോര്‍ ഗ്രിഗോറിയോസ്‌ യുവജന പ്രസ്‌ഥാനത്തിന്റെ (എം.ജി.എസ്‌.ഒ.എസ്‌.എ) പ്രതിനിധി എന്ന നിലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. ഭദ്രാസനാടിസ്‌ഥാനത്തില്‍ നടത്തിയ സണ്‍ഡേ സ്‌കൂള്‍ പത്താംക്ലാസ്‌ പരീക്ഷയില്‍ ഇക്കഴിഞ്ഞവര്‍ഷം രണ്ടാം റാങ്കും കരസ്‌ഥമാക്കിയിരുന്നു. സൗത്ത്‌ ഫ്‌ളോറിഡ കേരള സമാജത്തിന്റെ യൂത്ത്‌ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള ജോഷ്‌ കലാകാരന്‍കൂടിയാണ്‌. പിയാനോയും,ചെണ്ടയും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം കഴിഞ്ഞ ഒമ്പത്‌ വര്‍ഷമായി ഫ്‌ളോറിഡയിലെ പ്രശസ്‌തമായ സിംങിംഗ്‌ സണ്‍ ഓഫ്‌ ബോയ്‌ ക്വയര്‍ അംഗവും, വെസേ്‌റ്റണ്‍ ഹൈസ്‌കൂള്‍ ക്വയര്‍ ടീമിന്റെ മുന്‍ പ്രസിഡന്റുമാണ്‌.



നഴ്‌സ് അനസ്‌തീഷ്യയില്‍ ഉന്നത ബിരുദത്തോടൊപ്പം വേദശാസ്‌ത്രത്തിലും ചിട്ടയായ പഠനം പൂര്‍ത്തിയാക്കുകയും അമേരിക്കന്‍ അതിഭദ്രാസനത്തില്‍ വൈദീക ശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ ജോഷ്‌അറിയിച്ചു. വിദ്യാര്‍ത്ഥികളായ ജോനാഥന്‍ തോമസ്‌, ജ്യോതി തോമസ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌.



സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളി വികാരി ഫാ. പി.ജി. വര്‍ക്കിയുടെ നേതൃത്വത്തില്‍ ജിനോകുര്യാക്കോസ്‌ (സെക്രട്ടറി), ജോളി പൈലി (വാസ്‌പ്രസിഡന്റ്‌), സിബി എല്‍ദോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി പട്ടംകൊട ശുശ്രൂഷയുടെ നടത്തപ്പിന്‌ ഒരുക്കങ്ങള്‍ നടത്തിവരുന്നു. അനുഗ്രഹീതമായ ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബിജു ചെറിയാന്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ തോമസ്‌ (954682 2323), ജിനോ കുര്യാക്കോസ്‌ (954 937 5651).



Sunday 10 July 2011

പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്നുനല്‍കണം: ശ്രേഷ്ഠ ബാവ

കോലഞ്ചേരി: പൂട്ടിക്കിടക്കുന്ന പള്ളികള്‍ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നു നല്‍കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന അഖില മലങ്കര പ്രാര്‍ഥനായജ്ഞം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ.




സഭയില്‍ സമാധാനമുണ്ടാക്കുവാന്‍ മലബാര്‍ ഭദ്രാസനത്തിലെ പള്ളികള്‍ ഭാഗംവെച്ച് പിരിഞ്ഞത് മാതൃകയാക്കണമെന്ന് ബാവ ചൂണ്ടിക്കാട്ടി. വിശ്വാസസംരക്ഷണസമിതി സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തില്‍ പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പീറ്റര്‍ വേലന്‍പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനിച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജേക്കബ് കോടിയാട്ട്, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ജോണ്‍ പുന്നമറ്റം, ഉമ്മച്ചന്‍ വേങ്കിടത്ത്, ഡോ. കെ.സി. രാജന്‍, അഡ്വ. ജോര്‍ജുകുട്ടി എബ്രഹാം, ബെന്നി എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Honerable Chief Minister Sri. ommen Chandy was given a warm welcome at St. George Jacobite Syrian Orthodox Patriarchal church, Puthupally


Saturday 9 July 2011

കോലഞ്ചേരി പള്ളിപ്പെരുന്നാള്‍ ഇന്ന് തുടങ്ങും

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹമാരുടെ ഓര്‍മപ്പെരുന്നാള്‍ ഞായറാഴ്ച തുടങ്ങും. ചാപ്പലില്‍ രാവിലെ 6.45നും 8.30നും വി. കുര്‍ബാന നടക്കും. കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനാകും. തിങ്കളാഴ്ച രാവിലെ 7.30ന് വി. കുര്‍ബാന നടക്കും. വൈകീട്ട് 6.30ന് ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രസംഗിക്കും. 8.30ന് പ്രദക്ഷിണം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ 6.45ന് വലിയ പള്ളിയില്‍ വി. കുര്‍ബാന, 8.30ന് ചാപ്പലില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, 11ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും

യാക്കൊബയക്കാരുo ശക്തിയും

Friday 8 July 2011

News

5th Enthronement Anniversary celebrated


 KERALA: H.G Kuriakose Mor Ousebious, H.G Geevarghese Mor Coorilose, H.G Mathews Mor Aprem, H.G Patrose Mor Osthathiose & H.G Mathews Mor Thevodosious celebrated the 5th Anniversary of their ordination as Metrapolitans on July 3rd. It was 5 years before on the day of dhukrono perunnal of St. Thomas, His Graces were ordained as the Metrapolitians of the church by H.B Catholicose Baselious Thomas 1st. The ordination was held at famous St. Thomas JSOC, North Paravoor reminding the Historic ordination of St. Gregorious of Malankara (Parumala Thirumeni), Ambattu Mor Coorilose Geevarghese, Mor Julius Geevarghese Konatt & Mor Athanasious Polulose, Kadavil in 1876 by H.H Moran Mor Ignatious Peter IV, Patriarch of Antioch All the East.


 

Maniskho Ethroyo (The Perfumed Flower), Magazine of Delhi Diocese has been released by H.G Issac Mor Osthatheos

NEW DELHI: Maniskho Ethroyo (The Perfumed Flower), Magazine of Delhi Diocese has been released by H.G Issac Mor Osthatheos on 29th June at St Peters JSO Cathedral, New Delhi. The first copy has been given to Sri P C Chacko, M P Thrissur. Vicar of the Cathedral  was also present

Thursday 7 July 2011

അഖില മലങ്കര പ്രാര്‍ഥനായജ്ഞം നീറാംമുകളില്‍

കോലഞ്ചേരി: പൂട്ടിക്കിടക്കുന്ന പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭയിലെ വിശ്വാസ സംരക്ഷണ സമിതി നടത്തിവരുന്ന അഖില മലങ്കര പ്രാര്‍ഥനായജ്ഞം ശനിയാഴ്ച നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ നടക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ മോന്‍സി വാവച്ചന്‍ അറിയിച്ചു

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ തീരുമാനം :ഓര്‍ത്തഡോക്‌സ് പുസ്‌തകം ഉപയോഗിക്കരുതെന്ന്‌ യാക്കോബായ പള്ളികള്‍ക്ക്‌ നിര്‍ദേശം

കൊച്ചി: യാക്കോബായ പള്ളികളില്‍ ഒരു സാഹചര്യത്തിലും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പേരിലുള്ള ആരാധന, കൂദാശ പുസ്‌തകങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിര്‍ദേശിച്ചു.




അന്തോഖ്യന്‍ ആരാധനാക്രമം അച്ചടിച്ച പുസ്‌തകങ്ങളുടെ ഉടമസ്‌ഥാവകാശം യാക്കോബായ സഭയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്‌. ആരാധനാക്രമം സംബന്ധിച്ച്‌ ഇന്ത്യക്ക്‌ അകത്തും വെളിയിലും സുന്നഹദോസ്‌ അനുവദിച്ചിട്ടുള്ള പുസ്‌തകങ്ങള്‍ ഉപയോഗിക്കണം.



പെസഹാ, ഉയിര്‍പ്പ്‌, ക്രിസ്‌മസ്‌ എന്നിവയുടെ സമയക്രമീകരണം സംബന്ധിച്ച തീരുമാനം സഭയിലെ ഭൂരിപക്ഷം പള്ളികളും നടപ്പാക്കിയതായി സുന്നഹദോസ്‌ വിലയിരുത്തി. എന്നാല്‍ പാരമ്പര്യമായി തുടരുന്ന സമയക്രമീകരണം മാറ്റുന്നതിനു വിമുഖതയുള്ള ചുരുക്കം പള്ളികളില്‍ പെസഹായുടെ ശുശ്രൂഷ ശ്രേഷ്‌ഠ ബാവായും ഭദ്രാസന മെത്രാപ്പോലീത്തായുമായി ആലോചിച്ചു ചെയ്യണം.



മദ്‌ബഹയിലെ ശുശ്രൂഷകര്‍ കാസക്ക്‌ ധരിക്കുന്നതും കറുത്ത ഇടക്കെട്ട്‌ കെട്ടുന്നതും നിര്‍ത്തണം. എല്ലാവരും വെള്ളയങ്കി ധരിച്ചാല്‍ മതിയാകും. ഗായകസംഘത്തിലെ അംഗങ്ങള്‍ക്ക്‌ പ്രത്യേകം രൂപകല്‍പന ചെയ്‌ത ഏകീകൃത വസ്‌ത്രമുണ്ടാകണം. കുര്‍ബാനയിലും കൂദാശകളിലും ഗായകസംഘത്തില്‍ പാടുന്നവരും പ്രതിവാക്യം പറയുന്നവരും സഭയിലെ വിശ്വാസികള്‍ തന്നെയാകണം. കുമ്പസാരിപ്പിക്കുന്ന വൈദികര്‍ക്ക്‌ ഇരിക്കാന്‍ പീഠവും കുമ്പസാരിക്കുന്നവര്‍ക്ക്‌ മുട്ടിന്മേല്‍ നില്‍ക്കാന്‍ ഹാന്‍ഡ്‌ റെസ്‌റ്റോടുകൂടിയ സംവിധാനവും ഇനിമുതല്‍ എല്ലാ പള്ളികളിലും ഉണ്ടാകണം.



ചാപ്പലായി പണിതീര്‍ക്കാത്ത കുരിശിന്‍ തൊട്ടികളില്‍ കുര്‍ബാന അനുവദിക്കില്ല. സന്ധ്യാ പ്രാര്‍ഥന കുരിശിന്‍ തൊട്ടിയില്‍ നടത്താം. ആവശ്യാനുസരണം പ്രദക്ഷിണം കുരിശിന്‍ തൊട്ടിയില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ആവാം.



പള്ളികളില്‍ ഒന്നില്‍ കൂടുതല്‍ ത്രോണോസുകളില്‍ ഒരേസമയത്ത്‌ കുര്‍ബാന നടക്കുമ്പോള്‍ പ്രധാന ത്രോണോസിലെ പുരോഹിതനെ കേന്ദ്രീകരിച്ചാകണം ആരാധന നിവൃത്തിക്കാന്‍. പെരുന്നാളുകള്‍ക്ക്‌ വിശ്വാസികളുടെ ഓഹരി സ്വീകരിക്കുമ്പോള്‍ ഓഹരി എന്നല്ലാതെ മറ്റു പദങ്ങള്‍ ഉപയോഗിക്കരുത്‌. കുടുംബ യൂണിറ്റുകള്‍ വഴി പള്ളി ഭരണസമിതിയിലേക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കാനോ നാമനിര്‍ദേശം ചെയ്യാനോ പാടില്ല.



വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ ശാഖകള്‍ എല്ലാ ഭാഗങ്ങളിലും ആരംഭിക്കും. ബംഗളുരു, മൈലാപ്പൂര്‍, മുംബൈ, കോയമ്പത്തൂര്‍, മംഗലാപുരം, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ സ്‌റ്റുഡന്റ്‌സ് സെന്ററുകള്‍ ആരംഭിക്കാനും സുന്നഹദോസ്‌ ശിപാര്‍ശ ചെയ്‌തു.



സഭയുടെ ഉടമസ്‌ഥതയില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കാനുള്ള നടപടികള്‍ക്കായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ കണ്‍വീനറായ കമ്മിറ്റിയെ ചുമതലപ്പെടുത്തി.



കൂനന്‍കുരിശ്‌ സത്യവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മലങ്കര സഭാചരിത്രത്തിന്റെ ഭാഗമാകയാല്‍ മട്ടാഞ്ചേരിയില്‍ സ്‌മാരകം നിര്‍മിക്കുന്നതിനു നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. സുന്നഹദോസില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ അധ്യക്ഷനായിരുന്നു.